നിങ്ങളുടെ ആധാർ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ, എത്ര വട്ടം ഉപയോഗിച്ചു; എല്ലാം അറിയാം ഇങ്ങനെ...
തിരിച്ചറിയൽ രേഖയുടെ വളരെ പ്രധാനപ്പെട്ട ഒരു തെളിവ് കൂടിയാണ് ആധാർ. ആധാർ ഓൺലൈൻ സേവനങ്ങൾ ലഭിക്കുന്നതിന് 12 അക്ക തിരിച്ചറിയിൽ നമ്പറുമായി ഒരു രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ലിങ്ക് ചെയ്യേണ്ടതും പ്രധാനമാണ്. നമ്മുടെ ആധാർ കാർഡ് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നും അങ്ങനെ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അത് അത് അധികൃതരെ അറിയിക്കേണ്ടതും പ്രധാനപ്പെട്ട കാര്യം ആണ്.
നിങ്ങളുടെ ആധാർ കാർഡിന്റെ മികച്ച ട്രാക്ക് സൂക്ഷിക്കുന്നതിന് വേണ്ടി യു ഐ ഡി എ ഐ നിങ്ങൾക്ക് ഒരു ഓൺലൈൻ സംവിധാനം നൽകുന്നു. അതിൽ കഴിഞ്ഞ ആറ് മാസത്തിനിടെ നിങ്ങളുടെ ആധാർ കാർഡ് എവിടെ, എത്ര തവണ ഉപയോഗിച്ചുവെന്ന് പരിശോധിക്കാം. ആധാർ ഒതന്റിക്കേഷൻ ഹിസ്റ്ററി വഴി ഈ സൗകര്യം ലഭ്യമാണ്.

ആധാർ കാർഡ് ഉടമയ്ക്ക് അവരുടെ വിശദാംശങ്ങൾ പരിശോധിക്കാൻ https://resident.uidai.gov.in/aadhaar-auth-history എന്നതിൽ ലോഗിൻ ചെയ്യാം. ആധാർ കാർഡ് ഉടമയ്ക്ക് അവരുട ആധാർ നമ്പർ/ വി ഐ ഡി ഉപയോഗിച്ചും വൈബ്സൈറ്റിലെ നിർദ്ദേശങ്ങൾ പാലിച്ചും, യു ഐ ഡി എ ഐ വെബ്സൈറ്റുകളിൽ നിന്ന് നിങ്ങളുടെ ആധാർ ഒതന്റിക്കേഷൻ ഹിസ്റ്ററി പരിശോധിക്കാം..
എന്നിരുന്നാലും ഈ സേവനം ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നിർബന്ധമാണ് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്. ആധാർ നമ്പർ ഉടമയ്ക്ക് കഴിഞ്ഞ 6 മാസത്തിനുള്ളിൽ ഏതെങ്കിലും ഒതന്റിക്കേഷൻ ഏജൻസി ( AUA ) അല്ലെങ്കിൽ അവർ നടത്തിയ എല്ലാ ഒതന്റിക്കേഷൻ റെക്കോർകളുടെയും വിശദാംശങ്ങൾ കാണാൻ കഴിയും. എന്നിരുന്നാലും, ഒരു സമയത്ത് പരമാവധി 50 റെക്കോർഡുകളാണ് കാണാൻ കഴിയുക. ഓൺലൈനിൽ ആധാർ ആധികാരികത പരിശോധിക്കുന്നത്. എങ്ങനെയാണ് എന്ന് നോക്കാ..
1. ആധാർ ഒതന്റിക്കേഷൻ ഹിസ്റ്ററി പേജ് സന്ദർശിക്കുക
2. ആധാർ നമ്പർ നൽകുക
3. ചിത്രത്തിൽ സുരക്ഷാ കോഡ് നൽകുക
4. 'Generate OTP' ക്ലിക്ക് ചെയ്യുക
5. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ OTP വരും
6. വിവരങ്ങളുടെ കാലയളവും ഇടപാടുകളുടെ എണ്ണവും തിരഞ്ഞെടുക്കുക
7. OTP നൽകി 'Submit' ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications