വാഹനമോടിച്ചത് ഹേമ മാലിനി; മദ്യപിച്ചിരുന്നതായും ദൃക്‌സാക്ഷികള്‍
ജയ്പൂര്‍: ജയ്പൂരിനടുത്ത് ദൗസയില്‍ നടിയും ബിജെപി എംപിയുമായ ഹേമ മാലിനിയുടെ വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വാഹനം ഓടിച്ചിരുന്നത് ഹേമ മാലിനി ആയിരുന്നെന്നും അവര്‍ മദ്യപിച്ചിരുന്നതായുമാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഹേമ മാലിനിയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, പുറത്തുവരുന്ന വിവരം ശരിയാകുകയാണെങ്കില്‍ ഹേമമാലിനിനെ രക്ഷിക്കാന്‍ ഡ്രൈവര്‍ കുറ്റം സ്വയം ഏല്‍ക്കുകയാണെന്നുവേണം കരുതാന്‍.

അതിനിടെ, വിഷയത്തില്‍ ഹേമ മാലിനിക്ക് അമിത പ്രാധാന്യം നല്‍കുകയും മരിച്ച കുട്ടിയെയും കുടുംബത്തെ മറക്കുകയും ചെയ്ത മാധ്യമങ്ങളുടെ ഇടപെടലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ചെറിയ പരിക്കുമാത്രം ഏറ്റ ഹേമ മാലിനിക്ക് മരിച്ച കുട്ടിയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് മാധ്യമങ്ങളുടെ കപടമുഖമാണ് പുറത്തുകൊണ്ടുവരുന്നതെന്ന് സോഷ്യല്‍ മീഡിയ പ്രതികരിച്ചു.
സെലിബ്രിറ്റിയും ബിജെപി നേതാവും ആയതുകൊണ്ടുതന്നെ ഹേമ മാലിനിക്ക് പേരുകേട്ട ആശുപത്രിയില്‍ മികച്ച ചികിത്സയാണ് നല്‍കുന്നത്. എന്നാല്‍, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ യഥാസമയം ആശുപത്രിയില്‍ എത്തിക്കാനോ ചികിത്സ നല്‍കാനോ പോലീസ് തയ്യാറായില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മകളുടെ മരണം പോലീസ് അനസ്ഥ മൂലമാണെന്നും മകളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചില്ലെന്നും മരിച്ച കുട്ടിയുടെ പിതാവ്
ഹനുമന്‍ ഖണ്ഡേവാല്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications