Get Updates
Get notified of breaking news, exclusive insights, and must-see stories!

വാഹനാപകടം; ഹേമ മാലിനിയുടെ ഡ്രൈവര്‍ക്ക് ചിലത് പറയാനുണ്ട്

ജയ്പ്പൂര്‍: രാജസ്ഥാനിലെ ദൗസയിലുണ്ടായ വാഹനാപകടത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന വിശദീകരണവുമായി ഹേമ മാലിനിയുടെ ഡ്രൈവര്‍ രംഗത്ത്. ഓള്‍ട്ടോ കാറിന്‍റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ഹേമ മാലിനിയുടെ ഡ്രൈവര്‍ മഹേഷ് താക്കൂര്‍. സൂചനയൊന്നും നല്‍കാതെ ഓള്‍ട്ടോ കാര്‍ ഡ്രൈവര്‍ പെട്ടന്ന് വാഹനം തിരിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് ഡ്രൈവര്‍ പറയുന്നു.

മഥുരയില്‍ നിന്ന് ജയ്പ്പൂരിലേയ്ക്ക് പോവുകയായിരുന്ന ഹേമ മാലിനിയുടെ കാര്‍ എതിരെ വന്ന കാറില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന നാല് വയസുള്ള കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തെത്തുടര്‍ന്നാണ് ഹേമ മാലിനിയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ കഴിയുന്ന നടിയെ മകള്‍ ഇഷ ഡിയോള്‍ ഉള്‍പ്പടെയുള്ളവര്‍ സന്ദര്‍ശിച്ചു...

വിശദീകരണം

വിശദീകരണം

അപകടത്തിന് ഉത്തരവാദി താനല്ലെന്നാണ് ഹേമ മാലിനിയുടെ ഡ്രൈവര്‍ പറയുന്നത്.

മുന്നറിയിപ്പില്ലാതെ

മുന്നറിയിപ്പില്ലാതെ

സൂചനയൊന്നും നല്‍കാതെ ഓള്‍ട്ടോ കാര്‍ ഡ്രൈവര്‍ പെട്ടന്ന് വാഹനം തിരിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നടിയുടെ ഡ്രൈവര്‍ മഹേഷ് താക്കൂര്‍ പറയുന്നു

നാല് പേര്‍

നാല് പേര്‍

രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേരാണ് ഓള്‍ട്ടോ കാറില്‍ ഉണ്ടായിരുന്നു. കാറിലുണ്ടായിരുന്ന നാല് വയസുള്ള പെണ്‍കുട്ടി സംഭവ സ്ഥലത്ത് മരിച്ചു.

മകളെത്തി

മകളെത്തി

ആശുപത്രിയില്‍ കഴിയുന്ന അമ്മയെ കാണാന്‍ മകള്‍ ഇഷ ഡിയോള്‍ എത്തി. ദൗസയില്‍ വച്ചാണ് അപകടം ഉണ്ടായത്.

ജയ്പ്പൂരില്‍

ജയ്പ്പൂരില്‍

ജയ്പ്പൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് നടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+