മുന്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ ഭാര്യ!
ഭുവനേശ്വര്‍: സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട് പോയ ശേഷം പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്ന കാഴ്ചകള്‍ നമ്മള്‍ നിരവധി കണ്ടിട്ടുണ്ട്. എന്നാല്‍ തനിക്ക് പകരം പാര്‍ട്ടി ടിക്കറ്റ് കൊടുത്ത സ്വന്തം ഭര്‍ത്താവിനെതിരെ മത്സരിക്കാന്‍ വേണ്ടി മുന്‍ എം എം പി പാര്‍ട്ടി വിട്ടാലോ. ഒഡീഷയിലെ കൊരാപുട്ടിലാണ് രസകരമായ ഈ മത്സരം നടക്കാന്‍ പോകുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടി സീറ്റ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുന്‍ എം പി ഹേമ ഗമാംഗ് പാര്‍ട്ടി വിട്ടത്. മുന്‍ ഒഡീഷ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗിരിധര്‍ ഗമാംഗിന്റെ ഭാര്യയാണ് ഹേമ. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ഹേമ നേരെ പോയത് ഭരണകക്ഷിയായ ബിജു ജനതാ ദളില്‍.
ബിജു ജനതാദള്‍ കയ്യോടെ ഹേമ ഗമാംഗിന് മത്സരിക്കാന്‍ സീറ്റും കൊടുത്തു. കൊരാപുട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹേമയുടെ ഭര്‍ത്താവും മുന്‍ മുഖ്യമന്ത്രിയുമായ ഗിരിധര്‍ ഗമാംഗ് ആണ്. സോണിയാഗാന്ധിക്ക് രാജി സന്ദേശം അയച്ച ശേഷമാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ കണ്ട് ഹേമ ബിജി ജനതാ ദളില്‍ ചേര്‍ന്നത്.
2014 ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളില്‍ ഒന്നായിരിക്കും ഹെവി വെയ്റ്റുകളായ ഭാര്യയും ഭര്‍ത്താവും പരസ്പരം വരുന്ന കൊരാപുട്ട് സീറ്റിലേത്. മുഖ്യമന്ത്രിയാകാന്‍ വേണ്ടി ഗിരിധര്‍ ഗമാംദഗ് രാജിവെച്ച ഒഴിവില്‍ കൊരാപുട്ട് മണ്ഡലത്തിലെ എം പിയായി മത്സരിച്ച് ജയിച്ചായിരുന്നു ഹേമയുടെ രാഷ്ട്രീയ പ്രവേശം. 1999 ലായിരുന്നു ഇത്.












Click it and Unblock the Notifications