• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യോഗിയെ എടുത്ത് കുടഞ്ഞ് ഹേമന്ത് സോറൻ: ഒടുവിൽ വഴങ്ങി യുപി സർക്കാർ

ലഖ്നൊ: ടാർപ്പോളിൻ കൊണ്ട് പൊതിഞ്ഞ മൃതദേഹങ്ങൾക്കൊപ്പം പരിക്കേറ്റ അതിഥി തൊഴിലാളികൾ സഞ്ചരിച്ച വിഷയത്തിൽ വിമർശനവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ഉത്തർപ്രദേശിലെ ഓറിയയിൽ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കൊപ്പമാണ് തുറന്ന ട്രക്കുകളിൽ പരിക്കേറ്റവരെക്കൂടി യാത്രയാക്കിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ഹേമന്ത്സോറൻ യുപി സർക്കാരിനെതിരെ രംഗത്തെത്തിയത്.

കോൺഗ്രസിന്റെ വിജയം, സോണിയയെ അധിക്ഷേപിച്ച അർണബ് ഗോസ്വാമിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി!

 മനുഷ്യത്വരഹിതം

മനുഷ്യത്വരഹിതം

സംഭവത്തെ മനുഷ്യത്വരഹിതമെന്ന് വിശേഷിപ്പിച്ച ഹേമന്ത് സോറൻ ഈ സംഭവം മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും അന്തസ് ഇല്ലാതാക്കുന്നതാണ് ഇതെന്നാണ് സംഭവത്തെക്കുറിച്ച് ഹേമന്ത് സോറൻ പ്രതികരിച്ചത്. ശനിയാഴ്ച രാവിലെ യുപിയിലെ ഓറിയയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് 200 കിലോമീറ്റർ അകലെയുള്ള ലഖ്നൊവിലേക്ക് തുറന്നിട്ട ലോറികളിൽ കയറ്റി അയച്ചത്. ഇവർക്കൊപ്പം അപകടത്തിൽ പരിക്കേറ്റ അതിഥി തൊഴിലാളികളെയും കയറ്റിയിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്.

ഒഴിവാക്കാമായിരുന്നു

ഒഴിവാക്കാമായിരുന്നു

ഇത്തരത്തിൽ മനുഷ്യത്വമില്ലാതെ അതിഥി തൊഴിലാളികളെ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു. ജാർഖണ്ഡ് അതിർത്തി വരെയെങ്കിലും അതിഥി തൊഴിലാളികൾക്ക് അനുയോജ്യമായ യാത്രാ സൌകര്യം ഒരുക്കിക്കൊടുക്കാൻ യുപി സർക്കാരിനോടും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോടും അപേക്ഷിച്ചുകൊണ്ടാണ് ഹേമന്ത് സോറന്റെ ട്വീറ്റ്.

 ഓറിയ അപകടം

ഓറിയ അപകടം

ശനിയാഴ്ച പുലർച്ചെ 3.30 ഓടെയാണ് ട്രക്കുകൾ കൂട്ടിയിടിച്ച് 26 അതിഥി തൊഴിലാളികൾ മരിക്കുന്നത്. 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രണ്ട് ട്രക്കുകളിൽ ഒന്ന് പഞ്ചാബിൽ നിന്നും മറ്റൊന്ന് രാജസ്ഥാനിൽ നിന്നും എത്തിയതായിരുന്നു. ഓറിയിൽ ദേശീയപാതയിൽ വെച്ചായിരുന്നു അപകടമുണ്ടായത്. ഇതിൽ മരിച്ച 11 പേർ ജാർഖണ്ഡ് സ്വദേശികളാണ്. ഒരാൾ പലാമുവിൽ നിന്നും മറ്റുള്ളവർ ബൊക്കാറോയിൽ നിന്നും ഉള്ളവരാണ്. സംഭവത്തിന്റെ അടുത്ത ദിവസമാണ് അധികൃതർ മൃതദേഹങ്ങളും പരിക്കേറ്റവരെയും മൂന്ന് ട്രക്കുകളിലായി കയറ്റി സ്വദേശങ്ങളിലേക്ക് അയച്ചത്. ഇതിൽ മൂന്ന് ട്രക്കുകൾ ജാർഖണ്ഡ്, ബൊക്കാറോ പശ്ചിമബംഗാളിലെ പുരുലിയ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര തിരിച്ചത്.

