Get Updates
Get notified of breaking news, exclusive insights, and must-see stories!

അപകടത്തിനിരയായ കുടുംബത്തിന് ഹേമ മാലിനിയുടെ സാമ്പത്തിക സഹായം

മുംബൈ: ജയ്പൂരിനടുത്ത് ദൗസയില്‍വെച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഹേമ മാലിനി സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചു. ഹേമമാലിനിയുടെ മകള്‍ ഇഷ ഡിയോള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജയ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹേമ മാലിനിയെ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തിരുന്നു. ഇവരെ പ്രത്യേക വിമാനത്തില്‍ മുംബൈയിലെത്തിച്ചു.

ജുഹുവിലെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഹേമ മാലിനിക്ക് മകള്‍ ഇഷ ഡിയോളും മരുമകന്‍ ഭരത് തക്താനിയുമാണ് കൂട്ടിനുള്ളത്. അമ്മ രണ്ടു ദിവസം റെസ്റ്റിലായിരിക്കുമെന്നും അതിനുശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നും ഇഷ അറിയിച്ചു. അപകടത്തിന്റെ ഞെട്ടലില്‍ നിന്നും കുടുംബം മുക്തരായി വരുന്നതേയുള്ളൂ. അപകടത്തില്‍ ഒരു കുട്ടി മരിച്ചതില്‍ അമ്മ അതിയായ ദു:ഖത്തിലാണെന്നും ഇഷ വ്യക്തമാക്കി.

hema-malini

അപകടത്തില്‍ പെട്ടവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമായില്ലെന്ന കാര്യത്തില്‍ ഇഷ പ്രതികരിച്ചില്ല. അക്കാര്യം തന്റെയോ അമ്മയുടേയോ അറിവില്‍ പെട്ടതല്ലെന്നും അപകടത്തില്‍പെട്ട അമ്മയ്ക്ക് അക്കാര്യം ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും ഇഷ പറഞ്ഞു. ഹേമ മാലിനിയെ മികച്ച ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിച്ചപ്പോള്‍ മറ്റുള്ളവരെ വൈകി മറ്റൊരു ആശുപത്രിയാണ് എത്തിച്ചതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ആശുപത്രിയില്‍ എത്താന്‍ വൈകിയതാണ് തന്റെ മകളുടെ മരണത്തിന് കാരണമായതെന്ന് മരിച്ച നാലുവയസുകാരിയുടെ പിതാവും പറയുന്നു. സംഭവത്തില്‍ ഹേമ മാലിനിയുടെ ഡ്രൈവര്‍ മഹേഷ് ചന്ദ് ഥാക്കൂറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ അശ്രദ്ധയാണ് ആള്‍ട്ടോ കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് അപകടം വരുത്തിവെച്ചതെന്ന് പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+