Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹേമ ഉപാധ്യായയുടെ കൊലപാതകം; 2 പേര്‍ അറസ്റ്റില്‍

മുംബൈ: ഇന്ത്യയിലെ പേരുകേട്ട ചിത്രകാരിയും ഇന്‍സ്റ്റലേഷന്‍ ആര്‍ട്ടിസ്റ്റുമായ ഹേമ ഉപാധ്യായുടെ കൊലപാതകവുമായി സംശയിക്കുന്ന 2 പേരെ ഉത്തര്‍ പ്രദേശിലെ വാരാണസില്‍വെച്ച് അറസ്റ്റ് ചെയ്തു. ഹേമയുടെ ഐഡന്റിറ്റി കാര്‍ഡ്, എടിഎം കാര്‍ഡ് തുടങ്ങിയവ ഇവരില്‍ നിന്നും കണ്ടെടുത്തതായി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് തലവന്‍ അമിത് പതക് അറിയിച്ചു.

അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രധാന പ്രതിക്കുവേണ്ടി കൊലപാതകത്തില്‍ സഹായിച്ചവരാണ് ഇവരെന്ന് പോലീസ് സംശയിക്കുന്നു. രണ്ടുപേരും മുംബൈയില്‍ ഫാബ്രിക്കേഷന്‍ ആര്‍ട്ടിസ്റ്റുമാരായി ജോലി ചെയ്യുന്നവരാണ്. ഹേമയുടെ ഏറ്റവും അടുപ്പമുള്ളവരാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

hema-upadhyay

കൊലപാതകത്തിനുശേഷം വാരാണസിയിലേക്ക് കടന്ന ഇരുവരെയും മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്. ഹേമയുടെ ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യായയെ കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. അറിയപ്പെടുന്ന കലാകാരനായ ഇയാള്‍ക്ക് ഏതെങ്കിലും തരത്തില്‍ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന വിവരം പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞദിവസമാണ് കണ്ടിവാലിയില്‍ ഹേമയുടെയും അവരുടെ അഭിഭാഷകന്‍ ഹരേഷ് ഭംബാനിയുടെയും മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തിയത്. അടിവസ്ത്രം മാത്രം ധരിച്ചിരുന്ന ഇരുവരെയും ഒരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2010ല്‍ ഭര്‍ത്താവിനെതിരെ വിവാഹ മോചനത്തിന് കേസ് നല്‍കിയിരുന്ന ഹേമ 2013ലും ഭര്‍ത്താവിനെതിരെ പോലീസില്‍ സമീപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+