Get Updates
Get notified of breaking news, exclusive insights, and must-see stories!

പുഷ്പം പോലെ 60 കിലോ എടുത്തുയർത്തി 8 വയസ്സുകാരി, ആറാം വയസ്സിൽ മറ്റൊരു റെക്കോർഡും

എട്ട് വയസ്സിൽ 60 കിലോ ഭാരം ഉയർത്തി അത്ഭുതമാവുകയാണ് അർഷിയ ഗോസ്വാമി എന്ന മിടുക്കി. പുഷ്പം പോലെ 60 കിലോ ഭാരം പൊക്കിയെടുക്കുന്ന അർഷിയയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറൽ ആവുകയാണ്. ഫിറ്റ് അർഷിയ എന്ന സോഷ്യൽമീഡിയ അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏറ്റവും പ്രായം കുറഞ്ഞതും കരുത്തുറ്റതുമായ പെൺകുട്ടി എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ക്ലിപ്പിൽ, അർഷിയ 60 കിലോഗ്രാം ഡെഡ്‌ലിഫ്റ്റ് ഒറ്റയടിക്ക് ഉയർത്തുന്നതും ഒരു നിമിഷത്തോളം അത് ഉയർ‌ത്തിപ്പിടിക്കുന്നതും കാണാം. അതിന് ശേഷമാണ് അവൾ അത് താഴെ വെയ്ക്കുന്നത്. ശേഷം അവൾ അഭിമാനത്തോടെ ,ആവേശത്തോടെ ക്യാമറയ്ക്ക് നേരെ നടക്കുന്നതും കാണാം. രണ്ട് ദിവസം മുമ്പാണ് ഈ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കിട്ടത്. ഇതിന് പിന്നാലെ 19,000-ലധികം ലൈക്കുകളും 251,000-ലധികം വ്യൂസും ലഭിച്ചു. നിരവധിപേരാണ് ഈ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

viral video New

അതേസമയം ഇത് ആദ്യമായല്ല അർഷിയ ഭാരം ഉയർത്തുന്നത്. 2021 45 കിലോ ഭാരം അർഷിയ ഉയർത്തിയിരുന്നു. അന്ന് 6 വയസ്സായിരുന്നു അർഷിയയ്ക്ക്. ഏറ്റവും പ്രായം കുറഞ്ഞ ഡെഡ്‌ലിഫ്റ്റ് എന്ന റെക്കോർഡ് അർഷിയ അന്ന് സ്ഥാപിച്ചു. അവളുടെ അസാധാരണ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടുകയും ചെയ്തു.

അർഷിയയുടെ പിതാവ് കൈകാര്യം ചെയ്യുന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ, ഒളിമ്പിക് മെഡൽ ജേതാവ് മീരാഭായ് ചാനുവിൽ നിന്നാണ് താൻ പ്രചോദനം ഉൾക്കൊണ്ടതെന്ന് അർഷിയ പറയുന്നുണ്ട്. "ഞാൻ വെയ്റ്റ് ലിഫ്റ്റ് ഇഷ്ടപ്പെടുകയും അത് വളരെയധികം ആസ്വദിക്കുകയും ചെയ്യുന്നു. ഇന്ന് ഞാൻ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വെയ്റ്റ് ലിഫ്റ്ററാണ്. മീര ഭായ് ചാനുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഞാൻ വളർന്നു വലുതാകുമ്പോൾ നാളെ ഇന്ത്യക്കായി ഒരു സ്വർണ്ണ മെഡൽ നേടും, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ

വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+