ടെലികോം കമ്പനികളെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, അടിയോടെ വെട്ടാന്‍ അംബാനി
വന്‍ പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് ആശ്വാസം നല്‍കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.
ദില്ലി/മുംബൈ: വന്‍ പ്രതിസന്ധി നേരിടുന്ന ടെലികോം മേഖലയ്ക്ക് ആശ്വാസം നല്‍കാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ടെലികോം കമ്പനികളുടെ മറ്റ് വരുമാനങ്ങളേയും ക്രമീകരിച്ച മൊത്തവരുമാനത്തില്‍ ഉള്‍പ്പെടുത്താമെന്ന സുപ്രീം കോടതി ഉത്തരവാണ് വലിയ പ്രതിസന്ധിയ്ക്ക് വഴിവച്ചിരിക്കുന്നത്. കുടിശ്ശിക അടച്ചുതീര്‍ക്കാനുള്ള കാലപരിധി 20 വര്‍ഷം വരെ നീട്ടി നല്‍കുന്നതിനെ കുറിച്ചാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

മൊത്തം 1.3 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ കുടിശ്ശികയിനത്തില്‍ ടെലികോം കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ളത്. വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ടെലികോം കമ്പനികള്‍ക്ക് ഈ പണം നല്‍കുക അസാധ്യമെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
നികുതി ഇളവ് നല്‍കുക, താരിഫ് വര്‍ദ്ധിപ്പിക്കാന്‍ അനുമതി നല്‍കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളും ഇക്കാര്യത്തില്‍ പരിശോധിക്കപ്പെട്ടിരുന്നു. എല്ലാ മാര്‍ഗ്ഗങ്ങളും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ആണ്. ടെലികോം കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും നല്‍കേണ്ടതില്ലെന്നാണ് ജിയോയുടെ വാദം. ഭാരതി എയര്‍ ടെല്ലിന് അവരുടെ ചില ആസ്തികള്‍ വിറ്റാല്‍ തന്നെ നാല്പതിനായിരം കോടി ഉണ്ടാക്കാന്‍ സാധിക്കും എന്നാണ് ജിയോ പറയുന്നത്. അതുപോലെ തന്നെ വോഡഫോണ്‍ ഐഡിയയ്ക്കും കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ലെന്നും ജിയോ അധികൃതര്‍ ടെലികോം മന്ത്രിയ്ക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications