ലളിത് മോദിയെ സഹായിച്ചത് തെറ്റായിപ്പോയി: ബിജെപി എംപി
ദില്ലി: ലളിത് മോദി വിവാദത്തില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ സുഷമ സ്വരാജിനും വസുദ്ധര രാജെ സിന്ധ്യയ്ക്കും എതിരെ ബി ജെ പിയില്‍ നിന്നും ശബ്ദമുയരുന്നു. ബിഹാറില്‍ നിന്നുള്ള പാര്‍ട്ടി എം പി ആര് കെ സിംഗാണ് ലളിത് മോദിയെ സഹായിച്ചത് തെറ്റായിപ്പോയി എന്ന് പരസ്യമായി പറഞ്ഞത്. കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജും രാജസ്ഥാനിലെ ബി ജെ പി മുഖ്യമന്ത്രി വസുദ്ധര രാജെ സിന്ധ്യയുമാണ് ലളിത് മോദിക്ക് വഴിവിട്ട സഹായം നല്കി എന്ന ആരോപണത്തിന് വിധേയരായിരിക്കുന്നത്.
രാജ്യം അന്വേഷിക്കുന്ന കുറ്റവാളിയാണ് ലളിത് മോദി. മോദിക്ക് എന്തെങ്കിലും തരത്തില്‍ സഹായം ചെയ്യുക എന്നത് നിയമപരമായും ധാര്‍മികമായും തെറ്റാണ്. ലളിത് മോദിയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു. വിവാദത്തില്‍ ആദ്യമായിട്ടാണ് ഒരു ബി ജെ പി നേതാവ് പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കുന്നത്.

ഒളിവില്‍ കഴിയുന്ന ഒരാളെ ആരെങ്കിലും സഹായിച്ചാല്‍ അത് തെറ്റാണ്. അത് ധാര്‍മികമായും നിയമപരമായും തെറ്റാണ്. ഒളിവില്‍ കഴിയുന്ന ആളെ ആരെങ്കിലും പോയി കണ്ടാല്‍ അതും തെറ്റാണ് - മുന്‍ ആഭ്യന്തര സെക്രട്ടറി കൂടിയായ ആര് കെ സിംഗ് പറഞ്ഞു. സുഷമ സ്വരാജിനെയോ വസുദ്ധര രാജെ സിന്ധ്യയെയോ പേരെടുത്ത് പറയാതെയായിരുന്നു സിംഗിന്റെ വിമര്‍ശനം.
ലളിത് മോദി സംരക്ഷിക്കപ്പെട്ടോ എന്ന ചോദ്യത്തിന് അത് ബന്ധപ്പെട്ട വകുപ്പുകാര്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു സിംഗിന്റെ മറുപടി. പാര്‍ട്ടി രണ്ട് നേതാക്കളെയും പ്രതിരോധിക്കുകയാണല്ലോ എന്ന ചോദ്യത്തോട് താന്‍ തന്റെ അഭിപ്രായമാണ് പറഞ്ഞതെന്ന് സിംഗ് പ്രതികരിച്ചു. ലളിത് മോദിയുടെ പാസ്പോര്‍ട്ട് തിരിച്ചുനല്‍കാനുള്ള ദില്ലി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും എം പി ആവശ്യപ്പെട്ടു.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം












Click it and Unblock the Notifications