സമ്പത്ത് 1600 കോടി വരെ, കര്‍ണാടകയിലെ കോടീശ്വര സ്ഥാനാര്‍ത്ഥികളില്‍ എത്ര പേര്‍ വിജയിച്ചു?
ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പ് കോടീശ്വരന്മാരുടെ പോരാട്ടങ്ങള്‍ക്ക് കൂടിയാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്. പലരുടെയും സ്വത്തുക്കള്‍ കേട്ട് നേരത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും അമ്പരന്നിരുന്നു. അത്രയ്ക്ക് ഉയരത്തിലായിരുന്നു ആസ്തി. ഡികെ ശിവകുമാര്‍ മുതല്‍ എംടിബി നാഗരാജ് വരെയുള്ള പ്രമുഖര്‍ അക്കൂട്ടത്തിലുണ്ട്.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ പ്രധാന ചോദ്യം ഇവരില്‍ എത്ര പേര്‍ വിജയിച്ചുവെന്നാണ്. ആറ് മെഗാ കോടീശ്വരന്മാരാണ് കര്‍ണാടകയില്‍ ഉള്ളത്. ഇവരില്‍ എത്ര പേര്‍ വിജയിച്ചുവെന്ന് നോക്കാം.

യൂസഫ് ഷരീഫ് എന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി സമ്പത്തില്‍ ഞെട്ടിച്ചയാളാണ്. ചിക്‌പേട്ടില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്. ബെംഗളൂരു അര്‍ബനിലെ ജില്ലയാണ് ചിക്‌പേട്ട്. യൂസഫ് ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി കൂടിയാണ്. 1633 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ യൂസഫിനായില്ല.
മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് അദ്ദേഹം. ബിജെപിയുടെ ഉദയ് ഗരുഡാചര്‍, കോണ്‍ഗ്രസിന്റെ ആര്‍വി ദേവ് രാജ് എന്നിവരാണ് ഇവിടെ മത്സരിച്ചത്. 20931 വോട്ടാണ് ആകെ യൂസഫിന് ലഭിച്ചത്. മൊത്തം പോള്‍ ചെയ്ത വോട്ടുകളില്‍ 16.25 ശതമാനം വോട്ടാണ് യൂസഫിന് മൊത്തം കിട്ടിയത്.
എംടിബി നാഗരാജ് അതുപോലെ ധനികനായ സ്ഥാനാര്‍ഥിയാണ്. 1609 കോടിയാണ് നാഗരാജിന്റെ ആസ്തി. ബെംഗളൂരുവിലെ ഹോസ്‌കോട്ടെ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ധനികനായ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. നാഗരാജ് പക്ഷേ ഹോസ്‌കോട്ടെയില്‍ പരാജയപ്പെട്ടു.
ഒരുലക്ഷത്തിലേറെ വോട്ടുകള്‍ അദ്ദേഹത്തിന് ലഭിച്ചു. എന്നാല്‍ ഇവിടെ കോണ്‍ഗ്രസിന്റെ ശരത് കുമാര്‍ ബച്ചേഗൗഡയാണ് വിജയിച്ചത്. നാഗരാജ് 47.75 ശതമാനം വോട്ടാണ് നേടിയത്. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചു.കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറും ആളൊരു വലിയ കോടീശ്വരനാണ്. 1413 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി.
റവന്യൂ മന്ത്രി ആര്‍ അശോകയെയാണ് ശിവകുമാര്‍ പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത മൊത്തം വോട്ടിന്റെ 75.3 ശതമാനം ശിവകുമാര്‍ സ്വന്തമാക്കി. കനക്പുര ഒരിക്കല്‍ കൂടി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയായിരുന്നു. കോണ്‍ഗ്‌സ് സ്ഥാനാര്‍ത്ഥിയായ പ്രിയകൃഷ്ണയ്ക്ക് പാര്‍ട്ടി ഗോവിന്ദ് രാജ് നഗര്‍ സീറ്റാണ് നല്‍കിയത്.
ഇവരുടെ ആസ്തി 1156 കോടിയണ്. സംസ്ഥാന രാഷ്ട്രീയത്തിലെ രണ്ടാമത്തെ ധനിക എന്ന് വിളിക്കാം ഇവരെ. ഇവരും തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 50.87 ശതമനം വോട്ട് ഇവര്‍ നേടി. ബിജെപിയുടെ ഉമേഷ് ഷെട്ടിയെയാണ് അവര്‍ പരാജയപ്പെടുത്തിയത്.
അതേസമയം സുരേഷ് അഥവാ ബൈരാതി സുരേഷ് കോണ്‍ഗ്രസ് ടിക്കറ്റിലാണ് മത്സരം. 648 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തി. കെഎസ് ജഗദീഷ കട്ടയ്‌ക്കെതിരെ 91838 വോട്ടിനാണ് സുരേഷ് വിജയിച്ചത്. ഹെബ്ബാളില്‍ നിന്ന് അദ്ദേഹം വിജയിക്കുകയും ചെയ്തു.
കോണ്‍ഗ്രസിന്റെ എന്‍എ ഹാരിസിന് 439 കോടി രൂപയുടെ ആസ്തിയുണ്ട്. ഇവിടെ 61030 വോട്ടിനേക്കാള്‍ കൂടുതലാണ് സുരേഷ് ഇവിടെ നേടിയത്.












Click it and Unblock the Notifications