കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനം രക്ഷിക്കാന്‍ വടിയും കൊണ്ട് സ്‌കൂളിലേക്ക് പോകേണ്ട ഗതികേടാണ് ഈ പെണ്‍കുട്ടികള്‍ക്ക്

  • By ഭദ്ര
Google Oneindia Malayalam News

ബെല്‍ഗം: ലൈംഗിക ആക്രമണങ്ങള്‍ തടയാന്‍ വടിയും കൊണ്ടാണ് ബെല്‍ഗവി ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നത്. അടുത്തുള്ള ഗ്രാമമായ മാര്‍കണ്ഡേയിലെ ആളുകളെ ഭയന്നാണ് ഇവര്‍ ഇത് ചെയ്യുന്നത്.

മാനവും ജീവനും രക്ഷിക്കാന്‍ സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ കണ്ടെത്തുക മാത്രമാണ് ഇവരുടെ മുന്നിലുള്ള ഏക വഴി. ഓരോ ആഴ്ചയിലും ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗിക അതിക്രമങ്ങളുടെ എണ്ണം കേട്ടാല്‍ ഞെട്ടും.

പ്രായഭേദമില്ലാതെ പീഡനം

പ്രായഭേദമില്ലാതെ പീഡനം


കുട്ടികളെന്നോ പ്രായമായവര്‍ എന്നോ ഭേദമില്ലാതെയാണ് ഗ്രാമത്തില്‍ സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നത്. ആഴ്ചയില്‍ അഞ്ച് കേസുകളാണ് ഇവിചെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പുറത്തറിഞ്ഞാല്‍ സംഭവിക്കുന്നത്

പുറത്തറിഞ്ഞാല്‍ സംഭവിക്കുന്നത്


പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാരോ നാട്ടുക്കാരോ അറിഞ്ഞാല്‍ അതേ പുരുഷനെ കണ്ടെത്തി പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടാതിരിക്കാനാണ് ഇത് ചെയ്യുന്നത്.

 നിസ്സഹായരായി വിദ്യാര്‍ത്ഥികള്‍

നിസ്സഹായരായി വിദ്യാര്‍ത്ഥികള്‍


സ്‌കൂളിലേക്ക് പോകുന്ന പെണ്‍കുട്ടികളുടെ കാര്യമാണ് ദയനീയം. ലൈംഗിക അക്രമത്തെ ഭയന്ന് പഠിത്തം നിര്‍ത്താന്‍ ഇവര്‍ പ്രേരിതരാകുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളും പ്രതിരോധിക്കാന്‍ വടിയും നല്‍കിയാണ് സ്‌കൂളിലേക്ക് ഗ്രാമത്തില്‍ നിന്നും പറഞ്ഞു വിടുന്നത്.

പ്രതികരിക്കാന്‍ ആരുമില്ലേ

പ്രതികരിക്കാന്‍ ആരുമില്ലേ


അഞ്ച് മാസത്തോളമായി ഇരു ഗ്രാമവും ഇതിനെ ചൊല്ലി തര്‍ക്കം നടക്കുന്നു.എന്നാല്‍ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരൊന്നും പ്രശ്‌നത്തില്‍ ഇടപ്പെടുന്നില്ല. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം ബൈക്കില്‍ കടന്നു കളയുകയാണ് ചെയ്യുന്നത്.

വോട്ടിന് വേണ്ടി മാത്രം

വോട്ടിന് വേണ്ടി മാത്രം


മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ചോദ്യം ചെയ്യാന്‍ രാഷ്ട്രീയ നേതാക്കള്‍ ഇടപ്പെടുന്നില്ല എന്നാണ് ജനങ്ങള്‍ പറയുന്നത്. വോട്ടിന് വേണ്ടി മാത്രം എത്തുന്ന ഇവരെ തികഞ്ഞ അവജ്ഞയോടെയാണ് ഇവിടെയുളളവര്‍ നോക്കി കാണുന്നത്.

English summary
Caught between the threat of sexual harassment lurking outside and a life shackled at home should they speak up, girls of a Belagavi village choose to take the bull by its horns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X