ചര്‍ച്ചയായി ഷൊയ്ബ് മാലിക്കിന്റെ ഇന്‍സ്റ്റഗ്രാം ബയോ..; സാനിയയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ..

ദുബായ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇരുവരും വിവാഹ മോചന വാര്‍ത്തകളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം നടത്താനോ അത് തള്ളാനോ തയ്യാറായിട്ടില്ല. ഇതിനിടെ ഇത്തരം കാര്യങ്ങള്‍ തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ആണ് എന്നായിരുന്നു ഷൊയ്ബ് മാലിക്ക് പ്രതികരിച്ചിരുന്നത്.

തങ്ങളെ വെറുതെ വിടണം എന്നും അദ്ദേഹം ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. എങ്കിലും വീണ്ടും സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മിലുള്ള വാര്‍ത്തകള്‍ തന്നെയായിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇതിനിടെ ഇരുവരും ഒന്നിച്ച് എത്തുന്ന ദി മിര്‍സ മാലിക് എന്ന റിയാലിറ്റി ടോക് ഷോയെ കുറിച്ചുള്ള അപ്‌ഡേഷന്‍ വന്നതും വിവാഹ മോചന വാര്‍ത്തകളെ സജീവമാക്കി.

1

അതോടൊപ്പം വിവാഹ മോചന അഭ്യൂഹം പരന്നതിന് ശേഷം സാനിയ മിര്‍സ പങ്കുവെക്കുന്ന ഓരോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികളും ചര്‍ച്ചയാകാറുണ്ടായിരുന്നു. ഇപ്പോഴിതാ ഷൊയ്ബ് മാലിക്കിന്റെ ഇന്‍സ്റ്റഗ്രാം ബയോ ആണ് ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. വിവാഹ മോചന വാര്‍ത്തകളോടുള്ള ഷൊയ്ബ് മാലിക്കിന്റെ പ്രതികരണത്തില്‍ ചില അസ്വാരസ്യങ്ങള്‍ മുഴച്ച് നില്‍ക്കുന്നതായി ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2

എന്നാല്‍ ഷൊയ്ബ് മാലിക്കിന്റെ ഇന്‍സ്റ്റാഗ്രാം ബയോ മറ്റൊരു രീതിയിലാണ് കാര്യങ്ങള്‍ പറഞ്ഞുവെക്കുന്നത്. 'അത്ലറ്റ്, സൂപ്പര്‍ വുമണിന്റെ ഭര്‍ത്താവ്, അനുഗ്രഹിക്കപ്പെട്ടവന്റെ പിതാവ്' ഷൊയ്ബ് മാലിക്കിന്റെ ഇന്‍സ്റ്റഗ്രാം ബയോയില്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം സാനിയ മിര്‍സയെ തന്റെ ബയോയില്‍ മെന്‍ഷന്‍ ചെയ്തത് ഇപ്പോഴും തുടരുന്നുമുണ്ട്. 2010 ല്‍ ആയിരുന്നു സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്.

3

വിവാഹ ശേഷം ഇരുവരും ദുബായില്‍ ആയിരുന്നു താമസം. 2018 ല്‍ ആണ് സാനിയ മിര്‍സ ഇഹ്‌സാന്‍ മിര്‍സ മാലിക് എന്ന കുഞ്ഞിന് ജന്മം നല്‍കിയത്. ഇഹ്‌സാന്റെ നാലാം ജന്മദിനാഘോഷത്തിന് ശേഷമാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മില്‍ പ്രശ്‌നങ്ങളുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. അതേസമയം സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഇതുവരെ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

4

എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്നും ചില നിയമപ്രശ്‌നങ്ങള്‍ കാരണമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വിടാത്തത് എന്നുമാണ് സാനിയ മിര്‍സയുടേയും ഷൊയ്ബ് മാലിക്കിന്റേയും ഒരു അടുത്ത സുഹൃത്ത് അടുത്തിടെ പാകിസ്ഥാന്‍ മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നത്. കൂടാതെ ഷൊയ്ബ് മാലിക്കിന്റെ മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു അംഗവും വിവാഹ മോചനം സ്ഥിരീകരിച്ചിരുന്നു.

5

അതിനിടെ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിക്കുന്ന ദി മിര്‍സ മാലിക് എന്ന റിയാലിറ്റി ടോക് ഷോ ഈ മാസം തന്നെ സംപ്രേഷണം ചെയ്യും എന്ന് ഉറുദു ഒ ടി ടി പ്ലാറ്റ്‌ഫോമായ ഉറുദുഫ്‌ളിക്‌സ് അറിയിച്ചിട്ടുണ്ട്. ദമ്പതിമാരായ സെലിബ്രിറ്റികളെ പങ്കെടുപ്പിച്ചുള്ള ടോക് ഷോ ആണ് ഇത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ല.

6

ഇക്കഴിഞ്ഞ നവംബറില്‍ സാനിയ മിര്‍സയുടെ ജന്മദിനത്തില്‍, ഷൊയിബ് മാലിക്ക് സാനിയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ഹൃദ്യമായ ജന്മദിനാശംസകള്‍ നേരുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനോട് സാനിയ മിര്‍സ പ്രതികരിച്ചിരുന്നില്ല. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെന്നീസ് താരങ്ങളില്‍ ഒരാളാണ് സാനിയ മിര്‍സ. ഷൊയ്ബ് മാലിക്ക് ആകട്ടെ ക്രിക്കറ്റില്‍ ദീര്‍ഘകാലം ദേശീയ ടീമിനെ പ്രതിനിധീകരിക്കുകയും ക്യാപ്റ്റനാകുകയും ചെയ്ത താരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+