കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ആര്‍സി നോട്ടുനിരോധനം പോലെയാണ്... വിജയത്തില്‍ ഹേമന്ദ് സോറന്റെ ആദ്യ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗംഭീര വിജയത്തോടെ ജെഎംഎം-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി ഹേമന്ദ് സോറനാകുമെന്നും ഉറപ്പായിരിക്കുകയാണ്. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഇതുവരെ കാണാത്ത ആഘോഷ പ്രകടനങ്ങളും തുടങ്ങി കഴിഞ്ഞു. ഇതിനിടയില്‍ നിരവധി വിഷയങ്ങളില്‍ ഹേമന്ദ് സോറന്‍ പ്രതികരിക്കുകയും ചെയ്തു. അദ്ദേഹം സൈക്കിള്‍ ചവിട്ടുന്ന വീഡിയോയും വൈറലായിരിക്കുകയാണ്.

സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ ജെഎംഎം തുടങ്ങി കഴിഞ്ഞു. അതേസമയം സംസ്ഥാന ചരിത്രത്തില്‍ ജെഎംഎമ്മിന് ലഭിക്കുന്ന ഏറ്റവുമധികം സീറ്റുകള്‍ ഇത്തവണയാണ് ലഭിച്ചത്. പൗരത്വ നിയമം, എന്‍ആര്‍സി തുടങ്ങിയ വിഷയങ്ങളില്‍ വിജയത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. ബിജെപിക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. ഇതിനിടെ പിതാവ് ഷിബു സോറനെ നേരിട്ട് കണ്ട് ആശീര്‍വാദം വാങ്ങുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

എന്‍ആര്‍സിയില്‍ കടുത്ത നിലപാട്

എന്‍ആര്‍സിയില്‍ കടുത്ത നിലപാട്

ജെഎംഎം സഖ്യത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ദേശീയ വിഷയങ്ങളില്‍ ഹേമന്ദ് സോറന്‍ പ്രതികരണം നടത്തിയിരിക്കുകയാണ്. ഞങ്ങള്‍ ആദ്യം പൗരത്വ ബില്ലിനെയും എന്‍ആര്‍സിയെയും കുറിച്ച് പഠിക്കട്ടെ. അതിന് ശേഷം നിയമം നടപ്പാക്കുന്ന കാര്യം ആലോചിക്കാമെന്നും സോറന്‍ പറഞ്ഞു. എന്‍ആര്‍സി എന്നാല്‍ നോട്ടുനിരോധനം പോലെയാണ്. നടപ്പാക്കിയാല്‍ കോടിക്കണക്കിന് പേര്‍ തൊഴില്‍ നഷ്ടപ്പെട്ട് ക്യൂവില്‍ നില്‍ക്കേണ്ടി വരുമെന്നും ഹേമന്ദ് സോറന്‍ പറഞ്ഞു.

ദുമ്ക്കയിലെ ജയം

ദുമ്ക്കയിലെ ജയം

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ഹേമന്ദ് സോറന്‍ വിജയിച്ചു. ദുമ്ക്കയില്‍ ലൂയീസ് മറാണ്ടിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. അതേസമയം സംസ്ഥാനത്തെ എല്ലാ വിഭാഗവും ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. വ്യാപാര സമൂഹം പോലും ബിജെപി ഭരണത്തില്‍ അസന്തുഷ്ടരാണെന്ന് ഹേമന്ദ് പറഞ്ഞു. ഇന്ന് സംസ്ഥാന ചരിത്രത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കുകയാണ്. ആരുടെയും പ്രതീക്ഷകളെ തകര്‍ക്കില്ലെന്ന് ഞാനിതാ ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജി പ്രഖ്യാപിച്ച് ദാസ്

രാജി പ്രഖ്യാപിച്ച് ദാസ്

രഘുബര്‍ ദാസ് തോല്‍വി സമ്മതിച്ചിരിക്കുകയാണ്. ജംഷേദ്പൂരില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു. ഇന്ന് തന്നെ രാജ്ഭവന്‍ സന്ദര്‍ശിച്ച് രാജിക്കത്ത് അദ്ദേഹം കൈമാറും. അതേസമയം സഖ്യത്തിലെ മറ്റ് കക്ഷികള്‍ക്കൊപ്പം ഇരുന്ന അടുത്ത പദ്ധതികള്‍ പ്ലാന്‍ ചെയ്യുമെന്ന് ഹേമന്ദ് സോറന്‍ പറഞ്ഞു. നാളെയോടെ തീരുമാനങ്ങളുണ്ടാകുമെന്നും സോറന്‍ വ്യക്തമാക്കി. വിജയത്തില്‍ ഷിബു സോറന്‍, ലാലു പ്രസാദ് യാദവ്, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരോടുള്ള കടപ്പാട് അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൈക്കിള്‍ സവാരി

സൈക്കിള്‍ സവാരി

വിജയത്തെ തുടര്‍ന്ന് റാഞ്ചിയിലെ വീട്ടില്‍ സൈക്കിള്‍ ചവിട്ടി ആഹ്ലാദം നടത്തുന്ന ഹേമന്ദ് സോറന്റെ വീഡിയോയും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും സഖ്യത്തിന്റെ വിജയത്തെ അഭിനന്ദിച്ചിട്ടുണ്ട്. ജനങ്ങള്‍ ബിജെപി ഇതര പാര്‍ട്ടികള്‍ക്കൊപ്പമാണെന്ന് തെളിഞ്ഞു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവയ്ക്ക് പിന്നാലെയാണിത്. ജാര്‍ഖണ്ഡില്‍ നിന്നും ജനങ്ങള്‍ ബിജെപിയെ തൂക്കിയെറിഞ്ഞെന്നും പവാര്‍ പറഞ്ഞു. പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേങ്ങള്‍ക്കിടെ നടന്ന തിരഞ്ഞെടുപ്പും ഫലങ്ങളും സൂചിപ്പിക്കുന്നത് ബിജെപിക്ക് തെറ്റിപ്പോയെന്നാണെന്ന് മമത പറഞ്ഞു.

പിതാവിനെ കാണാനെത്തി

പിതാവിനെ കാണാനെത്തി

വിജയം ഉറപ്പായതിന് പിന്നാലെ പിതാവ് ഷിബു സോറനെ കാണാനായിരുന്നു ഹേമന്ദ് സോറന്റെ ആദ്യ വരവ്. അനുഗ്രഹം തേടിയാണ് ഹേമന്ദ് പിതാവിന്റെ വീട്ടിലെത്തിയത്. അതേസമയം സംസ്ഥാനത്ത് ബിജെപിയല്ല തോറ്റതെന്നും, ഇത് തന്റെ തോല്‍വിയാണെന്നും രഘുബര്‍ ദാസ് പറഞ്ഞു. ബിജെപി സംസ്ഥാനത്ത് 79 സീറ്റിലാണ് മത്സരിച്ചത്. ഒരു സീറ്റില്‍ സ്വതന്ത്രനെ പിന്തുണച്ചപ്പോള്‍ എജെഎസ്‌യു പ്രസിഡന്റ് സുദേഷ് മാഹതോയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. അതേസമയം ബിജെപിയുടെ ബീഹാര്‍ സഖ്യമായ ജെഡിയുവിനും എല്‍ജെപിക്കും ഒരു സീറ്റില്‍ പോലും ലീഡ് നേടാന്‍ സാധിച്ചില്ല.

പ്രാദേശികതയില്‍ തകര്‍ന്ന് മോദി തരംഗം, ഗുജറാത്ത് രാഷ്ട്രീയം പൊളിഞ്ഞു, വീഴ്ച്ചയുടെ കാരണം ഇങ്ങനെപ്രാദേശികതയില്‍ തകര്‍ന്ന് മോദി തരംഗം, ഗുജറാത്ത് രാഷ്ട്രീയം പൊളിഞ്ഞു, വീഴ്ച്ചയുടെ കാരണം ഇങ്ങനെ

English summary
hemand soren slams nrc says its like demonetisation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X