പ്ലാസ്റ്റിക് നോട്ടുകളെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരില്ല,പുതിയ നോട്ടിന്റെ ഗുണവും ദോഷവും
കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ് വാല്‍ പാര്‍ലമെന്റിനെ ഇക്കാര്യം അറിയിച്ചത്
ദില്ലി: കഴിഞ്ഞ ദിവസമാണ് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചതായി കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചത്. പേപ്പര്‍ കറന്‍സിയ്ക്ക് പകരം പോളിമറോ പ്ലാസ്റ്റികോ ഉപയോഗിച്ച് കറന്‍സി നിര്‍മിച്ച് പുറത്തിറക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ് വാല്‍ പാര്‍ലമെന്റിനെ എഴുതി അറിയിച്ചത്.
പേപ്പര്‍ കറന്‍സിയില്‍ നിന്ന് പ്ലാസ്റ്റിക് കറന്‍സിയിലേക്ക് മാറുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ നേരത്തെ തന്നെ റിസര്‍വ്വ് ബാങ്ക് നടത്തിയിരുന്നു. 2014ല്‍ പത്തുരൂപയുടെ പ്ലാസ്റ്റിക് നോട്ട് പുറത്തിറക്കുമെന്ന് കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. രാജ്യത്തെ അഞ്ചുനഗരങ്ങളില്‍ പരീക്ഷണാര്‍ത്ഥം പത്തുരൂപയുടെ നോട്ടുകള്‍ പുറത്തിറക്കാനാണ് പദ്ധതി.

വ്യാജന് സാധ്യതയില്ല
പ്ലാസ്റ്റിക് കറന്‍സിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടന്ന് വ്യാജ നോട്ടുകള്‍ പുറത്തിറക്കാനാവില്ലെന്നാണ് പ്ലാസ്റ്റിക് നോട്ടിന്റെ ഒരു മേന്മ.

ആയുസ് അധികം
പേപ്പര്‍ കറന്‍സികളെക്കാള്‍ പ്ലാസ്റ്റിക് കറന്‍സികള്‍ കൂടുതല്‍ കാലം നിലനില്‍ക്കും ഇത് നോട്ട് ഉല്‍പ്പാദനത്തിന്റെ ചെലവ് കുറയ്ക്കും.

വൃത്തിയുള്ളതായിരിക്കും
പ്ലാസ്റ്റികിലോ പോളിമെറിലോ നിര്‍മിക്കുന്നതിനാല്‍ വെള്ളം നനയാത്തതും മുഷിയാത്തതുമായിരിക്കും. പേപ്പര്‍ നോട്ടുകളെ അപേക്ഷിച്ച് പേന കൊണ്ടുള്ള എഴുത്തുകളും പ്ലാസ്റ്റിക് നോട്ടില്‍ ഉണ്ടായിരിക്കില്ല.

വാട്ടര്‍ പ്രൂഫ്
മഴ നനഞ്ഞാലും അലക്കുന്നതിനിടെ ഒന്നു പോക്കറ്റിലിരുന്നാലും നനയാനും നശിച്ചുപോകാനുമുള്ള സാധ്യകള്‍ പാസ്റ്റിക് നോട്ട് ഇല്ലാതാക്കുന്നു.

പാരിസ്ഥിതിക ആഘാതങ്ങളില്ല
പ്ലാസ്റ്റിക് നോട്ടുകള്‍ ഏറെക്കാലം നിലനില്‍ക്കുന്നതിനാല്‍ ഇവ പാരിസ്ഥിതിക ആഘാതങ്ങള്‍ ഉണ്ടാക്കുന്നില്ല.

ചെലവ് വര്‍ധിക്കും
പേപ്പര്‍ നോട്ടുകളെ അപേക്ഷിച്ച് ഉയര്‍ന്ന ഉല്‍പ്പാദന ചെലവാണ് പ്ലാസ്റ്റിക് നോട്ടിന്റെ ദോഷവശം.

അങ്ങനെയിപ്പോ മടക്കണ്ട
പേപ്പര്‍ നോട്ടുകള്‍ കയ്യില്‍ കൊണ്ടുനടക്കാനും പഴ്‌സില്‍ വയ്ക്കുന്നതും എളുപ്പത്തിലാക്കുന്നത് മടക്കാനുള്ള സൗകര്യമാണ് എന്നാല്‍ പ്ലാസ്റ്റിക് നോട്ടില്‍ നിന്ന് ഈ സൗകര്യം പ്രതീക്ഷിക്കേണ്ട.

എണ്ണാനെളുപ്പമല്ല
കയ്യില്‍ നിന്ന് പെട്ടെന്ന് വഴുതിപ്പോകുന്നതിനാല്‍ നോട്ട് എണ്ണിത്തിട്ടപ്പെടുത്തല്‍ വെല്ലുവിളിയാവും.

ആയുസ്സ് കുറവ്
റിസര്‍വ്വ് ബാങ്ക് പുറത്തിറക്കാനിരിക്കുന്ന പ്ലാസ്റ്റിക് നോട്ടുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ആയുസ്സായിരിക്കും ഉണ്ടാകുക എന്നാണ് സൂചന.

കള്ളനോട്ട് തടയാന്‍
രാജ്യത്ത് കള്ളനോട്ടിന്റെ വ്യാപനം തടയുന്നതിനായി ആസ്‌ട്രേലിയയാണ് ആദ്യം പരീക്ഷണാര്‍ത്ഥം പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കിയത്.












Click it and Unblock the Notifications