• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ വൈറസ് ഭയപ്പെടുത്തുന്നു; മോദിയോട് സഹായം അഭ്യർത്ഥിച്ച് ഡയമണ്ട് പ്രിൻസ് കപ്പലിലെ ഇന്ത്യക്കാർ!

ദില്ലി: കൊറോണ ബാധയെ തുടര്‍ന്ന് ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ യാത്രക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് കൊറോണ വൈറസ് ബാധ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ജപ്പാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചിരുന്നു. ഇതോടെ കപ്പലിൽ കൊറോണ ബാധിച്ച യാത്രക്കാരുടെ എണ്ണം 174 ആയിരിക്കുകയാണ്. 3,711യാത്രക്കാരുമായി ഡയമണ്ട് പ്രിൻസസ് എന്ന കപ്പൽ കഴിഞ്ഞയാഴ്ച ജപ്പാനീസ് തീരത്ത് എത്തിയിരുന്നു.

കഴിഞ്ഞ മാസം ഹോങ്കോങ്ങിൽ ഇറങ്ങിയ ഒരു യാത്രക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെയാണ് കപ്പല്‍ ക്വാറന്റൈന്‍ ചെയ്ത് ജപ്പാനിലെ യോക്കോഹാമയില്‍ നങ്കൂരമിട്ടത്. യാത്രക്കാരും ജോലിക്കാരും ഉൾപ്പെടെ 138 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. രോഗബാധിതരായ എല്ലാവരെയും മതിയായ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

കപ്പലിലെ ക്രൂ അംഗമായ തമിഴ്നാട് മധുര സ്വദേശിയായ അൻപഴകൻ കപ്പലിലെ സ്ഥിതിഗതികൾ വിശദീകരിച്ച് നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അദ്ദേഹം പറയുന്നതിനനുസരിച്ച് കപ്പലിലെ യാത്രക്കാരെല്ലാം ടോപ്പ് ഡെക്കുകളിലാണുള്ളത്. ഭക്ഷണങ്ങൾ റൂമുകളിലേക്ക് അയക്കുകയാണ്. എവല്ലാവരോടും പരസ്പരം ആറടി ദൂരം നിലനിർത്തണം. ഒരു ദിവസം കുറച്ച് മിനുട്ടുകൾ മാത്രമേ നടക്കാൻ അനുവാദമുള്ളൂ.

ജീവിച്ചിരിക്കുമോ എന്ന ഭയം

ജീവിച്ചിരിക്കുമോ എന്ന ഭയം

അൻപഴകനും പശ്ചിമ ബംഗളിൽ നിന്നുള്ള പാചകക്കാരനും ഒരു വീഡിയോയിൽ പങ്കുവെച്ച കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ എല്ലാവരും വിഷമിപ്പിക്കുന്ന കാര്യമാണ്. "പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട്. പ്രോട്ടോക്കോൾ ലംഘിച്ചതിനാൽ ഞങ്ങൾക്ക് ജോലി നഷ്‌ടപ്പെടുമെന്നോ മറ്റ് ജോലികൾ ലഭിക്കില്ലെന്നോ ഭയമുണ്ട്. എന്നാൽ നമ്മൾ ജീവിച്ചിരിക്കുമോ എന്ന് അറിയാത്തപ്പോൾ പ്രോട്ടോക്കോൾ പിന്തുടരുന്നതിന്റെ അർത്ഥമെന്താണ്? എന്നാണ് അവർ‌ വീഡിയോയിൽ പങ്കുവെച്ചത്.

ക്രൂ അംഗങ്ങൾക്കും വൈറസ് ബാധ

ക്രൂ അംഗങ്ങൾക്കും വൈറസ് ബാധ

ക്രൂ അംഗങ്ങളിൽ ആർക്കും രോഗബാധ ഇല്ലെന്നാണ് ആദ്യം പറ‍ഞ്ഞിരുന്നത്. നമ്മൽ ഒരുമിച്ച് ഒരേ പ്ലേറ്റിൽ ഭക്ഷണങ്ങൾ കഴിച്ചു. ഒരുമിച്ച് ജോലി ചെയ്തു. എന്നാൽ ഇപ്പോൾ പത്തിലധഝികം ക്രൂ അംഗങ്ങൾ രോഗബാധ ഉണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലാണ്. ഈ സ്ഥലത്ത് നിനന് പുറത്ത് കൊണ്ടുവന്നില്ലെങ്കിൽ ഞങ്ങൾക്കും രോഗം വരാൻ സാധ്യതയുണ്ടെന്നും അൻപഴകൻ വ്യക്തമാക്കുന്നു.

