രത്തന്‍ ടാറ്റയുടെ വീട്ടിലെ സൗകര്യങ്ങള്‍ കണ്ടോ..! വില എത്രയെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും
രാജ്യത്തെ കോടീശ്വരന്‍മാരില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് രത്തന്‍ ടാറ്റ. സമ്പന്നതയുടെ അത്യുന്നതിയില്‍ വിഹരിക്കുമ്പോഴും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചിത സമയവും തുകയും നീക്കി വെക്കുന്നയാളാണ് അദ്ദേഹം. അതിനാല്‍ തന്നെ രത്തന്‍ ടാറ്റയുടെ ഓരോ കാര്യങ്ങളും അറിയാന്‍ ജനങ്ങള്‍ക്ക് ഏറെ താല്‍പര്യവുമാണ്. ഏതൊരു സമ്പന്നന്റേയും വീടും അതിന്റെ സൗകര്യങ്ങളും അറിയാന്‍ ജനങ്ങള്‍ക്ക് വലിയ കൗതുകമായിരിക്കും.
അത്തരത്തില്‍ രത്തന്‍ ടാറ്റയുടെ വീടിന്റെ മൂല്യവും വിശേഷങ്ങളും എന്തൊക്കെയാണ് എന്ന് നോക്കാം. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനായ രത്തന്‍ ടാറ്റ വിരമിച്ചതിന് ശേഷം വിശ്രമജീവിതം നയിച്ചുവരികയാണ്. ശാന്തവും സുഖപ്രദവുമായ ജീവിതം നയിക്കാനായി മുംബൈയിലെ കൊളാബയിലുള്ള വീടാണ് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. മുംബൈയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് രത്തന്‍ ടാറ്റയുടെ വീടായ 'കാബിന്‍സ്' സ്ഥിതി ചെയ്യുന്നത്.

കടലിന് അഭിമുഖമായി നില്‍ക്കുന്ന ഈ വീട് കൊളാബയിലെ തന്നെ ഏറ്റവും മനോഹരമായ മാളികകളില്‍ ഒന്നാണ്. 2012 ല്‍ ആണ് ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനം രത്തന്‍ ടാറ്റ ഒഴിയുന്നത്. ഇതിന് ശേഷം പൂര്‍ണമായും കാബിന്‍സിലാണ് അദ്ദേഹം ചെലവഴിക്കുന്നത്. 2022 ലെ കണക്കനുസരിച്ച് 150 കോടിയിലധികം മൂല്യമുണ്ട് രത്തന്‍ ടാറ്റയുടെ കാബിന്‍സ് എന്ന ഈ വീടിന്.
13000 ചതുരശ്ര അടി വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഈ വീടിന് മൂന്ന് നിലകളാണ് ഉള്ളത്. നാല് കിടപ്പുമുറികളും ഒരു ജിംനേഷ്യം, ഇന്‍ഫിനിറ്റി പൂള്‍, ആഡംബര പൂജാമുറി തുടങ്ങി നിരവധി സൗകര്യങ്ങളും ഈ വീട്ടിലുണ്ട്. വീടിന്റെ സണ്‍ ഡെക്കില്‍ ഒരേസമയം 50 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഒരേസമയം 15-ലധികം കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ബേസ്‌മെന്റാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
അത്യാധുനിക മീഡിയ റൂം, ലൈബ്രറി എന്നിവയും വീട്ടിലുണ്ട്. 1962 ല്‍ ആണ് രത്തന്‍ ടാറ്റ ബിസിനസ് ലോകത്തേക്ക് പ്രവേശിക്കുന്നത്. 1991 ല്‍ ജെആര്‍ഡി ടാറ്റ വിരമിച്ച ശേഷം ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി നിയമിതനായി. ഇതിന് ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല രത്തന്‍ ടാറ്റക്കും ടാറ്റ ഗ്രൂപ്പിനും. പുതിയ ബിസിനസുകള്‍ വികസിപ്പിക്കുന്നതിലും കെട്ടിപ്പടുക്കുന്നതിലും രത്തന്‍ ടാറ്റ ശ്രദ്ധ കേന്ദ്രീകരിച്ചു.
രത്തന്‍ ടാറ്റ നയിച്ച 21 വര്‍ഷത്തില്‍ സ്ഥാപനത്തിന്റെ വരുമാനവും ലാഭവും 50 മടങ്ങ് വര്‍ധിച്ചു. വിരമിച്ചെങ്കിലും, ബിസിനസ് ലോകത്ത് നിന്ന് പൂര്‍ണ്ണമായും വിട്ടുമാറിയിട്ടില്ല രത്തന്‍ ടാറ്റ. വിവിധ ബിസിനസ് സംരംഭങ്ങളിലെ സജീവ നിക്ഷേപകനും വിദ്യാഭ്യാസം, ഗ്രാമവികസനം, വൈദ്യശാസ്ത്രം എന്നീ മേഖലകളില്‍ നിര്‍ണായക സംഭാവന നല്‍കുന്നയാളുമാണ് അദ്ദേഹം.
2022 ലെ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം രത്തന്‍ ടാറ്റയുടെ ആകെ ആസ്തി 3800 കോടി രൂപയാണ്. ടാറ്റ സണ്‍സ് ഹോള്‍ഡിംഗില്‍ നിന്നാണ് വരുമാനത്തിന്റെ ഭൂരിഭാഗവും. ഐ ഐഫ്എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 പ്രകാരം ഇന്ത്യയിലെ സമ്പന്നരില്‍ 421-ാം സ്ഥാനത്താണ് രത്തന്‍ ടാറ്റ. ടാറ്റ സണ്‍സില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 66 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കിയതാണ് ഇതിന് പ്രധാന കാരണം.












Click it and Unblock the Notifications