കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാര്‍ഖണ്ഡില്‍ ആര് മുഖ്യമന്ത്രിയാകും... ഹേമന്ദ് സോറന് മുന്‍തൂക്കമെന്ന് ഇന്ത്യാ ടുഡേ സര്‍വേ!!

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. പ്രമുഖ സര്‍വേകളെല്ലാം കോണ്‍ഗ്രസ്-ജെഎംഎം സഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ബിജെപി വന്‍ തിരിച്ചടി നേടുമെന്ന് സര്‍വേകളെല്ലാം പ്രവചിക്കുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ മുന്‍തൂക്കവും ജെഎംഎം സഖ്യത്തിനാണ്. ഹേമന്ദ് സോറനെയാണ് വലിയൊരു വിഭാഗം പിന്തുണച്ചതെന്ന് ഇന്ത്യാ ടുഡേ സര്‍വേ പറയുന്നു.

1

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ വര്‍ക്കിംഗ് പ്രസിഡന്റാണ് ഹേമന്ദ് സോറന്‍. 29 ശതമാനം പേര്‍ ഹേമന്ദ് സോറന്‍ മുഖ്യമന്ത്രിയായി കാണണമെന്നാണ് ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ പ്രവചിച്ചത്. എന്നാല്‍ നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബര്‍ ദാസ് രണ്ടാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. 26 ശതമാനം പേരാണ് രഘുബര്‍ ദാസ് വീണ്ടും മുഖ്യമന്ത്രിയാവണമെന്ന് അഭിപ്രായപ്പെട്ടത്.

മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിക്ക് പത്ത് ശതമാനം വോട്ട് നേടാനായി. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച അധ്യക്ഷനാണ് മറാണ്ടി. അതേസമയം ബിജെപി വലിയ തിരിച്ചടി നേരിടുമെന്ന് നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. ബിജെപിയുടെ പ്രധാന കക്ഷിയായ എജെഎസ്‌യുവിനോട് ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു ആദ്യം ബിജെപി ആവശ്യപ്പെട്ടത്. ഇത് കൂടുതല്‍ സീറ്റുകള്‍ നേടുന്നതിനുള്ള തന്ത്രമായിരുന്നു. ഇതിനിടെ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടെ ബിജെപി ബാബുലാല്‍ മറാണ്ടിയെ സമീപിക്കുകയും ചെയ്തു.

മറാണ്ടിയുടെ പാര്‍ട്ടി 5 സീറ്റുകളില്‍ കൂടുതല്‍ നേടിയാല്‍ എല്ലാ കാര്യങ്ങളും മാറി മറിയും. സഖ്യം ഇവരുമായി ഉറപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. പക്ഷേ ഇത് തൂക്കുസഭ വന്നാല്‍ മാത്രം നടക്കുന്ന കാര്യമാണ്. ഹരിയാനയില്‍ ഭൂരിപക്ഷം കിട്ടാതെ വന്നപ്പോള്‍ ബിജെപി എല്‍ജെപിയുമായി സഖ്യം ഉണ്ടാക്കുകയായിരുന്നു. പകരം കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ ശിവസേനയുമായി സഖ്യമുണ്ടാക്കിയാണ് തിരിച്ചടിച്ചത്. 41 സീറ്റ് നേടിയാല്‍ ജാര്‍ഖണ്ഡില്‍ ഭൂരിപക്ഷം ഉറപ്പിക്കാം. ഇന്ത്യാ ടുഡേ സര്‍വേയില്‍ 50 സീറ്റ് വരെ കോണ്‍ഗ്രസ് സഖ്യം നേടുമെന്നാണ് പ്രവചനം.

സാക്ഷികളെ കൊണ്ടുവന്നാല്‍ പൗരത്വം ഉറപ്പിക്കാം, വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയംസാക്ഷികളെ കൊണ്ടുവന്നാല്‍ പൗരത്വം ഉറപ്പിക്കാം, വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം

English summary
hemant soren most favoured cm candidate says india today exit poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X