Get Updates
Get notified of breaking news, exclusive insights, and must-see stories!

2016 ലെ നോട്ടുനിരോധനവും 2000 രൂപ നോട്ട് പിന്‍വലിക്കലും ഒന്നല്ല; അറിയണം ഈ അഞ്ച് വ്യത്യാസങ്ങള്‍

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസമാണ് രാജ്യത്ത് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയാണ് എന്ന് റിസര്‍വ് ബാങ്ക് അറിയിച്ചത്. 2016 ല്‍ പുറത്തിറങ്ങിയ 2000 രൂപ നോട്ട് കേവലം ഏഴ് വര്‍ഷം കൊണ്ടാണ് റിസര്‍വ് ബാങ്ക് തിരിച്ചുവിളിച്ചിരിക്കുന്നത്. 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് ഉടന്‍ തന്നെ നിര്‍ത്താന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് റിസര്‍വ് ബാങ്ക്.

ജനങ്ങള്‍ക്ക് കൈവശമുള്ള 2000 രൂപ നോട്ടുകള്‍ മാറ്റാനോ ബാങ്കില്‍ നിക്ഷേപിക്കാനോ നാല് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ അപ്രതീക്ഷിതമായുണ്ടായ ഈ തീരുമാനത്തെ 2016 ലെ നോട്ടുനിരോധനത്തോടാണ് പലരും താരതമ്യപ്പെടുത്തുന്നത്. എന്നാല്‍ നോട്ടുനിരോധനത്തെ 2000 രൂപ നോട്ട് പിന്‍വലിക്കലുമായി താരതമ്യം ചെയ്യേണ്ടതില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

NOTE BAN

2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ 2016 ലെ നോട്ട് നിരോധന നടപടിയുമായി താരതമ്യം ചെയ്യുന്നത് അടിസ്ഥാനപരമായി തെറ്റാണ് എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ തീരുമാനത്തില്‍ ആളുകള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ 2016 ലെ നോട്ട് നിരോധന നടപടിയുമായി താരതമ്യം ചെയ്യുന്നതിനെ എതിര്‍ക്കുന്നവര്‍ ഇതിന് ഇതിന് അഞ്ച് കാരണങ്ങളുംചൂണ്ടിക്കാട്ടുന്നു.

2000 രൂപ നോട്ട് അസാധുവല്ല

രാജ്യത്ത് പ്രചാരത്തിലുള്ള കറന്‍സിയുടെ 86 ശതമാനത്തോളം വരുന്ന 500, 1000 രൂപ നോട്ടുകള്‍ ഒറ്റരാത്രികൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അസാധുവായി പ്രഖ്യാപിച്ചത് ആയിരുന്നു 2016 ലെ നോട്ടുനിരോധനം. എന്നാല്‍ ആര്‍ബിഐയോ സര്‍ക്കാരോ ഇത്തവണ 2000 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചിട്ടില്ല. ഇവ ഇപ്പോഴും നിയമപരമായി തുടരുമെന്ന് ആര്‍ബിഐ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

അതായത് ഇടപാടുകള്‍ക്കായി 2000 രൂപ നോട്ട് ഉപയോഗിക്കാം. നോട്ടുകളുടെ മൂല്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ 2016 ലെ നോട്ടുനിരോധന സമയത്ത് 500, 1000 രൂപ നോട്ടുകള്‍ക്ക് ഒറ്റരാത്രികൊണ്ട് മൂല്യം നഷ്ടപ്പെട്ടിരുന്നു. അതിനാല്‍ ഇത് രണ്ടും വ്യത്യസ്തങ്ങളായ സാഹചര്യങ്ങളാണ് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

പരിഭ്രാന്തി വേണ്ട

2000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് പണത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ രേഖകളുണ്ടെങ്കില്‍ അവര്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഈ നോട്ടുകള്‍ ബാങ്ക് ശാഖകളിലോ അംഗീകൃത ആര്‍ബിഐ കേന്ദ്രങ്ങളിലോ നിക്ഷേപിക്കാനോ മാറ്റിവാങ്ങാനോ സാധിക്കും. ഇതിന് ആര്‍ബിഐ സെപ്തംബര്‍ 30 വരെ പൊതുജനങ്ങള്‍ക്ക് സമയം നല്‍കിയിട്ടുമുണ്ട്.

ചൊവ്വാഴ്ച മുതല്‍ 20000 രൂപ വരെയുള്ള 2000 രൂപ നോട്ടുകള്‍ മാറ്റാവുന്നതാണ്. എന്നാല്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണമുണ്ട്. അക്കൗണ്ട് ഉടമകള്‍ക്ക് പ്രതിദിനം 4000 രൂപ വരെയുള്ള 2000 രൂപ നോട്ടുകള്‍ മാറ്റി നല്‍കാന്‍ ബിസിനസ് കറസ്പോണ്ടന്റുകള്‍ക്കും (ബാങ്കുകളുടെ ഏജന്റുമാര്‍) റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.

2000 രൂപാ നോട്ടിന്റെ പ്രചാരം കുറഞ്ഞു

2016 ലെ നോട്ടുനിരോധന സമയത്ത് 500, 1000 രൂപ നോട്ടുകള്‍ വലിയ തോതില്‍ പ്രചാരത്തിലുണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി, 2000 രൂപ നോട്ടുകള്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള മൊത്തം കറന്‍സിയുടെ ചെറിയ ഭാഗം മാത്രമാണ്. സാധാരണക്കാരുടെ പക്കല്‍ ഈ നോട്ടുകള്‍ ചെറിയ അളവില്‍ മാത്രമേ ഉണ്ടാകൂ. അതിനാല്‍ നോട്ടുനിരോധന കാലത്ത് ഉണ്ടായ ആശങ്കയ്ക്ക് ഇടയില്ല.

2000 and 500

2023 മാര്‍ച്ച് 31 വരെ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം മൊത്തം മൂല്യത്തിന്റെ 10.8 ശതമാനമായി കുറഞ്ഞു എന്നാണ് ആര്‍ബിഐ കണക്കുകള്‍ പറയുന്നത്. 2018 മാര്‍ച്ച് 31-ന് പ്രചാരത്തിലുള്ള നോട്ടുകളുടെ 37.3 ശതമാനവും 2000 ൂപ നോട്ടിന്റേതായിരുന്നു. എന്നാല്‍ 2023 മാര്‍ച്ച് 31-ന് പ്രചാരത്തിലുള്ള നോട്ടുകളുടെ 10.8 ശതമാനം മാത്രമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്.

പെട്ടെന്നുണ്ടായ തീരുമാനമല്ല

2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് അപ്രതീക്ഷിതമായിരുന്നില്ല. മൊത്തം കറന്‍സിയുടെ 2.4 ശതമാനത്തില്‍ നിന്ന്, 2022 മാര്‍ച്ച് അവസാനത്തോടെ 2000 രൂപ നോട്ടുകള്‍ 1.6 ശതമാനമായി കുറഞ്ഞിരുന്നു. പുതിയ നോട്ടുകളുടെ പ്രിന്റിംഗ് 2018 ന് ശേഷം കുറഞ്ഞിരുന്നു. അതിനാല്‍ തന്നെ മുന്‍വര്‍ഷങ്ങളിലെല്ലാം 2000 രൂപ നോട്ടിന്റെ പ്രചാരത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ആദ്യത്തെ സംഭവമല്ല

ഇതാദ്യമായല്ല ആര്‍ബിഐ പ്രചാരത്തിലുള്ള നോട്ടുകള്‍ പിന്‍വലിക്കുന്നത്. 2005-ന് മുമ്പ് പുറത്തിറക്കിയ എല്ലാ നോട്ടുകളും 2014 മാര്‍ച്ചിന് ശേഷം പൂര്‍ണമായും പിന്‍വലിക്കുമെന്ന് ആര്‍ബിഐ പറഞ്ഞിരുന്നു. ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായി ആര്‍ബിഐ ഇടയ്ക്കിടെ ഇങ്ങനെ ചെയ്യാറുണ്ട്. അതിനാല്‍ തന്നെ 2016 ലെ നോട്ടുനിരോധനത്തേക്കാള്‍ 2014 ല്‍ നോട്ട് പിന്‍വലിച്ചതുമായി മാത്രമെ ഈ പ്രവൃത്തിയെ താരതമ്യം ചെയ്യാന്‍ സാധിക്കൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+