വിമാനം റാഞ്ചിയെന്ന് പ്രധാനമന്ത്രിയ്ക്ക് ട്വീറ്റ്;ജെറ്റ് എയര്‍വേയ്‌സ് വിമാനത്തിന് സംഭവിച്ചത്
ജയ്പൂര്‍: വിമാനം റാഞ്ചിയതായി പ്രധാനമന്ത്രിയ്ക്ക് യാത്രക്കാരന്റെ ട്വീറ്റ്. മുംബൈയില്‍ നിന്ന് ദില്ലിയിലേയ്ക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ്
വിമാനത്തിലെ യാത്രക്കാരന്റേതാണ് ട്വീറ്റ്. എട്ട് ജീവനക്കാരുള്‍പ്പെടെ 176 പേരുമായി മുംബൈയില്‍ നിന്ന് ദില്ലിയിലേയ്ക്ക് പുറപ്പെട്ട 9ഡബ്ല്യൂ355 എന്ന എയര്‍ ഇന്ത്യ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ജയ്പൂര്‍ വിമാനത്താവളത്തിലേയ്ക്ക് തിരിച്ചുവിടുകയായിരുന്നു. എന്നാല്‍ യാത്രക്കാരന്റെ ട്വീറ്റ് ഭീതി സൃഷ്ടിച്ചതോടെ ജയ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷ പരിശോധനകള്‍ ശക്തമാക്കിയിരുന്നു.
മൂന്ന് മണിക്കൂറായി വിമാനത്തിനുള്ളിലാണെന്നും തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നുവെന്നുമായിരുന്നു ട്വീറ്റ്. ഭീതി പടര്‍ത്തിയ ട്വീറ്റ് ചെയ്തയാള്‍ക്കെതിരെ എന്തെങ്കിലും തരത്തിലുള്ള നടപടി സ്വീകരിക്കുമോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ യാത്രക്കാരന്റെ ട്വീറ്റ് സുരക്ഷാ ഭീഷണിയായെന്നും സുരക്ഷാ പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നുവെന്ന് എയര്‍വേയ്‌സ് വക്താവ് പ്രതികരിച്ചു. വിമാനം റാഞ്ചിയെന്നുള്ള ട്വീറ്റ് സിഐഎസ്എഫ്, സിവില്‍ ബ്യൂറോ ഓഫ് ഏവിയേഷന്‍, സെക്യൂരിറ്റി, ലോക്കല്‍ ലോ എന്‍ഫോഴ്‌സ്‌മെന്റ എന്നീ ബന്ധപ്പെട്ട അധികൃതരെയും അറിയിച്ചതായി ജെറ്റ് എയര്‍വേസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് ദില്ലിയില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന അഞ്ച് ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങളും ഒരു ഒമാന്‍ എയര്‍ വിമാനവും ജയ്പൂര്‍ വിമാനത്താവളത്തിലേയ്ക്ക് തിരിച്ചുവിട്ടതായി ജെറ്റ് എയര്‍വേയ്‌സ് ഡയറക്ടര്‍ എംപി ബെന്‍സാലിനെ ഉദ്ധരിച്ച്, പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
We have been in jet flight for past 3 hrs, look like hijacked, Can I get an update from authority what is the exact reason. pic.twitter.com/bGNrq7GX5e
— Nitin (@nitinvarma5n) April 27, 2017












Click it and Unblock the Notifications