നടി ഹേമ മാലിനിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്, ഒരു കുട്ടി മരിച്ചു, അപകടത്തിന്‍റെ ദൃശ്യങ്ങള്‍ കാണൂ
ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയിലുണ്ടായ വാഹനാപകടത്തില്‍ പ്രമുഖ നടിയും എംപിയുമായ ഹേമ മാലിനിയ്ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്.
മഥുരയില്‍ നിന്ന് ജയ്പ്പൂരിലേയ്ക്ക് പോവുകയായിരുന്ന ഹേമ മാലിനിയുടെ കാര്‍ എതിരെ വന്ന കാറില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാല് വയസുള്ള കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തെത്തുടര്‍ന്ന് നടിയുടെ ഡ്രൈവറിനെ പൊലീസ് അറസ്റ്റ് ചെയ്തു...

അപകടം
എംപിയും നടിയുമായ ഹേമമാലിനിയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. നെറ്റിയ്ക്ക് മുകളിലായും മൂക്കിലുമാണ് പരിക്കേറ്റത്. അറുപത്താറുകാരിയായ നടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍.

ദൗസയില്‍
രാജസ്ഥാനിലെ ദൗസയില്‍ വച്ചാണ് അപകടം

ഇങ്ങനെ
ഹേമമാലിനിയുടെ മേര്‍സിഡസ് കാര്‍ മാറ്റൊരു മാരുതി ഓള്‍ട്ടോ കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

മരണം
ഓള്‍ട്ടോ കാറില്‍ സഞ്ചരിച്ച നാല് വയസുള്ള കുട്ടി സംഭവസ്ഥലത്ത് മരിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്

ആശുപത്രിയില്‍
ഫോര്‍ട്ടിസ് ആശുപത്രിയിലാണ് ഹേമമാലിനിയെ പ്രവേശിപ്പിച്ചത്. മഥുരയില്‍ നിന്നുള്ള എംപിയാണ് ഹേമമാലിനി












Click it and Unblock the Notifications