കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷ ഐക്യം പ്രകടിപ്പിച്ച് ചടങ്ങ്

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡിന്റെ 11ാം മുഖ്യമന്ത്രിയായി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. തലസ്ഥാനമായ റാഞ്ചിയില്‍ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി. ജയ് ജാര്‍ഖണ്ഡ് മുദ്രാവാക്യവുമായി ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഗവര്‍ണര്‍ ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു.

He

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, എന്‍സിപി നേതാവ് സുപ്രിയ സുലെ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, എഎപി നേതാവ് സഞ്ജയ് സിങ് തുടങ്ങിയ എല്ലാ പാര്‍ട്ടിയുടെ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരും സന്നിഹിതരായിരുന്നു.

പൗരത്വ നിയമത്തില്‍ പെട്ടത് ബിജെപി സഖ്യകക്ഷികള്‍; ജെഡിയു നേതാവ് രാജിവച്ചു, കൂട്ടരാജിക്ക് സാധ്യതപൗരത്വ നിയമത്തില്‍ പെട്ടത് ബിജെപി സഖ്യകക്ഷികള്‍; ജെഡിയു നേതാവ് രാജിവച്ചു, കൂട്ടരാജിക്ക് സാധ്യത

രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതാക്കളുടെ സംഗമം ബിജെപിക്കുള്ള താക്കീത് കൂടിയാണ്. ചരിത്രപരമായ നിമിഷത്തില്‍ പങ്കാളികളാകാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളോടും ഹേമന്ത് സോറന്‍ നേരത്തെ അഭ്യാര്‍ഥിച്ചിരുന്നു.

കശ്മീരില്‍ ഇടപെടാന്‍ സൗദി; മുസ്ലിം രാജ്യങ്ങളുടെ യോഗം ചേരുന്നു, കരുനീക്കി പാകിസ്താന്‍കശ്മീരില്‍ ഇടപെടാന്‍ സൗദി; മുസ്ലിം രാജ്യങ്ങളുടെ യോഗം ചേരുന്നു, കരുനീക്കി പാകിസ്താന്‍

ഹേമന്ത് സോറന്റെ ജെഎംഎം നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും അംഗങ്ങളാണ്. 81 അംഗ സഭയില്‍ 30 സീറ്റ് നേടി ജെഎംഎം ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസിന് 16 സീറ്റും ആര്‍ജെഡിക്ക് ഒരു സീറ്റും ലഭിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെ 12 പേരാണ് മന്ത്രിസഭയിലുണ്ടാകുക. നിയുക്ത മന്ത്രിമാരുടെ പേര് രാജ്ഭവന് ഉടന്‍ കൈമാറും. നിയമസഭ ജനുവരി അഞ്ചിന് ചേരുമെന്നാണ് കരുതുന്നത്. അതിന് മുന്നോടിയായി എല്ലാമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.

English summary
Hemant Soren takes oath as Jharkhand CM, opposition leaders with him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X