Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുമോ? ഖാര്‍ഗെയുടെ പ്രതികരണം ഇങ്ങനെ

ന്യൂദല്‍ഹി: ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ താന്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും പാര്‍ട്ടി മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെയും ചടങ്ങിലേക്ക് രാമക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്. ഇവരെ കൂടാതെ ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

പാര്‍ട്ടി തീരുമാനം ശരിയായ സമയത്ത് അറിയിക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ അറിയിച്ചിരുന്നു.'എനിക്ക് ക്ഷണം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ക്ഷേത്രം ട്രസ്റ്റിന്റെ സെക്രട്ടറിക്കൊപ്പം വന്നിരുന്നു, അവര്‍ എന്നെ ക്ഷണിച്ചു. അക്കാര്യത്തില്‍ ഞാന്‍ ഉടന്‍ തീരുമാനമെടുക്കും' ഖാര്‍ഗെ പറഞ്ഞു. തനിക്ക് ലഭിച്ച ക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ എ ഐ സി സി ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഖാര്‍ഗെ പറഞ്ഞു.

Mallikarjun Kharge

മണിപ്പൂരില്‍ നിര്‍ഭാഗ്യകരമായ ഒരു സംഭവമുണ്ടായി പക്ഷേ മോദി അവിടേക്ക് പോയില്ല. അദ്ദേഹം ഒന്നുകില്‍ ബീച്ചില്‍ പോയി നീന്തുന്നതിന്റെ ഫോട്ടോ സെഷന്‍ നടത്തും. അല്ലെങ്കില്‍ ക്ഷേത്ര നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് പോയി ഫോട്ടോ എടുക്കും. കേരളത്തിലേക്കും മുംബൈയിലേക്കും പോകും. പക്ഷെ ഈ മഹാന്‍ എന്തുകൊണ്ട് മണിപ്പൂരില്‍ പോയില്ല?' മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചോദിച്ചു.

അതേസമയം രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പോകുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് വ്യക്തമായ നിലപാട് സ്വീകരിക്കാത്തതില്‍ കോണ്‍ഗ്രസിനുള്ളിലും ഇന്ത്യ മുന്നണിക്കുള്ളിലും അതൃപ്തിയുണ്ട്. രാമക്ഷേത്ര ഉദ്ഘാടനം എന്ന ബി ജെ പിയുടെ ഹിന്ദുത്വ അജണ്ടയില്‍ കോണ്‍ഗ്രസ് വീഴരുത് എന്നാണ് കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടി ഘടകങ്ങളുടെ അഭിപ്രായം.

എന്നാല്‍ ഉത്തരേന്ത്യന്‍ ഘടകങ്ങള്‍ക്ക് വിഭിന്നാഭിപ്രായമാണ് ഉള്ളത്. ജനുവരി 20, 21 തീയതികളില്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്റ് അജയ് റായിയും ബീഹാര്‍ യൂണിറ്റ് മേധാവി അഖിലേഷ് പ്രസാദ് സിംഗും യഥാക്രമം രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങിനെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നത് തടയാന്‍ ഇത് ആവശ്യമാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

ജനുവരി 22 ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും 6000-ത്തിലധികം വിശിഷ്ട വ്യക്തികളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ സിനിമാ-കായിക-സാംസ്‌കാരിക മേഖലയിലെ നിരവധി പേരെ ചടങ്ങിലേക്ക് വിളിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+