അപകടത്തില്‍ പെട്ട കുട്ടികളെ രക്ഷിച്ച് ഹേമമാലിനി വീണ്ടും ഹീറോയിനായി!
മഥുര: ആള്‍ത്തിരക്കില്‍ പെട്ട രണ്ട് ആണ്‍കുട്ടികളെ രക്ഷിച്ച് ബോളിവുഡ് നടിയും ബി ജെ പി എം പിയുമായ ഹേമമാലിനി വീണ്ടും നായികയായി. സ്വന്തം മണ്ഡലമായ മഥുരയിലെ റാല് വില്ലേജില്‍ ഒരു പരിപാടിക്കെത്തിയപ്പോളാണ് ഹേമമാലിനിയെ ആള്‍ക്കൂട്ടം വളഞ്ഞത്. രണ്ട് കുട്ടികള്‍ തിരക്കിനിടയില്‍ പെട്ടത് കണ്ട് ഹേമമാലിനി രക്ഷയ്ക്കെത്തുകയായിരുന്നു.
ഹേമമാലിനി രക്ഷയ്ക്കെത്തിയിരുന്നില്ലെങ്കില്‍ കുട്ടികള്‍ക്ക് അപകടം പറ്റുമായിരുന്നു എന്ന് നടിയുടെ സഹായിയായ മിഥുല്‍ പതക് പറഞ്ഞു. ഹേമമാലിനിക്കും കുട്ടികള്‍ക്കും പരിക്ക് ഒന്നുമില്ല. ഏകദേശം രണ്ടായിരം പേരാണ് എം പിയുടെ പരിപാടിക്കായി റാലില്‍ തടിച്ചുകൂടിയത്. മഥുരയിലെ ഗോവര്ധന് അസംബ്ലി മണ്ഡലത്തിലായിരുന്നു പരിപാടി.

കാലം തെറ്റി എത്തിയ മഴയില്‍ കൃഷി നശിച്ചുപോയവര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി ഗ്രാമവാസികള്‍ക്ക് ഉറപ്പ് നല്കി. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെ കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. വൈദ്യുതി, വെള്ളം, റോഡ്, തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്ന് മഥുരയിലെ ജനങ്ങള്‍ക്ക് ഹേമമാലിനി ഉറപ്പുനല്‍കി.
കഴിഞ്ഞ മാസം രാജസ്ഥാനിലെ ദൗസയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഹേമമാലിനിയുടെ കാര്‍ ഇടിച്ച് പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. മഥുരയില്‍ നിന്നും ജയ്പൂരിലേക്ക് പോകുകയായിരുന്നു എം പി. ഹേമമാലിനിയുടെ കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഈ സംഭവം വിവാദമാകുകയും ഹേമമാലിനിക്ക് ഏറെ പഴി കേള്‍ക്കേണ്ടി വരികയും ചെയ്തിരുന്നു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications