Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തു, പിന്നാലെ രാജി: ചംപൈ സോറന്‍ പുതിയ ജാർഖണ്ഡ് മുഖ്യമന്ത്രി

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. എട്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ജാർഖണ്ഡ് മുഖ്യമന്ത്രിക്കെതിരായ നടപടി. ഇതിന് പിന്നാലെ അദ്ദേഹം മുഖ്യമന്ത്രി പദവി രാജിവെച്ചു. ഹേമന്ത് സോറന്‍ സർക്കാറില്‍ ഗതാഗത വകുപ്പ് മന്ത്രിയായ ചംപൈ സോറനെ അടുത്ത മുഖ്യമന്ത്രിയായി ജെ എം എം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്

നാടകീയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ റാഞ്ചിയിലെ വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞകൾ പുറപ്പെടുവിച്ചു. ഇഡി ചോദ്യം ചെയ്യലിനിടെ ജാർഖണ്ഡ് തലസ്ഥാനത്തെ ക്രമസമാധാന നില നിരീക്ഷിക്കാൻ മൂന്നംഗ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഭരണകക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ചയുടെ (ജെഎംഎം) എക്‌സിക്യൂട്ടീവ് പ്രസിഡൻ്റ് കൂടിയായ സോറനെ (48) ജനുവരി 20 നും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. രണ്ടാം തവണ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചന ലഭിച്ചിരുന്നു.

hemanth-sorena

ഇഡി ചോദ്യം ചെയ്യലിനിടെ, ഭരണകക്ഷി എംഎൽഎമാർ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് മൂന്ന് ബസുകളില്‍ രാജ്ഭവനിലേക്ക് എത്തുകയും ചെയ്തു. ഹേമന്ത് സോറനെ ചേദ്യം ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ എം എല്‍ എമാരോടും തലസ്ഥാനത്ത് എത്താന്‍ ജെ എം എം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ഇഡി കസ്റ്റഡിയിലിരിക്കെ ഉദ്യോഗസ്ഥർക്കൊപ്പം രാജ്ഭവനില്‍ എത്തിയ ഹേമന്ത് സോറൻ ഗവർണറെ കണ്ട് രാജിക്കത്ത് നല്‍കി. മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെക്കാൻ തീരുമാനിച്ചതായി ജാർഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ രാജേഷ് താക്കൂർ പിന്നാലെ വ്യക്തമാക്കുകയും ചെയ്തു. 'ഹേമന്ത് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചു. നിയമസഭാ കക്ഷിയുടെ പുതിയ നേതാവായി ചമ്പായി സോറനെ തിരഞ്ഞെടുത്തു. എല്ലാ എംഎൽഎമാരും ഞങ്ങൾക്കൊപ്പമുണ്ട്.' രാജേഷ് താക്കൂർ പറഞ്ഞു. സംസ്ഥാനത്ത് ജെഎംഎമ്മും കോൺഗ്രസും സഖ്യകക്ഷികളാണ്.

വൈകുന്നേരം 5.30 ഓടെയാണ് എം എല്‍ എമാർ രാജ്ഭവനില്‍ എത്തിയത്. ഇതോടെ തന്നെ ഹേമന്ത് സോറന്‍ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. അരമണിക്കൂറിനുശേഷം ചീഫ് സെക്രട്ടറി എൽ ഖ്യാംഗേറ്റ്, ഡിജിപി അജയ് കുമാർ സിങ് എന്നിവരും ഗവർണ്ണറുടെ വസതിയിലെത്തി.

അതേസമയം, ഹേമന്ത് സോറനെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് അദ്ദേഹത്തിൻ്റെ പ്രതിച്ഛായക്ക് ഭംഗം വരുത്തിയെന്ന് കാട്ടി ഇഡി ഉദ്യോഗസ്ഥർക്കെതിരെ ജാർഖണ്ഡ് പൊലീസ് ഇന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഡൽഹിയിലെ വസതിയിൽ നടന്ന ഇഡി റെയ്ഡിനെക്കുറിച്ച് സോറൻ പോലീസിന് പരാതി നൽകിയതിനെ തുടർന്നാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്നാണ് ജാർഖണ്ഡ് പോലീസ് വ്യക്തമാക്കുന്നത്.

എസ്‌സി/എസ്ടി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാല്‍ എഫ് ഐ ആർ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയ്യാറായില്ല. 'മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ പരാതിയിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്' റാഞ്ചി എസ്പി ചന്ദൻ സിൻഹ പറഞ്ഞു. 'എസ്എച്ച്ഒ (റാഞ്ചിയിലെ എസ്‌സി/ടി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ) എനിക്ക് നൽകിയ വിവരമനുസരിച്ച്, മുന്‍കൂട്ടി അറിയിക്കാതെ ഡൽഹിയിലെ വസതിയിൽ എത്തിയ ഇഡി ഉദ്യോഗസ്ഥർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് തൻ്റെ പ്രതിച്ഛായ മോശമാക്കിയെന്ന് മുഖ്യമന്ത്രി പരാതിയിൽ പറയുന്നു' ചന്ദൻ സിൻഹ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+