കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹേമമാലിനിക്ക് 70 കോടിയുടെ ഭൂമി 1.75 ലക്ഷത്തിന്; നല്‍കിയത് ബിജെപി സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടിയും എംപിയുമായ ഹേമ മാലിനിക്ക് 70 കോടിരൂപ വിലമതിക്കുന്ന സ്ഥലം കേവലം 1.75 ലക്ഷം രൂപയ്ക്ക് നല്‍കിയതായി രേഖ. വിവരാവകാശ പ്രവര്‍ത്തകനായി അനില്‍ ഗല്‍ഗാലിക്ക് സബര്‍ബന്‍ കളക്ടറേറ്റില്‍ നിന്നും ലഭിച്ച വിവരാവകാശ രേഖയിലാണ് ഞെട്ടിക്കുന്ന വിവരം ലഭിച്ചത്.

സ്ഥലത്തിനായി നേരത്തെ ഹേമ മാലിനി 10 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. ആയതിനാല്‍ സര്‍ക്കാര്‍ അവര്‍ക്ക് സ്ഥലത്തിന്റെ തുക കഴിച്ച് 8.25 ലക്ഷം രൂപ സര്‍ക്കാര്‍ തിരിച്ചുനല്‍കും. നൃത്ത വിദ്യാലയം സ്ഥാപിക്കുന്നതിനായാണ് ഹേമ മാലിനിക്ക് ഓഷിവാരയിലെ സ്ഥലം സര്‍ക്കാര്‍ പതിച്ചു നല്‍കിയത്. നേരത്തെ ഇത് വിവാദമായതിനെ തുടര്‍ന്ന് പുന:പരിശോധിക്കുമെന്ന് മഹാരാഷ്ട്രയിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ് പറഞ്ഞിരുന്നു.

hema-malini

എന്നാല്‍, സ്‌ക്വയര്‍ മീറ്ററിന് 70,000 രൂപ വരുന്ന സ്ഥലം 350 രൂപയ്ക്കാണ് ഹേമ മാലിനിക്ക് നല്‍കിയത്. 1976ല്‍ ഇവിടെ നിലവിലുണ്ടായിരുന്ന വില പ്രത്യേക അന്നത്തെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹേമ മാലിനിക്ക് നല്‍കുന്നതെന്നാണ് കളക്ടറുടെ വാദം. അതേസമയം, സര്‍ക്കാര്‍ തനിക്ക് ഭൂമി കുറഞ്ഞവിലയ്ക്ക് നല്‍കിയെന്ന ആരോപണം ഹേമ മാലിനി നേരത്തെ നിഷേധിച്ചിരുന്നു.

തന്റെ സ്വന്തം ആവശ്യത്തിനല്ല ഭൂമി ആവശ്യപ്പെട്ടത്. അവിടെ നാട്യവിഹാര്‍ കലാകേന്ദ്ര ചാരിറ്റി ട്രസ്റ്റ് എന്ന പേരില്‍ അക്കാദമി തുടങ്ങാനാണ്. അക്കാദമി തനിക്ക് സ്വന്തമല്ല. അത് ട്രസ്റ്റിന്റെ കീഴില്‍ ആയിരിക്കും. സ്ഥലത്ത് മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ ഉദ്ദേശിക്കുന്നില്ല. അക്കാദമിയുടെ ഭാഗയമായി ഇവിടെ മനോഹരമായ ഒരു പൂന്തോട്ടം നിര്‍മിക്കുമെന്നും ഹേമ മാലിനി പറഞ്ഞിരുന്നു.

English summary
Hema Malini got Rs 70 crore land for Rs 1.75 lakh, reveals RTI query
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X