കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹേമന്ദ് സോറന്‍റെ സത്യപ്രതിജ്ഞ 27 ന്? കോണ്‍ഗ്രസിന് സ്പീക്കര്‍ പദവി, സീറ്റ് ഫോര്‍മുല ഇങ്ങനെ

Google Oneindia Malayalam News

റാഞ്ചി: 2014 ല്‍ മോദി തരംഗത്തിലാണ് ജാര്‍ഖണ്ഡിലും ബിജെപി അധികാരത്തിലേറിയത്. 37 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ പാര്‍ട്ടി എജെഎസ്യുവിന്‍റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ഇത്തവണയും ഭരണ തുടര്‍ച്ച സ്വപ്നം കണ്ടായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍.

65 സീറ്റുകള്‍ വരെ നേടാനാകുമെന്നായിരുന്നു ബിജെപി കണക്കാക്കിയത്. ഒറ്റയ്ക്കായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്.എന്നാല്‍ ഫലം വന്നപ്പോള്‍ കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടത്. 27 സീറ്റുകളില്‍ ബിജെപിക്ക് ഒതുങ്ങേണ്ടി വന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വരെ കനത്ത പരാജയമാണ് രുചിച്ചത്. ഇതോടെ മഹാസഖ്യം ജാര്‍ഖണ്ഡില്‍ അധികാരത്തിലേറാന്‍ ഒരുങ്ങുകയാണ്.വിശദാംശങ്ങളിലേക്ക്

 വൈകാരിക വിഷയങ്ങള്‍

വൈകാരിക വിഷയങ്ങള്‍

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് കളമൊരുക്കിയ സുപ്രീം കോടതി വിധിക്ക് തൊട്ട് പിന്നാലെയായിരുന്നു ജാര്‍ഖണ്ഡിലെ നിയമസഭ തിരഞ്ഞെടുപ്പ്. അതുകൊണ്ട് തന്നെ ബിജെപിയുടെ പ്രധാന ആയുധവും അയോധ്യ തന്നെയായിരുന്നു. മുത്തലാഖ്, കാശ്മീര്‍, പൗരത്വ ഭേദഗതി ബില്‍ തുടങ്ങിയ വിഷയങ്ങള്‍ ആയുധമാക്കി വൈകാരിക പിന്തുണ നേടാനാകുമെന്ന് പാര്‍ട്ടി പ്രതീക്ഷ പുലര്‍ത്തി.

 കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

അമിത് ഷായും നരേന്ദ്ര മോദിയും തന്നെയാണ് തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും. എന്നാല്‍ ദേശീയ വിഷയങ്ങള്‍ തരാതരം കൊഴുപ്പിച്ചിട്ടും ജാര്‍ഖണ്ഡില്‍ പിടിച്ച് നില്‍ക്കാന്‍ ബിജെപിക്ക് കഴിഞ്ഞില്ല. എട്ട് നിലയില്‍ പാര്‍ട്ടിക്ക് പരാജയം രുചിക്കേണ്ടി വന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രഘുബര്‍ ദാസ് ഉള്‍പ്പെടെ അമ്പേ പരാജയം ഏറ്റുവാങ്ങി.

 വിജയിച്ച് മഹാസഖ്യം

വിജയിച്ച് മഹാസഖ്യം

81 അംഗ നിയമസഭയില്‍ ബിജെപിയെ പരാജയപ്പെടുത്തി 47 സീറ്റുകളാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച -കോണ്‍ഗ്രസ്-ആര്‍ജെഡി ഉള്‍പ്പെട്ട മഹാ സഖ്യം നേടിയത്. 30 സീറ്റുകള്‍ നേടിയ ജെഎംഎം ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസിന് 16 സീറ്റുകളും ആര്‍ജെഡിക്ക് ഒരു സീറ്റും ലഭിച്ചു.

 ഗവര്‍ണറെ കാണും

ഗവര്‍ണറെ കാണും

തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി രഘുബര്‍ ദാസ് ഇന്നലെ രാജിവെച്ചിരുന്നു. ഇതോടെ സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് മഹാസഖ്യം. ഇന്ന് തന്നെ ജെഎംഎം നേതാവ് ഹേമനന്ദ് സോറന്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഗവര്‍ണറെ കാണുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 മന്ത്രി സ്ഥാനങ്ങള്‍ ഇങ്ങനെ

മന്ത്രി സ്ഥാനങ്ങള്‍ ഇങ്ങനെ

മുഖ്യമന്ത്രിയായി ഹേമന്ദ് സോറന്‍റെ സത്യപ്രതിജ്ഞ 27 ന് നടന്നേക്കുമെന്നാണ് വിവരം. നിലവിലെ ധാരണ പ്രകാരം ജെഎംഎമ്മിന് മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആറ് മന്ത്രിസ്ഥാനവും ലഭിക്കും. കോണ്‍ഗ്രസിന് അഞ്ച് മന്ത്രി സ്ഥാനത്തിനൊപ്പം സ്പീക്കര്‍ പദവിയാകും ലഭിച്ചേക്കുക.

 ജെഎംഎം എക്സിക്യൂട്ടീവ് യോഗം

ജെഎംഎം എക്സിക്യൂട്ടീവ് യോഗം

ആര്‍ജെഡിക്ക് ഒരു മന്ത്രി സ്ഥാനവും ലഭിക്കും. ഇന്ന് ജെഎംഎം എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്. ഷിബു സോറന്‍റെ വസതിയില്‍ വെച്ചാണ് യോഗം. ഹേമന്ദ് സോറനെ യോഗത്തില്‍ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തേക്കും.

ജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മഹാസഖ്യം!! ഹേമന്ദ് സോറന്‍ ഇന്ന് ഗവര്‍ണറെ കാണുംജാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് മഹാസഖ്യം!! ഹേമന്ദ് സോറന്‍ ഇന്ന് ഗവര്‍ണറെ കാണും

 വിജയ കുതിപ്പില്‍ മഹാസഖ്യം; ചരിത്ര നേട്ടവുമായി ജെഎംഎം!! ജാര്‍ഖണ്ഡിനെ ഹേമന്ത് സോറന്‍ നയിക്കും വിജയ കുതിപ്പില്‍ മഹാസഖ്യം; ചരിത്ര നേട്ടവുമായി ജെഎംഎം!! ജാര്‍ഖണ്ഡിനെ ഹേമന്ത് സോറന്‍ നയിക്കും

എന്‍ആര്‍സി നോട്ടുനിരോധനം പോലെയാണ്... വിജയത്തില്‍ ഹേമന്ദ് സോറന്റെ ആദ്യ പ്രതികരണം ഇങ്ങനെഎന്‍ആര്‍സി നോട്ടുനിരോധനം പോലെയാണ്... വിജയത്തില്‍ ഹേമന്ദ് സോറന്റെ ആദ്യ പ്രതികരണം ഇങ്ങനെ

English summary
Hemant Soren likely to take oath on December 27: Sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X