ആരാധകര്‍ വെറുതെ വിട്ടില്ല, പ്രത്യുഷയുടെ മരണത്തെ വിമര്‍ശിച്ച ഹേമമാലിനി വെട്ടിലായി
മുംബൈ; നടി പ്രത്യുഷ ബാനര്‍ജിയുടെ ആത്മഹത്യയെ വിമര്‍ശിച്ച ബോളിവുഡ് താരം ഹേമമാലിനി വിവാദത്തില്‍. പ്രത്യുഷയുടെ മരണത്തിന് പിറകെ ലോകം പരാജിതനെയല്ല പോരാളികളെയാണ് പ്രശംസിക്കുകയെന്ന് ഹേമമാലിനിയുടെ ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് ഹിന്ദി സീരിയല്‍ നടിയായ പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്തത്. പ്രണയ തകര്‍ച്ചയെ തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്നു നടി. കാമുകനുമായുള്ള പ്രശ്‌നങ്ങളാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്. ഇതിനെതിരെയാണ് ഹേമമാലിനി ട്വീറ്റ് ചെയ്തത്.

ബോധമില്ലാത്ത പ്രവര്‍ത്തി
ആത്മഹത്യയെ ബോധമില്ലാത്ത പ്രവര്‍ത്തിയെന്ന് വിശേഷിപ്പിച്ചാണ് ഹേമമാലിനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ജീവിതം വരദാനം
ജീവിതം ദൈവത്തിന്റെ വരദാനമാണെന്നും അത് അവസാനിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഹേമമാലിനി പറഞ്ഞു.

കുറ്റപ്പെടുത്തല്‍
ഹേമമാലനിയുടെ പ്രസ്താവന അനുചിതമായിപ്പോയെന്ന് കുറ്റപ്പെടുത്തി ഒട്ടേറെ പേര്‍ രംഗത്തെത്തി.

മരണപ്പെട്ടവരെ കുറ്റപ്പെടുത്തരുത്
ആത്മഹത്യ പ്രശ്‌ന പരിഹാരമല്ലെങ്കിലും മരണപ്പെട്ടവരെ കുറ്റപ്പെടുത്തുക വഴി ആരും മഹാനാകുന്നില്ലെന്നും ചിലര്‍ ഹേമമാലിനിക്കെതിരെ ട്വീറ്റ് ചെയ്തു.
|
ട്വീറ്റ് ഇങ്ങനെ
പ്രത്യുഷയുടെ മരണത്തില്‍ ഹേമമാലനിനിയുടെ ട്വിറ്റര്‍ പോസ്റ്റ്.












Click it and Unblock the Notifications