കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹേമ മാലിനിക്ക് വിഐപി പരിഗണന; കുട്ടിയെ അവഗണിച്ചു; മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

  • By Anwar Sadath
Google Oneindia Malayalam News

ജയ്പൂര്‍: നടിയും ബിജെപി എംപിയുമായ ഹേമ മാലിനി ഉള്‍പ്പെട്ട വാഹനാപകടക്കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു. അപകടത്തില്‍പ്പെട്ടയുടന്‍ ഹേമ മാലിനിക്ക് വിഐപി പരിഗണന ലഭിച്ചപ്പോള്‍ അപകടത്തില്‍ പരിക്കേറ്റ കുടുംബത്തെ അവഗണിച്ചെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

ജില്ലാ പോലീസ് സൂപ്രണ്ടില്‍ നിന്നും, ജില്ലാ ചീഫ് മെഡിക്കല്‍ ഹെല്‍ത്ത് ഓഫീസറില്‍ നിന്നും (സി.എം.എച്ച്.ഒ) സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കമ്മീഷന്‍ അംഗം എം.കെ. ദേവ്‌രാജന്‍ അറിയിച്ചു. തന്റെ മകള്‍ക്ക് ശരിയായ സമയത്ത് വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്ന് അപകടത്തില്‍പ്പെട്ട കുട്ടിയുടെ പിതാവ് ഹനുമാന്‍ മഹാജന്‍ ആരോപിച്ചിരുന്നു.

hemamalini

അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പോലീസ് സംഘം ഹേമ മാലിനിയെ അടുത്തുള്ള പേരുകേട്ട ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അപകടത്തില്‍പ്പെട്ട കാറിലുണ്ടായിരുന്നവരെ വൈകിയാണ് ആശുപത്രിയില്‍ എത്തിച്ചത്. വിദഗ്ധ ചികിത്സ ലഭ്യമായിരുന്നെങ്കില്‍ മകളുടെ ജീവന്‍ നിലനിര്‍ത്താമായിരുന്നെന്ന് കുട്ടിയുടെ പിതാവ് പിന്നീട് പറഞ്ഞിരുന്നു.

അതിനിടെ വാഹനാപകടത്തിന് കാരണമായത് മരണമടഞ്ഞ കുട്ടി സഞ്ചരിച്ച കാര്‍ ട്രാഫിക് തെറ്റിച്ചതാണെന്ന ഹേമ മാലിനിയുടെ ട്വീറ്റ് വിവാദത്തിലായിട്ടുണ്ട്. കുട്ടിയുടെ പിതാവാണ് കാര്‍ ഓടിച്ചിരുന്നത്. അദ്ദേഹം ശ്രദ്ധിച്ചിരുന്നെങ്കില്‍ അപകടം സംഭവിക്കില്ലായിരുന്നെന്നാണ് ഹേമയുടെ ആരോപണം. എന്നാല്‍ ഹേമ മാലിനിയുടെ ഡ്രൈവറാണ് ട്രാഫിക് തെറ്റിച്ചതെന്ന് ദൃക്‌സാക്ഷികള്‍ നേരത്തെ മൊഴി നല്‍കിയതിനെ തുടര്‍ന്ന് അവരുടെ ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു.

English summary
Hema Malini accident: Rajasthan State Human Rights Commission Issues Notice to Authorities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X