അമൂല്‍ ലോഗോയിലെ ആ 'അമൂല്‍ ഗേള്‍' ആരുടെ സഹോദരിയാണെന്ന് അറിയാമോ? ഇതാണ് ആ മലയാളി
ഗുജറാത്തിലെ പ്രശസ്ത വ്യവസായി ത്രിഭുവന്‍ദാസ് പട്ടേല്‍ ആയിരുന്നു 1948 ല്‍ അമുലിന് തുടക്കം കുറിക്കുന്നത്. ആനന്ദ് മില്‍ക്ക് യൂണിയന് ലിമിറ്റഡ്' അതായത് 'അമുല്‍' ഗുജറാത്തിലെ ആനന്ദില്‍ സ്ഥിതി ചെയ്യുന്ന ഒരു ഇന്ത്യന്‍ സഹകരണ ഡയറിയാണ്.
ധവളവിപ്ലവത്തിന് കൃത്യം 3 വര്‍ഷം കഴിഞ്ഞ് 1970-ല്‍ ഡോ. വര്‍ഗീസ് കുര്യന് അമുലിനൊപ്പം ചോര്‍ന്നു. കുര്യന് 1973 മുതല്‍ 2006 വരെ GCMMF ന്റെ സ്ഥാപക-പ്രസിഡന്റായി അമൂലിനെ ഉയരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ഭക്ഷ്യ ബ്രാന്‍ഡായി അമുല്‍ മാറി. ഇന്ത്യക്ക് പുറമെ ഇപ്പോള്‍ അമുല്‍ വിദേശ വിപണിയിലും എത്തിയിരിക്കുകയാണ്. ഇന്ന് അമുല്‍ ഉല്‍പ്പന്നങ്ങള്‍ 20 ലധികം രാജ്യങ്ങളില്‍ ലഭ്യമാണ്.

1966-ലാണ് അമുല്‍ ബട്ടറിനായി ഒരു പരസ്യ കാമ്പെയ്ന് തുടങ്ങാന്‍ അമുല്‍ തീരുമാനിച്ചത്. ഇതിനായി കമ്പനി ഒരു പരസ്യ ഏജന്‍സിയുടെ മാനേജിംഗ് ഡയറക്ടറായ സില്‍വസ്റ്റര്‍ ഡ കുന്‍ഹയെ സമീപിച്ചു. പരസ്യം ചെയ്യാന്‍ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പരസ്യത്തില്‍ ആരെയാണ് മോഡലാക്കേണ്ടതെന്ന ആശങ്കയിവലായിരുന്നു കുന്‍ഹ. ഏത് തരത്തിലുള്ള പരസ്യമായിരിക്കണം എന്നതിനെക്കുറിച്ചും കുന്‍ഹ ചിന്തിച്ചു. പരസ്യം കുട്ടികളുമായി ബന്ധപ്പെട്ടതായിരിക്കണമെന്ന തീരുമാനത്തിലാണ് ഒടുവില്‍ എത്തിയത്.

അമൂലിന്റെ ഉല്‍പ്പന്നങ്ങള്‍ പോലെ അമൂലിന്റെ ലോഗോയും ഇന്ത്യയില്‍ വളരെ പ്രസിദ്ധമാണ്. അമൂല്‍ ഗേള്‍ എന്നറിയപ്പെടുന്ന പോള്‍ക്ക ഡോട്ടുള്ള ഫ്രോക്കും നീല മുടിയുള്ള പോണിയും ധരിച്ച ഒരു പെണ്‍കുട്ടിയാണ് അമൂലിന്റെ ലോഗോയില്‍ ഉള്ളത്. അമുലിന്റെ' എതിരാളി ബ്രാന്‍ഡായ പോള്‍സണിന്റെ ബട്ടര്‍-ഗേളിന് എതിരായാണ് അമൂല്‍ ഗേളിനെ സൃഷ്ടിച്ചത്.

ഈ ലോഗോയ്ക്ക് പിന്നില്‍ ധവളവിപ്ലവത്തിന്റെ പിതാവും അന്നത്തെ 'ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ലിമിറ്റഡ്' പ്രസിഡന്റുമായ ഡോ.വര്‍ഗീസ് കുര്യനാണ് പ്രവര്‍ത്തിച്ചത്. സില്‍വസ്റ്റര്‍ ഡ കുന്‍ഹയ്ക്ക് ലോഗോ സംബന്ധിച്ച സംശയത്തില്‍ നിന്നപ്പോള്‍ ഡോ. കുര്യനാണ് അമുല്‍ ഗേളിനെ നിര്‍ദ്ദേശിച്ചത്. അതോടെ 'അമുല്‍ ദ ടേസ്റ്റ് ഓഫ് ഇന്ത്യ'യ്ക്കും രൂപമായി.

എന്നാല്‍ ആരാണ് ഈ അമൂല്‍ ഗേളെന്ന് അറിയേണ്ടേ...രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ചിത്രങ്ങള്‍ പരസ്യത്തിനായി ക്ഷണിച്ചിരുന്നു. 700-ലധികം ചിത്രങ്ങള്‍ ലഭിച്ചെങ്കിലും ഈ കുട്ടികളുടെ ചിത്രങ്ങളൊന്നും പരസ്യത്തിനായി തിരഞ്ഞെടുത്തില്ല. സില്‍വസ്റ്റര്‍ ഡ കുന്‍ഹ നിരാശയിലായി. അതിനിടയില്‍ ആണ് തന്റെ സുഹൃത്ത് ചന്ദ്രന് തരൂരിന് കേരളത്തില്‍ 2 സുന്ദരികളായ പെണ്മക്കളും ഒരു മകനുമുണ്ടെന്ന് അദ്ദേഹം ഓര്‍ത്തത്. സില്‍വസ്റ്റര്‍ സുഹൃത്ത് ചന്ദ്രനെ വിളിച്ച് അമൂലിന്റെ പരസ്യത്തില്‍ മൂത്തമകള്‍ ശോഭയെ അഭിനയിപ്പിക്കണമെന്ന് പറഞ്ഞു. ചന്ദ്രന് ആദ്യം അമ്പരന്നെങ്കിലും സമ്മതിച്ചു.
രണ്ടാളും കൂടിയാലെ പൊളിയാണ്..ഇപ്പോളീ മൂന്നാമനും...പൊളിച്ചടുക്ക് ...പുതിയ ചിത്രവുമായി നിമിഷ
Recommended Video

സില്‍വസ്റ്റര്‍ ഡ കുന്‍ഹ തന്റെ സുഹൃത്ത് ചന്ദ്രന് തരൂരിനോട് ശോഭയുടെ കുറച്ച് ചിത്രങ്ങള്‍ എത്രയും വേഗം അയയ്ക്കാന്‍ ആവശ്യപ്പെട്ടു. 712 കുട്ടികളുടെ ചിത്രങ്ങളില്‍ നിന്ന് ശോഭയുടെ ചിത്രം സില്‍വസ്റ്റര്‍ ഈ പരസ്യത്തിനായി തിരഞ്ഞെടുത്തതോടെ ശോഭ അമൂലിന്റെ മുഖമായി മാറി. ചന്ദ്രന് തരൂരിന്റെ മൂത്ത മകളുടെ പേര് ശോഭ എന്നും രണ്ടാമത്തെ മകളുടെ പേര് സ്മിത എന്നും മകന്റെ പേര് ശശി എന്നും ആയിരുന്നു. ആ ശശിയാണ് ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുന്ന ശശി തരൂര്‍. തരൂര്‍ കുടുംബവുമായുള്ള അമൂലിന്റെ ബന്ധം അവിടംകൊണ്ട് അവസാനിച്ചില്ല. കമ്പനി വര്‍ണ്ണാഭമായ പരസ്യങ്ങള്‍ പുറത്തിറക്കിയപ്പോള്‍. ചന്ദ്രന് തരൂരിന്റെ ഇളയ മകള്‍ സ്മിത ആണ് അമൂല്‍ ഈ പരസ്യങ്ങളിലെത്തിയത്. സ്മിതയായിരുന്നു ആദ്യത്തെ കളര്‍ഫുള്‍ അമുല്‍ ബേബി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications