ജമ്മു കശ്മീരിൽ ഉസ്മാനെതിരെ സുരക്ഷാ സേനയുടെ ഓപ്പറേഷൻ ബിസിക്കറ്റ്! ആ പദ്ധതി ഇതായിരുന്നു
ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വായിബ ( എൽഇടി ) കമാൻഡറെ വധിക്കാൻ സുരക്ഷാ സേനയ്ക്ക് സഹായകമായത് ബിസ്ക്കറ്റ്. സുരക്ഷാ സേനയുടെ ആസൂത്രണത്തിൽ ബിസ്ക്കറ്റുകൾ പ്രധാന പങ്കുവഹിച്ചു. ലഷ്കർ ഇ ത്വയിബയുടെ പാകിസ്താൻ കമാൻഡറായ ഉസ്മാനെതിരായ ഓപ്പറേഷനിൽ തെരുവ് നായ്ക്കൾ വെല്ലുവിളിയായിരുന്നു. ഇവയ്ക്ക് ലഘു ഭക്ഷണം നൽകുക എന്നത് വളരെ പ്രധാനപ്പെട്ടതായി.
ഖന്യാറിലെ ജനസാന്ദ്രതയുള്ള ഒരു പാർപ്പിട പ്രദേശത്ത് ഉസ്മാൻ ഉണ്ടെന്ന വിവരം സുരക്ഷാ സേനയ്ക്ക് രഹസ്യമായി ലഭിച്ചു. ഇതിന് പിന്നാലെ തങ്ങൾക്കുണ്ടാവുന്ന നാശനഷ്ടങ്ങൾ പരമാവധി കുറച്ച് ഓപ്പറേഷൻ വിജയകരമാണെന്ന് ഉറപ്പിക്കാൻ കൃത്യമായ ഒമ്പത് മണിക്കൂർ ആസൂത്രണ ഘട്ടത്തിലേക്ക് എത്തി. അതേ സമയം ഓപ്പറേഷന് വെല്ലുവിളിയായത് തെരുവ് നായ്ക്കളുടെ സാന്നിധ്യമായിരുന്നു. കാരണം നായ്ക്കൾ കുരച്ചാൽ ഉസ്മാന് വിവരം ലഭിക്കാൻ കാരണമാകും.

ഈ പ്രശ്നത്തെ നേരിടാൻ നായ്ക്കളെ സമാധാനിപ്പിക്കാൻ തിരച്ചിൽ സംഘങ്ങൾ ബിസ്ക്കറ്റുകൾ സജ്ജീകരിച്ചിരുന്നു. എ കെ 47 പിസ്റ്റൾ, ഒന്നിലധികം ഗ്രനേഡുകൾ എന്നിവയുമായി ഉസ്മാൻ സുരക്ഷാ സേനയുമായി രൂക്ഷമായ വെടി വെയ്പ്പിൽ ഏർപ്പെട്ടതോടെ സ്ഥിതിഗതികൾ വഷളായി.
ഏറ്റമുട്ടലിനിടെ നിരവധി ഗ്രനേഡുകൾ പൊട്ടിത്തെറിടച്ചു. തീ ആളിക്കത്തി സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ അതിവേഗം തീ നിയന്ത്രണ വിധേയമാക്കി. മണിക്കൂറുകൾ നീണ്ട വെടി വെയ്പ്പിന് ശേഷം ഉസ്മാനെ വധിച്ചു. ഏറ്റുമുട്ടലിൽ നാല് സുരക്ഷാ ഉദ്യഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
ലോക്കൽ പോലീസിന്റെയും സെൻട്രൽ റിലർവ് പോലീസിന്റെയും ( സി ആർ പി എഫ് ) സഹകരണത്തോട് ആയിരുന്നു ഓപ്പറേഷൻ, താഴ്വരുടെ ഭൂപ്രകൃതിയെക്കുറിച്ച് അറിയാവുന്ന ഉസ്മാൻ 2000 കളുടെ തുടക്കത്തിൽ തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത് മുതൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പാക്കിസ്ഥാനിലെ ഒരു പ്രവർത്തനത്തിന് ശേഷം 2016 - 12 കാലഘട്ടത്തിൽ അദ്ദേഹം വീണ്ടും മേഖലയിലേക്ക് നുഴഞ്ഞുകയറിയ കഴിഞ്ഞ വർഷം പോലീസ് ഇൻസ്പക്ടർ മസ്റൂർ വാനിയെ വെടി വെച്ച് കൊന്ന കേസിൽ ഉൾപ്പെട്ടരുന്നു
അതേ സമയം, സുക്ഷ സേനയോട് ഭീകരവാദികൾക്ക് ശക്തമായ മറുപടി നൽകാനും കേന്ദ്രഭരണ പ്രദേശത്ത് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകളെ തകർക്കാനും ഗ്രനേഡ് ആക്രമണത്തോട് പ്രതികരിച്ച ശ്രീനഗർ ഗ്രനേഡ് ആക്രമണത്തിൽ പ്രതികരിച്ച ജമ്മു കശ്മീർ ലെഫ്റ്റന്റ് ഗവർണർ മനോജ് സിൻ പറഞ്ഞു












Click it and Unblock the Notifications