കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലളിത് മോദിയെ സഹായിച്ചത് തെറ്റായിപ്പോയി: ബിജെപി എംപി

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ലളിത് മോദി വിവാദത്തില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ സുഷമ സ്വരാജിനും വസുദ്ധര രാജെ സിന്ധ്യയ്ക്കും എതിരെ ബി ജെ പിയില്‍ നിന്നും ശബ്ദമുയരുന്നു. ബിഹാറില്‍ നിന്നുള്ള പാര്‍ട്ടി എം പി ആര്‍ കെ സിംഗാണ് ലളിത് മോദിയെ സഹായിച്ചത് തെറ്റായിപ്പോയി എന്ന് പരസ്യമായി പറഞ്ഞത്. കേന്ദ്ര വിദേശ കാര്യമന്ത്രി സുഷമ സ്വരാജും രാജസ്ഥാനിലെ ബി ജെ പി മുഖ്യമന്ത്രി വസുദ്ധര രാജെ സിന്ധ്യയുമാണ് ലളിത് മോദിക്ക് വഴിവിട്ട സഹായം നല്‍കി എന്ന ആരോപണത്തിന് വിധേയരായിരിക്കുന്നത്.

രാജ്യം അന്വേഷിക്കുന്ന കുറ്റവാളിയാണ് ലളിത് മോദി. മോദിക്ക് എന്തെങ്കിലും തരത്തില്‍ സഹായം ചെയ്യുക എന്നത് നിയമപരമായും ധാര്‍മികമായും തെറ്റാണ്. ലളിത് മോദിയെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു. വിവാദത്തില്‍ ആദ്യമായിട്ടാണ് ഒരു ബി ജെ പി നേതാവ് പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കുന്നത്.

suhama

ഒളിവില്‍ കഴിയുന്ന ഒരാളെ ആരെങ്കിലും സഹായിച്ചാല്‍ അത് തെറ്റാണ്. അത് ധാര്‍മികമായും നിയമപരമായും തെറ്റാണ്. ഒളിവില്‍ കഴിയുന്ന ആളെ ആരെങ്കിലും പോയി കണ്ടാല്‍ അതും തെറ്റാണ് - മുന്‍ ആഭ്യന്തര സെക്രട്ടറി കൂടിയായ ആര്‍ കെ സിംഗ് പറഞ്ഞു. സുഷമ സ്വരാജിനെയോ വസുദ്ധര രാജെ സിന്ധ്യയെയോ പേരെടുത്ത് പറയാതെയായിരുന്നു സിംഗിന്റെ വിമര്‍ശനം.

ലളിത് മോദി സംരക്ഷിക്കപ്പെട്ടോ എന്ന ചോദ്യത്തിന് അത് ബന്ധപ്പെട്ട വകുപ്പുകാര്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു സിംഗിന്റെ മറുപടി. പാര്‍ട്ടി രണ്ട് നേതാക്കളെയും പ്രതിരോധിക്കുകയാണല്ലോ എന്ന ചോദ്യത്തോട് താന്‍ തന്റെ അഭിപ്രായമാണ് പറഞ്ഞതെന്ന് സിംഗ് പ്രതികരിച്ചു. ലളിത് മോദിയുടെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കാനുള്ള ദില്ലി ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും എം പി ആവശ്യപ്പെട്ടു.

English summary
BJP MP R K Singh today struck a discordant note over party leaders Sushma Swaraj and Vasundhara Raje extending help to former IPL boss Lalit Modi, saying "any help to a fugitive is legally and morally wrong"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X