കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് സഹായം തേടി നിര്‍ധന കുടുംബം

  • By Desk
Google Oneindia Malayalam News

വിവാഹം കഴിഞ്ഞ് അഞ്ച് കൊല്ലം കഴിഞ്ഞാണ് കാര്‍ത്തികേയനു തര്‍ക്കോടിയ്ക്കും ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്, ഒരുപാട് കാലം പ്രാര്‍ത്ഥനയും മറ്റും നടത്തിയതിന് ശേഷമാണ് താര്‍ക്കോടി വൈഷ്ണവിയ്ക്ക ജന്മം നല്‍കിയത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തര്‍ക്കോടി ഗര്‍ഭിണിയായിരുന്നുവെങ്കിലും കോംപ്ലിക്കേഷനുകള്‍ കാരണം അബോര്‍ട്ട് ചെയ്യേണ്ടി വന്നു. അതൊരു പ്രയാസമേറിയ തീരുമാനമായിരുന്നു. പക്ഷെ എന്റേയും കുഞ്ഞിന്റേയും ജീവന്‍ അപകടത്തിലാകുമെന്ന് ഡോക്ടര്‍ പറഞ്ഞതോടെ ആ തീരുമാനത്തിലെത്തുകയായിരുന്നു. പിന്നീട് അഞ്ച് കൊല്ലത്തേക്ക് കുട്ടി ജനിക്കാതായതോടെ ഞങ്ങള്‍ ദുഖിതരായി. എന്തോ ശിക്ഷ അനുഭവിക്കുകയാണെന്ന് വരെ ഞങ്ങള്‍ക്ക് തോന്നി,'' തര്‍ക്കോടി പറയുന്നു.

vaishnavi

അഞ്ച് വര്‍ഷക്കാലം കുടുംബക്കാരുടെയെല്ലാം കുത്തുവാക്കുകള്‍ക്കും ദേഷ്യത്തിനും അവര്‍ ഇരകളായി. എല്ലാവരും തര്‍ക്കോടിയെയായിരുന്നു കുറ്റം പറഞ്ഞത്. എന്നാല്‍ ഒടുവില്‍ അവരെ തേടി ആ സന്തോഷ വാര്‍ത്ത എത്തുക തന്നെ ചെയ്തു. ഈ സമയം ഞങ്ങള്‍ വളരെയേറെ ശ്രദ്ധിച്ചിരുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിച്ചു, കൃത്യമായി ടെസ്റ്റുകള്‍ നടത്തി. ഞങ്ങളുടെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്നു ഞങ്ങള്‍ ഭയന്നിരുന്നു

വൈഷ്ണവി ആരോഗ്യത്തോടെതന്നെ ജനിച്ചു. അവളുടെ ആരോഗ്യത്തെക്കുറിച്ച് തര്‍കോടി ഡോക്ടര്‍മാരോട് നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. ചോദ്യത്തിനു മറുപടിയായി അവള്‍ ഓകെ ആണെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുതന്നു. അവള്‍ സുഖം പ്രാപിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വൈഷ്ണവി ശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടി. എന്തോ കുഴപ്പം സംഭവിച്ചു എന്ന തര്‍കോടിക്ക് മനസ്സിലായി. അവള്‍ക്ക് അസുഖം ബാധിച്ചു , ഉച്ചത്തില്‍ വൈഷ്ണവി കരയാന്‍ തുടങ്ങി. അവള്‍ക്ക് മഞ്ഞപിത്തമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് അതിനുള്ള ചികിത്സയും ആരംഭിച്ചു.

vaishnavi

എന്നാല്‍ അവിടെ നിന്നാല്‍ അസുഖം കൂടുതല്‍ വഷളാകുമെന്ന് തോന്നി. അവളെ ഞങ്ങള്‍ പോണ്ടിച്ചേരിയില്‍ നിന്നും ചെന്നൈയിലേക്ക് കൊണ്ടു വന്നു. അവിടുള്ള ഡോക്ടര്‍മാര്‍ അവള്‍ക്ക് ഹൃദ്രോഗമാണെന്ന് കണ്ടെത്തി. കാര്‍ത്തികേയന്‍ ഒരു കൂലിപണിക്കാരനാണ്. 6000 രൂപ മുതല്‍ 8000 രൂപവരെയാണ് അയാള്‍ ഓരോ മാസവും ജോലിയിലൂടെ സമ്പാദിക്കുന്നത്. പെട്ടെന്നുതന്നെ ചികിത്സയ്ക്കുള്ള ടെസ്റ്റുകള്‍ നടത്താന്‍ വേണ്ടി വാടകവീടിന്റെ ഉടമസ്ഥനില്‍ നിന്നും 1 ലക്ഷം രൂപ അവര്‍ കടം വാങ്ങി.

എന്നാല്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായി രണ്ടാഴ്ചകൊണ്ട് 5ലക്ഷം രൂപ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ അവരോട് പറഞ്ഞു. എന്നാല്‍ കഷ്ടപെട്ടു ജീവിക്കുന്ന ആ കുടുംബത്തിന് അത് താങ്ങാവുന്നതില്‍ അപ്പുറമായിരുന്നു. 5ലക്ഷം രൂപ രണ്ടാഴ്ചകൊണ്ട് കണ്ടെത്താന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. പണമാണോ വലുത് അതോ നിങ്ങളുടെ കുട്ടിയാണോ വലുത് എന്ന ഡോക്ടര്‍മാര്‍ എന്നോട് ചോദിച്ചു. എന്നാല്‍ എന്റെ കുട്ടിയെ രക്ഷിക്കാന്‍ എന്തും ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. എങ്ങനെ കുട്ടിയെ രക്ഷിക്കു എന്നറിയില്ല. ചികിത്സയുടെ പണം കണ്ടെത്താനായി വില്‍ക്കാന്‍ എന്റെ കൈയ്യില്‍ വസ്തുക്കളൊന്നുമില്ല എന്നാണ് കാര്‍ത്തികേയന്‍ പറയുന്നത്.

vaishnavi

ഒരു സാമൂഹിക പ്രവര്‍ത്തകന്റെ സഹായത്തോടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനായി ഓണ്‍ലൈനായി ഫണ്ട് കണ്ടെത്താന്‍ ആരംഭിച്ചു. ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട് എന്നാല്‍ അതിനൊപ്പം തന്നെ സമയവും കടന്നുപോവുന്നുണ്ട്‌ . ഒരു മാസം മാത്രം പ്രായമുള്ള വൈഷ്ണവി ആശുപത്രി കിടക്കയില്‍ പോരാടുകയാണ്. അവള്‍ ഒബ്‌സര്‍വേഷനിലാണ്. പക്ഷെ അവളുടെ കുഞ്ഞ് ഹൃദയം ഇതെല്ലാം താങ്ങുമോ എന്നറിയില്ല.

ഈ ലിങ്കിലൂടെ നിങ്ങള്‍ക്ക് ആ കുടുംബത്തെ സഹായിക്കാം:

English summary
My husband and I waited for 5-long-years to be gifted with Vaishnavi. It was a tough 5 years with people questioning, taunting and saying ill things to us while we ached about not having a child. We had to abort our first child due to certain complications which would have proved fatal for my life and the baby’s life too.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X