ഹേമ മാലിനിയുടെ ചിത്രം പുറത്തുവിട്ടത് ശരിയായില്ലെന്ന് ധര്‍മേന്ദ്ര
ജയ്പൂര്‍: അപകടത്തില്‍പെട്ടയുടന്‍ ഹേമ മാലിനിയുടെ ചിത്രം പുറത്തുവിട്ടത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ലെന്ന് ഹേമ മാലിനിയുടെ ഭര്‍ത്താവും ബോളിവുഡ് നടനുമായ ധര്‍മേന്ദ്ര. വെള്ളിയാഴ്ച രാത്രി മധുര രാജസ്ഥാന്‍ ഹൈവേയില്‍ വെച്ച് ഹേമ മാലിനിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപടത്തില്‍ നാലുവയസുകാരിയായ പെണ്‍കുട്ടി മരിക്കുകയും ചെയ്തിരുന്നു.
അപകടം നടന്നയുടന്‍ പുറത്തുവന്ന ന്യൂസ് ഫ് ളാഷില്‍ ഹേമമാലിനി ചോരയൊലിപ്പിച്ചു നില്‍ക്കുന്ന ചിത്രം പുറത്തുവന്നതാണ് ഇപ്പോള്‍ ധര്‍മേന്ദ്രയെ ചൊടിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍ പെട്ടത് സെലിബ്രിറ്റി ആയതിനാല്‍ സെന്‍സേഷണല്‍ ന്യൂസ് ആക്കുവാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്ന് ധര്‍മേന്ദ്ര ആരോപിച്ചു. ഇത് ഒട്ടു ശരിയായ കാര്യമല്ല. ഹേമമാലിനുയുടെ ചിത്രം തന്നെ അസ്വസ്ഥനാക്കിയെന്നും അദ്ദേഹം പറഞ്ഞു .

ഹേമമാലിനിയെ കാണാനായി ജെയ്പൂരിലേക്ക് തിരിക്കാനിരുന്നെങ്കിലും അവര്‍ തന്നെ വിളിച്ച് അതിന്റെ ആവശ്യം ഇല്ലെന്നും പറയുകയായിരുന്നു. ഭാഗ്യവശാല്‍ ചെറിയ പരിക്കുമാത്രമേ സംഭവിച്ചിട്ടുള്ളു. തന്റെ കുടുംബത്തിനുവേണ്ടി പ്രാര്‍ഥിച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും ധര്‍മേന്ദ്ര പറഞ്ഞു.
ഹേമമാലിനിയുടെ വാഹനത്തിന്റെ അമിതവേഗമാണ് പിഞ്ചുകുഞ്ഞിന്റെ ജീവനെടുക്കുന്നതില്‍ കലാശിച്ചത്. ഡിവൈഡറിലിടിച്ച നടിയുടെ വാഹനം ആള്‍ട്ടോ കാറുമായും കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തില്‍ ഹേമമാലിനിയുടെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ആള്‍ട്ടോ കാറിലുണ്ടായിരുന്ന രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications