ഹേമ മാലിനിയുടെ ഗോഡൗണില്‍ കള്ളന്‍ കയറി... കള്ളന്‍ കപ്പലില്‍ തന്നെ? ലുക്കൗട്ട് നോട്ടീസ് ഇറക്കി
90,000 രൂപ വില മതിക്കുന്ന സാധനങ്ങള്‍ മോഷണം പോയി
മുബൈ: ബോളിവുഡിലെ മുന്‍ സൂപ്പര്‍ നായികയും നര്‍ത്തകിയും ഇപ്പോള്‍ രാജ്യ സഭാംഗവുമായ ഹേമാ മാലിനിയുടെ ഗോഡൗണില്‍ കള്ളന്‍ കയറി. മുംബൈയിലെ അന്ധേരിയിലുള്ള ഗോഡൗണിസാണ് മോഷണം നടന്നത്. വില പിടിപ്പുള്ള പലതും മോഷണം പോയതായാണ് വിവരം.

ഗോഡൗണ്‍ സൂക്ഷിപ്പുകാരനെയാണ് സംശയിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസത്തോളമായി വേലക്കാരനെ കുറിച്ച് വിവരങ്ങളൊന്നും ഇല്ലായിരുന്നു. ഇതിനിടെ ഹേമ മാലിനിയുടെ മാനേജര്‍ ഗോഡൗണിലെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്.

കോസ്റ്റ്യൂം സാധനങ്ങള്‍, പ്രതിമകള്‍, സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ എന്നിവയടക്കം നിരവധി സാധനങ്ങള്‍ മോഷണം പോയതായാണ് വിവരം. കളവ് പോയ സാധനങ്ങള്‍ ഏകദേശം 90,000 രൂപ വിലമതിക്കുന്നതാണ്. ജോലിക്കാരനെക്കുറിച്ച് മുംബൈയിലെ ജുഹു പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്. പോലീസ് ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നും ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു പറയാന്‍ സാധിക്കില്ലെന്നും ജുഹു എസിപി അറിയിച്ചു.
ഇതാദ്യമായല്ല ഹേമ മാലിനി മോഷണത്തിന് പരാതി നല്‍കുന്നത്. 2010ല്‍ 80 ലക്ഷം രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി ഇവര്‍ പരാതി നല്‍കിയിരുന്നു. അന്നും വേലക്കാരന്‍ തന്നെയായിരുന്നു സംശത്തിന്റെ നിഴലില്‍. ഗുഡ്ഗാവിലുള്ള ഹേമയുടെ വീട്ടിലാണ് അന്നു മോഷണം നടന്നത്.












Click it and Unblock the Notifications