വിവാഹത്തിന് വന്ന വരനേയും കുടുംബത്തേയും വധുവിന്റെ വീട്ടുകാർ ബന്ദിയാക്കി, കാരണം അറിഞ്ഞപ്പോൾ കയ്യടി!
തന്നെ ബന്ദിയാക്കുകയായിരുന്നുവെന്നും എന്നാൽ വിവാഹവുമായി മുന്നോട്ട് പോകാനും വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീധനം എന്ന ഏർപ്പാട് നിയമപരമായി തന്നെ ശിക്ഷ കിട്ടുന്ന സംഭവം ആയിട്ടും ഇപ്പോഴും സ്ത്രീധനം വാങ്ങുന്നത് പല സ്ഥലങ്ങളിലും അങ്ങനെ തന്നെ തുടരുന്നുണ്ട്. ചിലർ വധുവിന്റെ വീട്ടുകാരോട് ചോദിച്ച് തന്നെ വാങ്ങും. സ്ത്രീധനം കൊടുക്കാത്തതിന്റെ പേരിൽ എത്രയോ വിവാഹം അവസാന നിമിഷം നടക്കാതെ പോയിട്ടുണ്ട്.
വിദ്യാഭ്യാസവും സ്വാധീനവുമുള്ള പലരും സ്ത്രീധനം ചോദിക്കുന്നതിൽ നിന്ന് പിന്മാറാത്തതിനാൽ പലപ്പോഴും, വധുവിന്റെ കുടുംബത്തിന് അവരുടെ അന്തസ്സിന്റെയും പ്രശസ്തിയുടെയും പ്രശ്‌നമായി മാറുന്നതിനാൽ സ്ത്രീധനം കൊടുക്കേണ്ടിവരുന്നു. അതേസമയം ഇപ്പോൾ പല യുവതികളും സ്ത്രീധനം നൽകില്ലെന്ന നിലപാട് എടുക്കുന്നുണ്ട്.
ഇനി പറയാൻ പോകുന്നത് സ്ത്രീധനം ചോദിച്ച വരന് കിട്ടിയ എട്ടിന്റെ പണിയാണ്. വിവാഹത്തിന് തൊട്ടുമുമ്പ് വരനും കുടുംബവും സ്ത്രീധനമായി ട്രാക്ടർ ആവശ്യപ്പെട്ടപ്പോൾ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ നിന്നുള്ള ധീരയായ വധു വിവാഹം തന്നെ വേണ്ടെന്നുവെച്ചു. ഇതിന് ശേഷം വധുവിന്റെ വീട്ടുകാർ വരൻ ഉൾപ്പെടെ വിവാഹ ഘോഷയാത്രയിലെ എല്ലാവരെയും ബന്ദികളാക്കി അവിടെ തന്നെ നിർത്തി.
Hair Care: തിളങ്ങും, തിങ്ങിത്തിങ്ങി വളരും.. ചെയ്യേണ്ടത് ഇക്കാര്യം
ആജ് തക് റിപ്പോർട്ട് പ്രകാരം ഷാംലിയിലെ ഭൈസാനി ഇസ്ലാംപൂർ ഗ്രാമത്തിലെ യുവാവിന്റെ വിവാഹം ചാർത്തവാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കുൽഹാരി ഗ്രാമത്തിൽ നിന്നുള്ള യുവതിയുമായി നിശ്ചയിച്ചിരുന്നു. രോഷാകുലരായ വധുവിന്റെ വീട്ടുകാർ വരനെയും ബന്ധുക്കളെയും തടഞ്ഞുവച്ചു.
അതേസമയം യുവവിൻെറെ പിതാവ് ട്രാക്ടർ ആവശ്യപ്പെട്ടിരുന്നതായി വധുവിന്റെ അമ്മാവൻ പറഞ്ഞു. വരനെ ബന്ദികളാക്കിയില്ലെന്നും വിവാഹത്തിന് വന്നവർക്ക് ഭക്ഷണം കൊടുക്കുകയും ഗ്രാമവാസികൾ വിവാഹകാര്യത്തിൽ തീരുമാനമെടുക്കുന്നത് വരെ വരനെ ഇരുത്തുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
"വിവാഹത്തിനുള്ള ചെലവുകൾ കണക്കാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു," വധുവിന്റെ അമ്മാവൻ പറഞ്ഞു. ഗ്രാമവാസികൾ എന്ത് തീരുമാനമെടുത്താലും അതിന് ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനമായി ട്രാക്ടർ ചോദിച്ചതായി വരൻ സമ്മതിച്ചു. സ്ത്രീധനം ചോദിച്ചതിന് തന്നെ ബന്ദിയാക്കുകയായിരുന്നുവെന്നും എന്നാൽ വിവാഹവുമായി മുന്നോട്ട് പോകാനും വിവാഹം കഴിക്കാനും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്ത്രീധനം ചോദിക്കുന്നയാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വധു പറഞ്ഞു."രണ്ട് വർഷം മുമ്പ് വിവാഹം ഉറപ്പിച്ചെങ്കിലും, അവർ ഇപ്പോൾ ഒരു ബൈക്കും ട്രാക്ടറും ആവശ്യപ്പെട്ടു. ഞങ്ങൾ ഇപ്പോൾ ഒന്നും നൽകാൻ വിസമ്മതിച്ചു," അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications