Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് കർഷകരുടെ വിജയം; കേന്ദ്രത്തിന്റെ പിൻവാങ്ങലിന് പിന്നാലെ അഭിനന്ദനവും വിമർശനവും ഇങ്ങനെ...

ഇത് കർഷകരുടെ വിജയം; കേന്ദ്രത്തിന്റെ പിൻവാങ്ങലിന് പിന്നാലെ അഭിനന്ദനവും വിമർശനവും ഇങ്ങനെ...

ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ ഒരു വർഷം നീണ്ട സമരത്തിന് ഒടുവിൽ കാർഷിക നിയമങ്ങൾ പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുകയാണെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറഞ്ഞു.

1

എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ അഭിനന്ദങ്ങളും ഒപ്പം തന്നെ വിമർശനങ്ങളും ഉണ്ടായി. തെരഞ്ഞെടുപ്പ് കണക്കിലെടുത്തുളള പ്രഖ്യാപനമാണ് ഇതെന്ന് തരത്തിലുളള വിമർശവും കേന്ദ്ര സർക്കാരിന് ലഭിച്ചു.

വിവിധയിടത്ത് നിന്നും ഉണ്ടായ പ്രതികരങ്ങൾ ഇങ്ങനെ;-

2

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ -
മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഒരു വർഷത്തിലേറെയായി നടത്തുന്ന പ്രതിഷേധം എങ്ങനെ സമരം ചെയ്യണം എന്നതിന്റെ പാഠമാണ്. നിയമ നിർമ്മാണം റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം ഇന്ത്യയുടെ സ്വാതന്ത്ര്യദിനം പോലെ ചരിത്രപരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച 700-ലധികം കർഷകരുടെ ത്യാഗത്തെ ഈ നടപടി അനശ്വരമാക്കിയെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

3

പഞ്ചാബ് മന്ത്രി പർഗത് സിംഗ് -

ഇത് കർഷക സമരത്തിന്റെ ചരിത്ര വിജയമാണ്. കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് രാജ്യത്തെ മുഴുവൻ കർഷകരെയും ഞാൻ അഭിനന്ദിക്കുന്നു. ഇത് അവരുടെ ഉറച്ച പോരാട്ടത്തിന്റെ ചരിത്ര വിജയമാണ്. സമരത്തിന് നേതൃത്വം നൽകിയ പഞ്ചാബ്, ഹരിയാന, യുപി എന്നിവിടങ്ങളിലെ കർഷകരും ജനങ്ങളും ചരിത്രത്തിൽ അവരുടെ പേരുകൾ എക്കാലവും രേഖപ്പെടുത്തും. "
അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെ നിർണായക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കിയ പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.

4

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് -

"അദ്ദേഹത്തിന്റെ ഈ നടപടിയെ ഞാൻ അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് ഇത്തരം നിയമങ്ങൾ നിർണായക പങ്ക് വഹിക്കുമെന്ന് വലിയൊരു വിഭാഗം ആളുകൾ വിശ്വസിച്ചിരുന്നുവെങ്കിലും കർഷക സംഘടനകൾ അതിനെ എതിർത്തപ്പോൾ, സർക്കാർ പിൻമാറിയെന്ന് അദ്ദേഹം പറഞ്ഞു.

5

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് -

"ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെ താൽപ്പര്യത്തിനും അവരുടെ വികാരങ്ങൾ മാനിച്ചും മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള വലിയ തീരുമാനമെടുത്തു. ഈ തീരുമാനം കർഷകരുടെ ക്ഷേമത്തോടുള്ള പ്രധാനമന്ത്രിയുടെ സംവേദന ക്ഷമതയെ വെളിപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ ഈ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു". അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

6

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി -

"നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാലാണ് മൂന്ന് നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തത്. കർഷകരെ ഗുണ്ടകൾ, തീവ്രവാദികൾ, രാജ്യദ്രോഹികൾ എന്നിങ്ങനെ വിളിച്ചപ്പോൾ കേന്ദ്രം മൗനം പാലിച്ചതാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മാപ്പ് പറയേണ്ട സാഹചര്യം ശരിയല്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അവകാശപ്പെട്ടു.

7

ആഭ്യന്തര മന്ത്രി അമിത് ഷാ -
"കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം സ്വാഗതാർഹവും രാഷ്ട്രതന്ത്രജ്ഞനുമായ നടപടിയാണ്. പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ, കേന്ദ്ര സർക്കാർ നമ്മുടെ കർഷകരെ സേവിക്കുന്നത് തുടരുകയും അവരുടെ ശ്രമങ്ങളിൽ അവരെ പിന്തുണയ്ക്കുകയും ചെയ്യും", ഷാ ട്വീറ്റ് ചെയ്തു

9

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ -

"കഴിഞ്ഞ ഒരു വർഷമായി ഈ മൂന്ന് നിയമങ്ങൾക്കെതിരെ ഇന്ത്യയിലുടനീളമുള്ള നിരന്തര സമരം നടന്നു. മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതിനെ കുറിച്ച് ചർച്ചകൾ സാധ്യമല്ലെന്ന് മനസ്സിലാപ്പോഴാണ് കേന്ദ്ര സർക്കാർ താഴെയിറക്കാൻ തീരുമാനിച്ചത്. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള മറ്റ് നിയമങ്ങൾ പിൻവലിക്കണമെന്നും" അദ്ദേഹം ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    Rahul Gandhi's old tweet is going viral | Oneindia Malayalam
    9

    ബിഎസ്പി അധ്യക്ഷ മായാവതി -

    "മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെ സ്വാഗതം ചെയുന്നു. കേന്ദ്ര സർക്കാർ ഈ തീരുമാനം വളരെക്കാലം മുമ്പേ എടുക്കേണ്ടതായിരുന്നു. കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണമെന്നും മായാവതി ആവശ്യപ്പെട്ടു

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+