കപ്പലിൽ നിന്ന് രക്ഷിക്കണം

കപ്പലിൽ നിന്ന് രക്ഷിക്കണം

ഇന്ത്യൻ പൗരന്മാരെ കപ്പലിൽ നിന്ന് രക്ഷിക്കമെന്ന് കപ്പലിൽ നിന്നുള്ള ബിനോയ് കുമാർ സർക്കാർ ഒരു വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പങ്കുവെക്കുന്നു. അഭിനന്ദൻ വർത്തമാനെ പാകിസ്താനിൽ നിന്ന് എങ്ങിനെ ഇന്ത്യിലെത്തിച്ചോ, അതുപൊലെ ഞങ്ങളെയും രക്ഷപ്പെടുത്തുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം വീഡിയോയിൽ പങ്കുവെച്ചു. കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥനായ സോണാലി താക്കറും മോദിയോട് സഹായം അഭ്യർത്ഥിച്ച് വീഡിയോ പങ്കുവെച്ചു.

അണുബാധ പെട്ടെന്ന് ബാധിക്കും

അണുബാധ പെട്ടെന്ന് ബാധിക്കും

അണുബാധ പെട്ടെന്ന് എല്ലാവരെയും ബാധിച്ചേക്കാം. ഇന്ത്യൻ സർക്കാർ ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണം, കൊറോണ വൈറസ് ഭയപ്പെടുത്തുന്നുവെന്നും ഞങ്ങളെ സഹായിക്കൂ, ഞങ്ങൾക്ക് വീട്ടിലേക്ക് പോകണമെന്നും സൊനാലി താക്കൂർ വീഡിയോയിൽ പങ്കുവെച്ചു. എന്നാൽ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ജാപ്പനീസ് അധികൃതരുമായി ബന്ധപ്പെടുന്നതായും ഇന്ത്യൻ എംബസി പങ്കുവെച്ചിരുന്നത്.

രോഗ ബാധിതരുചടെ എണ്ണം 60000 കടന്നു

രോഗ ബാധിതരുചടെ എണ്ണം 60000 കടന്നു

അതേസമയം കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1355 ആയി. കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 242 പേരാണ്. കൊറോണയുടെ പ്രഭവ കേന്ദ്രമായ ഹുബെയ് പ്രവിശ്യയിലാണ് എല്ലാമരണവും. പുതിയതായി 14,840 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം അറുപതിനായിരമായി. പുതിയ രോഗബാധിതരുടെ എണ്ണം കുറയുന്നുണ്ടെന്നും വൈറസ് നിയന്ത്രണവിധേയമാകുന്നുവെന്നും ചൈന അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇത്രയധികം പേര്‍ ഒറ്റദിവസം മരിച്ചത്.

മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കി

മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കി

കൊറോണവൈറസ് വിവിധ രാജ്യങ്ങളില്‍ പടരുന്ന സാഹചര്യത്തില്‍ നിരീക്ഷണത്തിലുള്ളവരെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗരേഖ ആരോഗ്യവകുപ്പ് പുറത്തിറക്കി. നിരീക്ഷണത്തിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് എന്നീ വിഭാഗങ്ങളായി തരം തിരിച്ചാണ് പരിക്ഷ്‌ക്കരിച്ച മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥിയെ ഇന്ന് ഡിസ്ചാർജ് ചെയ്യും.

cmsvideo
  WHO Announce An Health Emergency World Wide | Oneindia Malayalam
  ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം

  ആരോഗ്യ വകുപ്പിന്റെ നിരീക്ഷണം

  രോഗ ബാധിതരുമായി ബന്ധപ്പെട്ടവര്‍, ചികിത്സിക്കുന്ന ആശുപത്രികള്‍ സന്ദര്‍ശിച്ചവര്‍, രോഗം പടര്‍ന്ന പ്രദേശങ്ങളില്‍ യാത്ര ചെയ്തവര്‍, രോഗം സ്ഥിരീകരിച്ചവരുമായി വിമാനയാത്ര നടത്തിയവര്‍ എന്നിവരാണ് ഹൈ റിസ്‌ക് വിഭാഗത്തില്‍ വരുന്നത്. രോഗ ബാധിതരുമായോ സംശയിക്കപെടുന്നവരുമായോ ഒരേ മുറിയില് കഴിഞ്ഞവര്‍, രോഗികള്‍ക്കൊപ്പം യാത്ര ചെയ്തവര്‍ എന്നിവരെയാണ് ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരെ ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പരിഷ്‌ക്കരിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് വേണം നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ടേത്.

  English summary
  Help us, we want to go home, 3 Indians isolated on British cruise ship in Japan tell PM Modi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X