ഹേമ മാലിനിയുടെ മണ്ഡലത്തില്‍ കൃഷ്ണ തീം പാര്‍ക്ക് വരുന്നു
ലക്നൗ: ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി തന്റെ മണ്ഡലമായ മധുരയില്‍ ശ്രീഷ്ണന്റെ തീം പാര്‍ക്ക് പണിയുന്നു. ഇതിനായി 50 ഏക്കര്‍ ഭൂമി അനുവദിക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഹേമ മാലിനിക്ക് ഉറപ്പു നല്കി. കഴിഞ്ഞദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് അഖിലേഷ് യാദവ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സഹായം ഉണ്ടാകുമെന്ന് അറിയിച്ചത്.
കൃഷ്ണ ലീല ഉദ്യാന്‍ എന്ന പേരില്‍ 200 കോടി രൂപയുടെ തീം പാര്‍ക്ക് പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഡിസ്നി ലാന്‍ഡിന്റെ നിര്‍മാതാക്കള്‍ ആയിരിക്കും പാര്‍ക്കിന്റെ നിര്‍മാണമെന്ന് ഹേമ മാലിനി അറിയിച്ചു. ശ്രീകൃഷ്ണന്റെ ജീവിതം മുഴുവന്‍ പാര്‍ക്കില്‍ അനാവരണം ചെയ്യപ്പെടുമെന്നും ഹേമ മാലിനി വ്യക്തമാക്കി.

ഇവ കൂടാതെ പതിവുപോലെ പാര്‍ക്കുകളിലെ റൈഡുകളും മറ്റു ഉണ്ടാവുകയും ചെയ്യും. മിനി ട്രെയിന്‍, ഫുഡ് കോര്‍ട്, വ്യാപാര ശാലകള്‍ മുതലായവയും പാര്ക്കിനകത്തുണ്ടാകും. പാര്‍ക്കിന്റെ വിശദമായ റിപ്പോര്‍ട്ട് ഹേമ മാലിനി സംസ്ഥാന മുഖ്യമന്ത്രി അഖിലേഷ് യാദവിനും സ്റ്റേറ്റ് സെക്രട്ടറി അലോക് രഞ്ജനും സമര്‍പ്പിച്ചുകഴിഞ്ഞു.
പാര്‍ക്കിന്റെ നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാരും സഹകരിക്കമെന്നാണ് ഹേമ മാലിനിയുടെ പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശര്‍മയോടും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും സഹായ വാഗ്ദാനം ലഭിച്ചെന്നും ഹേമ മാലിനി പറഞ്ഞു. പദ്ധതി പ്രാവര്ത്തികമാവുകയാണെങ്കില് രാജ്യത്തെ ആദ്യത്തെ കൃഷ്ണ തീം പാര്‍ക്ക് ആയിരിക്കും ഇത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications