ജ്യോതി ബസു കണ്ടെത്തിയ പോരാട്ടവീര്യം; ബൃന്ദ കാരാട്ട് പ്രതിഷേധ കാറ്റാകുന്നത് ഇതാദ്യമല്ല
ന്യൂദല്‍ഹി: സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ മുസ്ലീങ്ങളുടെ കെട്ടിടങ്ങള്‍ തകര്‍ക്കുന്ന ബുള്‍ഡോസര്‍ തടയുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ശനിയാഴ്ച ഹനുമാന് ജയന്തി ഘോഷയാത്രയ്ക്കിടെ അക്രമം നടന്ന ജഹാംഗീര്‍പുരിയില്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 'കയ്യേറ്റ വിരുദ്ധ ഡ്രൈവിന്റെ' ഭാഗമായാണ് അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് ബുള്‍ഡോസര്‍ എത്തിയത്. പൊളിക്കല്‍ തടയണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും നടപടിയുമായി മുന്നോട്ടുപോകുകയായിരുന്നു കോര്പ്പറേഷന്.
എന്നാല്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഡ്രൈവ് സ്റ്റേ ചെയ്ത സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് വീശി ബൃന്ദ കാരാട്ട് ബുള്‍ഡോസര്‍ തടയുകയായിരുന്നു. ബൃന്ദ കാരാട്ടും പൗര അധികാരികളും തമ്മില്‍ രണ്ട് മണിക്കൂറോളം നീണ്ട വാക്ക് തര്‍ക്കവുമുണ്ടായി. പിന്നീട് ബുള്‍ഡോസര്‍ സംഘം മടങ്ങുകയായിരുന്നു. ഇതാദ്യമായല്ല ബൃന്ദ കാരാട്ട് പ്രതിഷേധവുമായി എത്തി അധിരകാരികളെ മുട്ടകുത്തിക്കുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പോലും നിലപാടിനെ ചോദ്യം ചെയ്തിട്ടുള്ള പോരാട്ടാവീര്യത്തിന്റെ കരുത്തുണ്ട് അവര്‍ക്ക്.

പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും സി പി ഐ എമ്മിന്റെ സമുന്നതനായ നേതാവുമായിരുന്ന ജ്യോതി ബസു കണ്ടെത്തിയ പോരാട്ട വനിതയാണ് ബൃന്ദ കാരാട്ട്. ബൃന്ദ കാരാട്ട് മുന്‍പ് ഇടപെട്ടതിലെ പ്രധാനപ്പെട്ട അഞ്ച് സംഭവങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ മിറാന്‍ഡ ഹൗസില്‍ നിന്ന് ബിരുദം നേടിയ ശേഷം, 1967-ല്‍ ബൃന്ദ കാരാട്ട് എയര്‍ ഇന്ത്യയുടെ ലണ്ടന്‍ ഓഫീസില്‍ ചേര്‍ന്നിരുന്നു. ലണ്ടനിലായിരിക്കുമ്പോള്‍, വനിതാ ജീവനക്കാര്‍ നിര്‍ബന്ധമായും മിനി സ്കേര്‍ട്ട് ധരിക്കണം എന്നായിരുന്നു എയര്‍ ഇന്ത്യയുടെ ചട്ടം. ഇതിനെതിരെ ബൃന്ദ പ്രതിഷേധം ആരംഭിച്ചു.

ഗത്യന്തരമില്ലാതെ എയര്‍ ഇന്ത്യ മാനേജ്മെന്റ് അതിന്റെ കോഡ് ഭേദഗതി ചെയ്ത് വനിതാ ജീവനക്കാര്‍ക്ക് സാരിയും പാവാടയും തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതരായി. അന്നുമുതലുള്ള സമ്പ്രദായമാണിത്. 1971-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അവര്‍ പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ ഉപദേശപ്രകാരമാണ് സി പി ഐ എമ്മില്‍ ചേര്‍ന്നത്. യോഗഗുരു ബാബാ രാംദേവിനെതിരെ ഗുരുതുര ആരോപണം ഉന്നയിച്ച സംഭവമാണ് രണ്ടാമത്തേത്. 2005-06 മാസങ്ങളില്‍, ഒന്നാം മന്മോഹന് സിംഗ് സര്‍ക്കാരിനെ സി പി ഐ എം പിന്തുണച്ചിരുന്നു.

അക്കാലത്ത് ബാബാ രാംദേവിന്റെ പിന്തുണയുള്ള ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെതിരെ ബൃന്ദ കാരാട്ട് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. 2005-ല്‍ കമ്പനി തയ്യാറാക്കിയ മരുന്നുകളില്‍ മൃഗങ്ങളുടെ ഭാഗങ്ങളും മനുഷ്യന്റെ അസ്ഥികളുമുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. 2006-ന്റെ തുടക്കത്തില്‍, ബാബ രാംദേവിന്റെ പിന്തുണയുള്ള കമ്പനി ലൈസന്‍സിംഗും ലേബലിംഗ് വ്യവസ്ഥകളും ലംഘിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കണ്ടെത്തിയതായി അവര്‍ അവകാശപ്പെട്ടു. എന്നാല്‍ ബാബ രാംദേവ് ആരോപണങ്ങള്‍ നിഷേധിച്ചു.

പിന്നീട് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചിരുന്ന ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള കമ്പനി തൃപ്തികരമായ വിശദീകരണത്തോടെ ആരോപണങ്ങള്‍ തള്ളിക്കളയാന്‍ കടുത്ത സമ്മര്‍ദ്ദം നേരിട്ടു. ദിവസങ്ങള്‍ക്ക് ശേഷം ബാബ രാംദേവിന്റെ അനുയായികളും സി പി ഐ എം പ്രവര്‍ത്തകരും ഡല്‍ഹിയില്‍ ഏറ്റുമുട്ടി. ബാബാ രാംദേവിന് പിന്തുണയുമായി ആര്യസമാജം പ്രവര്‍ത്തകര്‍ ബൃന്ദ കാരാട്ടിന്റെ കോലം കത്തിച്ചു. രോഷാകുലരായ സമരക്കാരെയും സി പി ഐ എം പ്രവര്‍ത്തകരെയും പിരിച്ചുവിടാന്‍ പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു.മധുരയിലെ ജാതി സംഘര്‍ഷത്തിനെതിരായ ബൃന്ദയുടെ പോരാട്ടവും ശ്രദ്ധേയമായിരുന്നു.

2009 ലായിരുന്നു ഇത്. അപ്പോഴേക്കും കേന്ദ്രത്തില്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസും തമിഴ്നാട്ടില്‍ ഭരണകക്ഷിയായ ഡി എം കെയുടെ പങ്കാളിയുമായ സി പി ഐ എം വേര്‍പിരിഞ്ഞിരുന്നു. 2006 സെപ്തംബറില്‍ ജാതി സംഘര്‍ഷങ്ങള്‍ നടന്ന മധുര ഗ്രാമം അവര്‍ സന്ദര്‍ശിക്കുകയായിരുന്നു. ബൃന്ദയുടെ സന്ദര്‍ശനം പ്രശ്നമുണ്ടാക്കുമെന്ന് പറഞ്ഞ് ഭരണകൂടം ഗ്രാമത്തില്‍ മീറ്റിംഗുകള്‍ നടത്താന്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. ഗ്രാമത്തിലേക്കുള്ള വഴിയില്‍ പോലീസ് കാര്‍ തടഞ്ഞപ്പോള്‍ ബൃന്ദ കാരാട്ട് പ്രതിഷേധവുമായി റോഡില്‍ കുത്തിയിരുന്നു. നടുറോഡില്‍ ബൃന്ദ കുറച്ചുനേരം തുടര്‍ന്നു.

പോലീസ് വഴങ്ങുകയും അവരെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തു. 2021 മാര്‍ച്ചില്‍, ബൃന്ദ കാരാട്ട് അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്കെതിരെ രംഗത്തെത്തി. ഒരു ബലാത്സംഗക്കേസ് പ്രതിയോട് പരാതിക്കാരിയെ വിവാഹം കഴിക്കുമോ എന്ന് ചോദിച്ച് എസ് എ ബോബ്ഡെ ചോദിച്ച പരാമര്‍ശം വന്‍ വിവാദമായിരുന്നു. ജസ്റ്റിസ് ബോബ്ഡെ തന്റെ അഭിപ്രായം പിന്തിരിപ്പന് എന്ന് വിശേഷിപ്പിക്കണമെന്ന് ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. പ്രതി പൊതുപ്രവര്‍ത്തകനായിരുന്നു, പ്രായപൂര്‍ത്തിയാകുമ്പോള്‍ ഒരു സ്ത്രീയെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തുവെന്ന കുറ്റം ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നു.

ഇയാളുടെ മുന്‍കൂര്‍ ജാമ്യം ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു. ആ അവസരത്തിലാണ് ജസ്റ്റിസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് പ്രതിയോട്, ''നിങ്ങള്‍ അവളെ വിവാഹം കഴിക്കാന്‍ തയ്യാറാണോ?'' എന്ന് ചോദിച്ചത്. ഇതിനെതിരെ ബൃന്ദ കാരാട്ട് പറഞ്ഞത് ഇപ്രകാരമായിരുന്നു. പെണ്‍കുട്ടിക്ക് പതിനാറ് വയസ്സുള്ളപ്പോള്‍ ഈ ക്രിമിനല്‍ പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് ബലാത്സംഗം ചെയ്തു. അവന് തന്റെ കുറ്റകൃത്യം 10-12 തവണ ആവര്‍ത്തിച്ചു. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇത് സമ്മതത്തോടെയാണ് എന്ന് കാണിക്കുന്നുണ്ടോ?'

എന്തായാലും, ഈ പെണ്‍കുട്ടിയെപ്പോലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കാര്യത്തില്‍, സമ്മതത്തിന്റെ പ്രശ്നമില്ലെന്ന് നിയമത്തില്‍ വ്യക്തമാണ്. ഇത്തരം ചോദ്യങ്ങള്‍ ഇരകളുടെ മനസ്സില്‍ ഉണ്ടാക്കുന്ന സ്വാധീനം കണക്കിലെടുത്ത് തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ ബോബ്ഡെയോട് അവര്‍ ആവശ്യപ്പെട്ടു. 2021 ജൂലൈയില്‍, ജാര്‍ഖണ്ഡിലെ ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തെത്തുടര്‍ന്ന് ബൃന്ദ കാരാട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിനെതിരെ ഒരു കാമ്പയിന് ആരംഭിച്ചു.

എല്‍ഗാര്‍ പരിഷത്ത്-മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച കേസിലാണ് സ്റ്റാന്‍ സ്വാമിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തത്. യുഎപിഎ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2020 ഒക്ടോബറില്‍ റാഞ്ചിക്കടുത്തുള്ള നാംകൂമിലെ ബഗൈച്ച വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തതു മുതല്‍ തലോജ സെന്‍ട്രല്‍ ജയിലിലായിരുന്നു. ആരോഗ്യപ്രശ്നങ്ങളും ജയിലിലെ മോശം മെഡിക്കല്‍ സൗകര്യങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷയെ എന്‍ ഐ എ ആവര്‍ത്തിച്ച് എതിര്‍ത്തിരുന്നു. മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ 2021 ജൂലൈ 5 ന് സ്റ്റാന്‍ സ്വാമി അന്തരിച്ചു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications