Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർലമെന്റ് മന്ദിരത്തിന് മുമ്പിൽ ചൂലുമായി ഹേമാമാലിനിയും അനുരാഗ് താക്കൂറും; ട്രോൾ മഴ

Recommended Video

cmsvideo
    മാലിന്യം ഇല്ലാത്തിടത്ത് തൂത്തുവാരി ഹേമമാലിനി | Oneindia Malayalam

    ദില്ലി: സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി പാർലമെന്റ് പരിസരം വൃത്തിയാക്കിയ ബിജെപി എംപി ഹേമാ മാലിനിക്കും കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിനും നേരെ സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ. ശനിയാഴ്ച രാവിലെയാണ് വലിയ ചൂലുകളുമായി ഇരുവരും പാർലമെന്റിന്റെ മുറ്റം വൃത്തിയാക്കാൻ ഇറങ്ങിയത്. എന്നാൽ ഇരുവരുടെയും നടപടി വെറും പ്രഹസനം മാത്രമാണെന്നാണ് വിമർശനം ഉയരുന്നത്.

    പാർലമെന്റിന്റെ പരിസരം എപ്പോഴും വൃത്തിയായാണ് സൂക്ഷിക്കുന്നത്. വൃത്തിയും വെടിപ്പുമായി കിടക്കുന്ന സ്ഥലങ്ങൾ അടിച്ചു വാരുന്നതിന് പകരം വൃത്തിഹീനമായ സ്ഥലങ്ങളിലാണ് അടിച്ചുവാരേണ്ടതെന്ന് ചിലർ ഓർമിപ്പിക്കുന്നു. നീളമുള്ള ചൂല് ഉപയോഗിച്ച് പാർലമെന്റ് മന്ദിരത്തിന് മുമ്പിൽ വീണ് കിടക്കുന്ന ഇലകൾ തൂത്തുവാരുകയാണ് ഇരുവരും.

    main

    സുരക്ഷാ ജീവനക്കാരുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിലാണ് വൃത്തിയാക്കൽ. മന്ത്രിക്കും എംപിക്കും വൃത്തിയാക്കുന്നതിന് വേണ്ടി മനപ്പൂർവ്വം ഇലകൾ ഇവിടെ കൊണ്ടിട്ടതാണെന്നാണ് ചിലരുടെ പരിഹാസം.

    ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിൽ നിന്നുമാണ് ഹേമാ മാലിനി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പ്രചാരണ ഘട്ടത്തിലും സമാനമായ രീതിയിൽ ഹേമാ മാലിനിക്കെതിരെ വിമർശനം ഉയർന്നിരുന്നു. വിലകൂടിയ സാരിയും ആഭരണങ്ങളും ധരിച്ച് തൊഴിലാളികൾക്കൊപ്പം പാടത്തിറങ്ങിയ ഹേമാ മാലിനിയുടെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെയായിരുന്നു വിമർശനപ്പെരുമഴ.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+