ഹേമമാലിനിക്ക് 70 കോടിയുടെ ഭൂമി 1.75 ലക്ഷത്തിന്; നല്‍കിയത് ബിജെപി സര്‍ക്കാര്‍
മുംബൈ: ബോളിവുഡ് നടിയും എംപിയുമായ ഹേമ മാലിനിക്ക് 70 കോടിരൂപ വിലമതിക്കുന്ന സ്ഥലം കേവലം 1.75 ലക്ഷം രൂപയ്ക്ക് നല്‍കിയതായി രേഖ. വിവരാവകാശ പ്രവര്‍ത്തകനായി അനില്‍ ഗല്‍ഗാലിക്ക് സബര്‍ബന്‍ കളക്ടറേറ്റില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖയിലാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്.
സ്ഥലത്തിനായി നേരത്തെ ഹേമ മാലിനി 10 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. ആയതിനാല്‍ സര്‍ക്കാര്‍ അവര്‍ക്ക് സ്ഥലത്തിന്റെ തുക കഴിച്ച് 8.25 ലക്ഷം രൂപ സര്‍ക്കാര്‍ തിരിച്ചുനല്‍കും. നൃത്ത വിദ്യാലയം സ്ഥാപിക്കുന്നതിനായാണ് ഹേമ മാലിനിക്ക് ഓഷിവാരയിലെ സ്ഥലം സര്‍ക്കാര്‍ പതിച്ചു നല്‍കിയത്. നേരത്തെ ഇത് വിവാദമായതിനെ തുടര്‍ന്ന് പുന:പരിശോധിക്കുമെന്ന് മഹാരാഷ്ട്രയിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ് പറഞ്ഞിരുന്നു.

എന്നാല്‍, സ്ക്വയര്‍ മീറ്ററിന് 70,000 രൂപ വരുന്ന സ്ഥലം 350 രൂപയ്ക്കാണ് ഹേമ മാലിനിക്ക് നല്‍കിയത്. 1976ല്‍ ഇവിടെ നിലവിലുണ്ടായിരുന്ന വില പ്രത്യേക അന്നത്തെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹേമ മാലിനിക്ക് നല്‍കുന്നതെന്നാണ് കളക്ടറുടെ വാദം. അതേസമയം, സര്‍ക്കാര്‍ തനിക്ക് ഭൂമി കുറഞ്ഞവിലയ്ക്ക് നല്‍കിയെന്ന ആരോപണം ഹേമ മാലിനി നേരത്തെ നിഷേധിച്ചിരുന്നു.
തന്റെ സ്വന്തം ആവശ്യത്തിനല്ല ഭൂമി ആവശ്യപ്പെട്ടത്. അവിടെ നാട്യവിഹാര്‍ കലാകേന്ദ്ര ചാരിറ്റി ട്രസ്റ്റ് എന്ന പേരില്‍ അക്കാദമി തുടങ്ങാനാണ്. അക്കാദമി തനിക്ക് സ്വന്തമല്ല. അത് ട്രസ്റ്റിന്റെ കീഴില്‍ ആയിരിക്കും. സ്ഥലത്ത് മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ ഉദ്ദേശിക്കുന്നില്ല. അക്കാദമിയുടെ ഭാഗയമായി ഇവിടെ മനോഹരമായ ഒരു പൂന്തോട്ടം നിര്‍മിക്കുമെന്നും ഹേമ മാലിനി പറഞ്ഞിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications