• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
LIVE
29 Dec, 2019         14:25:09 IST

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ അധികാരമേറ്റു; ചടങ്ങിൽ രാഹുൽ ഗാന്ധി അടക്കം നിരവധി പേർ!

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് അധികാരമേല്‍ക്കും. റാഞ്ചി മൊറാബാദ് മൈതാനിയില്‍ ഉച്ചക്ക് 1 മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ചടങ്ങിലേക്ക് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 12 അംഗ മന്ത്രിസഭയും സോറനൊപ്പം ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

സത്യപ്രതിജ്ഞാ ചടങ്ങുകളുടെ തത്സമയ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യയോടൊപ്പം ചേരു.

Newest First Oldest First
2:25 PM, 29 Dec
ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
1:52 PM, 29 Dec
ഹേമന്ത് സോറന് ആശംസകളുമായി പ്രധാനമന്ത്രി
1:15 PM, 29 Dec
2009ലെ അദ്ദേഹത്തിന്റെ സഹോദരനായ ദുർഗയുടെ മരണത്തോടെ പാർട്ടിയിൽ പൊതുമുഖമായി ഹേമന്ത് സോറൻ മാറുകയായിരുന്നു.
1:15 PM, 29 Dec
2005 ല്‍ സോറന്‍ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും പരാജയപ്പെട്ടു
12:27 PM, 29 Dec
ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് പഠിച്ചിറങ്ങിയ മെക്കാനിക്കൽ എഞ്ചിനീയറാണ് ഹേമന്ത് സോറൻ. രണ്ട് എഞ്ചീനീയറിങ് സ്ഥാപനത്തിൽ ജോലി ചെയ്തതിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്
12:01 PM, 29 Dec
ദുംക, ബെര്‍ഹെയ്ത് എന്നീ രണ്ട് മണ്ഡലങ്ങളിലായിരുന്നു ഹേമന്ത് സോറൻ ഇത്തവണ മത്സരിച്ചിരുന്നത്
11:37 AM, 29 Dec
2013 ജൂലൈ 13 മുതൽ 2014 ഡിസംബര്‍ 28 വരെ ഹേമന്ത് സോറൻ ജാർ‌ഖണ്ഡിലെ മുഖ്യമന്ത്രിയായിരുന്നു
11:13 AM, 29 Dec
ആദിവാസി വിഭാഗത്തിന് പുറത്ത് നിന്നുള്ള മുഖ്യമന്ത്രിയായ രഘുബര്‍ ദാസിനെതിരെ ഗ്രോത്ര വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയാണ് ആദ്യം മുതലെ ഉണ്ടായിരുന്നത്. അധികാരത്തില്‍ വന്നതിന് പിന്നാലെ അദ്ദേഹം സ്വീകരിച്ച ചില നയങ്ങളും ഗ്രോത്രവര്‍ഗ്ഗക്കാരെ ശത്രുപക്ഷത്ത് നിര്‍ത്തി.
11:13 AM, 29 Dec
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി 5 വര്‍ഷം തികച്ച മുഖ്യമന്ത്രിയാണെങ്കിലും ജനസംഖ്യയുടെ 26.3 ശതമാനം വരുന്ന ഗോത്രവര്‍ഗക്കാരെ പിണക്കിയതാണ് ബിജെപിയുടെ തോല്‍വിയില്‍ നിര്‍ണ്ണായകമായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
9:57 AM, 29 Dec
ആര്‍ജെഡിയില്‍ നിന്ന് വിജയിച്ച ഏക അംഗവും മന്ത്രിയാവും. സഖ്യസര്‍ക്കാറിന് പിന്തുണ പ്രഖ്യാപിച്ച ജെവിഎംപിക്ക് മന്ത്രിസ്ഥാനം കൊടുക്കണോ അതോ മറ്റ് വല്ല പദവികളും കൊടുക്കണമോ എന്നതില്‍ പിന്നീട് തീരുമാനമുണ്ടാകും
9:47 AM, 29 Dec
മുഖ്യമന്ത്രിയെ കൂടാതെ അഞ്ച് മന്ത്രിമാര്‍ ജെ​എംഎമ്മിന് ലഭിക്കും. അഞ്ച് മന്ത്രിമാരും സ്പീക്കര്‍ പദവിയുമാണ് കോണ്‍ഗ്രസിന് ലഭിക്കുക. ഉപമുഖ്യമന്ത്രിസ്ഥാനവും കോണ്‍ഗ്രസിന് ലഭിച്ചേക്കും.
9:12 AM, 29 Dec
മഹാസഖ്യത്തില്‍ ജെ​എംഎം 30 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 16 ഉം ആര്‍ജെഡി ഒരു സീറ്റിലുമാണ് വിജയിച്ചത്.
8:42 AM, 29 Dec
ജെവിഎംപിയുടെ 3 അംഗങ്ങളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ജാര്‍ഖണ്ഡിലെ സഖ്യസര്‍ക്കാറിന് 50 അംഗങ്ങളുടെ പിന്തുണയുണ്ട്.
8:29 AM, 29 Dec
ബാബുലാല്‍ മറാണ്ടിയുടെ ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പി)യാണ് ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യ സര്‍ക്കാറിന് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
8:18 AM, 29 Dec
ബിജെപിയുടെ ദേശീയ വിഷയ പ്രചാരണ രീതിയെ പ്രാദേശിക വിഷയങ്ങളിലൂന്നിയുള്ള പ്രചാരണം കൊണ്ട് മറികടന്നായിരുന്നു പ്രതിപക്ഷ സഖ്യം വിജയം നേടിയത്.
7:55 AM, 29 Dec
ഒറ്റക്ക് മത്സരിച്ച് അധികാരം പിടിക്കാന്‍ കൊതിച്ച ജാര്‍ഖണ്ഡില്‍ ബിജെപിക്ക് ലഭിച്ചത് 25 സീറ്റുകള്‍ മാത്രമായിരുന്നു
7:55 AM, 29 Dec
നിമയസഭയില്‍ ആകേയുള്ള 81 ല്‍ 47 സീറ്റുകള്‍ നേടിയാണ് ജാര്‍ഖണ്ഡില്‍ ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം അധികാരം പിടിച്ചു.
7:55 AM, 29 Dec
ജാര്‍ഖണ്ഡിന്‍റെ പതിനൊന്നാമത് മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറന്‍ അധികാരമേല്‍ക്കുന്നത്

hemant soren

English summary
hemant soren swearing in ceremony 11th chief minister of jharkhand live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X