Get Updates
Get notified of breaking news, exclusive insights, and must-see stories!

​'ഗർഭിണിയായ പുരുഷൻ​'; ഇരട്ടസഹോദരനെ വയറ്റിലിട്ട് ജീവിച്ചത് 36 വർഷം; ഡോക്ടർ പോലും ഞെട്ടി!

പൂർണ ​ഗർഭിണിയായ ഒരു സ്ത്രീയുടെ വയറിന്റെ വലുപ്പം ഒന്ന് ആലോചിച്ചുനോക്കൂ, അതേ വലുപ്പത്തിൽ ഒരു പുരുഷന് വയറുണ്ടായാലോ. അതെ പൂർണ ഗർഭിണിയായ സ്ത്രീയുടേതിന് സമാനമായ വയറുമായിട്ടാണ് 36 വർഷം സഞ്ജു ഭ​ഗത് എന്നയാൾ ജീവിച്ചത്. ഇദ്ദേഹത്തിന്റെ വയറിന്റെ വലുപ്പം കാരണം എല്ലാവരും ഇദ്ദേഹ​ത്തെ ​ഗർഭിണിയായ പുരുഷൻ എന്നാണ് വിളിച്ചിരുന്നത്.

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നതിനിടയിൽ ഭഗത് തന്റെ വയറിന്റെ വീക്കമൊന്നും ശ്രദ്ധിച്ചില്ല. കൂട്ടുകാരും നാട്ടുകാരുമൊക്കെ കളിയാക്കുമായിരുന്നെങ്കിലും ഭ​ഗത് അതൊക്കെ സഹിച്ചു ജീവിക്കുകയായിരുന്നു. എന്നാൽ ഒരു ദിവസം ശ്വാസമെടുക്കാൻ ആവാതെ ഭ​ഗത് വല്ലാതെ പ്രയാസപ്പെട്ടു. ഇതോടെയാണ് തന്റെ വയറിന്റെ വലുപ്പത്തെക്കുറിച്ച് ഭ​ഗത് ചിന്തിച്ചുതുടങ്ങിയത്. ഇതോടെ ഡോക്ടടറെ കാണാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ 1999ൽ ഭ​ഗത് ഡോക്ടറെ കാണാൻ പോയി.

Pregnant man

Image Courtsey: ateensdairy

മുംബൈയിലെ ഡോക്ടർ അജയ് മേഹ്ത ആണ് ഭ​ഗതിനെ പരിശോധിച്ചത്. അദ്ദേഹം ആദ്യം കരുതിയത് സഞ്ജു ഭ​ഗത്തിന്റെ വയറ്റിൽ ട്യൂമർ ആണെന്നായിരുന്നു. എന്നാൽ, കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ഡോക്ടറെ പോലും ഞെട്ടിച്ച ആ സത്യം മനസ്സിലായത്. സഞ്ജു ഭ​ഗത്തിന്റെ വയറ്റിൽ ട്യൂമർ ആയിരുന്നില്ല.

സ്വന്തം ഇരട്ടയെ വയറ്റിൽ ചുമന്നാണ് ഭ​ഗത് ഇത്രയും കാലം ജീവിച്ചത്. സഞ്ജുവിന്റെ വയറ്റിനുള്ളിൽ മറ്റൊരാൾ കൂടി ഉണ്ടെന്ന് ഡ‍ോക്ടർ കണ്ടെത്തി. പരിശോധനയിൽ ഉള്ളിലുള്ള മാംസപിണ്ഡത്തിന് അവയവങ്ങൾ ഉണ്ടെന്നും വ്യക്തമായി. കൈകാലുകൾ, ജനനേന്ദ്രിയത്തിന്റെ ചില ഭാഗം, മുടിയുടെ ചില ഭാഗം, താടിയെല്ലുകൾ എന്നിവയൊക്കെ ഉള്ള പാതി വളർച്ചയിലുള്ള മനുഷ്യ കുഞ്ഞിനെയാണ് ഡോക്ടർ ഭ​ഗത്തിന്റെ വയറ്റിൽ കണ്ടെത്തിയത്. തന്റെ മെഡിക്കൽ കരിയറിൽ താൻ ഞെട്ടിത്തരിച്ചുപോയ നിമിഷമായിരുന്നു അതെന്നാണ് ഡോക്ടർ പറഞ്ഞത്.

സ‍ഞ്ജു ദത്തിന് "വാനിഷിംഗ് ട്വിൻ സിൻഡ്രോം" ആണെന്നായിരുന്നു ഡോക്ടർ കരുതയിരുന്നത്. ​ഗർഭാവസ്ഥയിൽ ഇരട്ടകളിൽ ഒന്ന് മറ്റേ കുഞ്ഞിന്റെ ശരീത്തോട് ചേരുന്ന അവസ്ഥയാണ് ഇത്. പക്ഷേ സംഭവം അതായിരുന്നില്ല. കൂടുതൽ പരിശോധിച്ചപ്പോഴാണ് ഫീറ്റസ് ഇൻ ഫീറ്റു (Fetus In Fetu) എന്ന അവസ്ഥയാണ് സഞ്ജു ഭഗത്തിന്റേതെന്ന് മനസ്സിലായത്. ഒരു കുഞ്ഞിന്റെ വയറ്റിൽ മറ്റൊരു കുഞ്ഞ് വളരുന്ന അവസ്ഥയാണിത്. അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന അവസ്ഥ.

സഞ്ജു ഭ​ഗത് ജനിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ ഇരട്ട പരാന്നഭോജിയെ പോലെ അദ്ദേഹത്തിന്റെ വയറ്റിൽ വളരുകയായിരുന്നു. ഒടുവിൽ 36 വർഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ സഞ്ജു ദത്തിന്റെ വയറ്റിൽ നിന്നും ഇരട്ടയെ പുറത്തെടുത്തുകളഞ്ഞു. എന്നാൽ തന്റെ വയറ്റിൽ നിന്ന് പുറത്തെടുത്ത മാംസപിണ്ഡത്തെ കാണേണ്ട എന്നാണ് സഞ്ജു ദത്ത് പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+