യോഗിക്ക് വിമർശനം

യോഗിക്ക് വിമർശനം

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെ ട്രക്കുകൾ ഹൈവേയിലേക്കുള്ള യാത്രാ മധ്യേ പ്രയാഗ് രാജിൽ നിർത്തി മൃതദേഹങ്ങൾ ആംബുൻസുകളിലേക്ക് മാറ്റുകയായിരുന്നു. യാത്രക്കിടെ മൃതദേഹങ്ങൾ അഴുകാൻ തുടങ്ങിയതായി ജാർഖണ്ഡിലെ അധികാരത്തിലിരിക്കുന്ന സഖ്യകക്ഷിയായ കോൺഗ്രസും ചൂണ്ടിക്കാണിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് പ്രമോദ് തിവാരിയാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. എന്നാൽ മെഡിക്കൽ ചട്ടങ്ങൾ പ്രകാരം ഇത്തരത്തിൽ മൃതദേഹങ്ങൾക്കൊപ്പം ആളുകളെ യാത്രചെയ്യാൻ നിർബന്ധിക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും തിവാരി ചൂണ്ടിക്കാണിച്ചു. ചിത്രം വൈറലായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഓറിയ ജില്ലാ മജിസ്ട്രേറ്റും ഉത്തരവിട്ടിട്ടുണ്ട്.

 പ്രതിപക്ഷ- ബിജെപി പോര്

പ്രതിപക്ഷ- ബിജെപി പോര്

ഓറിയയിൽ അതിഥി തൊഴിലാളികൾ മരിച്ച സംഭവം ബിജെപിയ്ക്കും യുപിയിലെ പ്രതിപക്ഷ പാർട്ടികൾക്കുമിടയിൽ വൻതോതിലുള്ള രാഷ്ട്രീയ പോരാട്ടത്തിന് വഴിതെളിക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് അധികാരത്തിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിൽ നിന്നും അനധികൃതമായാണ് ട്രക്കുകൾ അതിഥി തൊഴിലാളികളുമായെത്തിയതെന്നാണ് യുപി സർക്കാരും യോഗി ആദിത്യ നാഥും ഉന്നയിക്കുന്ന ആരോപണം. ഇക്കാര്യത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തിക്കൊണ്ട് യോഗി രംഗത്തെത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ യുപി മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആവശ്യം.

cmsvideo
  UP Government to allow buses for migrant worker after the request from Priyanka Gandhi
   വീട്ടിലേക്ക് മടക്കം

  വീട്ടിലേക്ക് മടക്കം

  ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് ശേഷം ആയിരക്കണക്കിന് അതിഥി തൊഴിലാളികളാണ് സാധ്യമായ പല മാർഗ്ഗങ്ങളിലായി സ്വദേശത്തേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നത്. നിരവധി ട്രക്കുകളും ടെമ്പോ വാനുകളുമാണ് ഇത്തരത്തിൽ പുറപ്പെടിട്ടുള്ളത്. എന്നാൽ എല്ലാവരും വീടുകളിലേക്ക് തിരിച്ചെത്തിയിട്ടില്ല. പല അപകടങ്ങളിലും യാത്രാമധ്യേയുമായി നിരവധി പേരാണ് മരിച്ചിട്ടുള്ളത്. 119 പേരോളം ഇത്തരത്തിൽ യാത്രാമധ്യേ മരിച്ചെന്നാണ് സർക്കാർ നൽകുന്ന കണക്ക്.

  English summary
  Hemant Soren criticises UP government over Sends Dead Bodies With injured Migrants
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more