രോഗികളെ ചികിത്സിക്കുന്നത് വെറും 20 രൂപയ്ക്ക്; പദ്മശ്രീ നേടിയ ഡോ. ദാവർ
2 രൂപയ്ക്ക് ആണ് ഡോ ആളുകളെ ചികിത്സിക്കാൻ തുടങ്ങിയത്. നിലവിൽ 20 രൂപ മാത്രമാണ് ഫീസായി ഈടാക്കുന്നത്

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ നിന്നുള്ള 77 കാരനായ ഡോക്‌ടർ ഡോ. എം.സി ദവാറിന് ഇന്ത്യാ ഗവൺമെന്റ് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മശ്രീ നൽകി ആദരിച്ചു. 74-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് ആണ് പദ്മശ്രീ പുരസ്‌കാര ജേതാക്കളുടെ പട്ടിക പുറത്തിറക്കിയത്.
1946 ജനുവരി 16 ന് പാകിസ്ഥാനിലെ പഞ്ചാബിൽ ജനിച്ച ഡോ ദാവർ വിഭജനത്തിന് ശേഷം ഇന്ത്യയിലേക്ക് മാറി. 1967-ൽ അദ്ദേഹം ജബൽപൂരിൽ നിന്ന് എംബിബിഎസ് (ബാച്ചിലർ ഓഫ് മെഡിസിൻ ആൻഡ് ബാച്ചിലർ ഓഫ് സർജറി) പൂർത്തിയാക്കി. 1971-ലെ ഇന്ത്യ-പാക് യുദ്ധസമയത്ത് അദ്ദേഹം ഒരു വർഷത്തോളം ഇന്ത്യൻ സൈന്യത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അതിനുശേഷം അദ്ദേഹം 1972 മുതൽ ജബൽപൂരിലെ ആളുകൾക്ക് വളരെ നാമമാത്രമായ നിരക്കിൽ ആരോഗ്യ സേവനങ്ങൾ നൽകുന്നു. 2 രൂപയ്ക്ക് ആണ് ഡോ ആളുകളെ ചികിത്സിക്കാൻ തുടങ്ങിയത് അദ്ദേഹം നിലവിൽ 20 രൂപ മാത്രമാണ് ഫീസായി ഈടാക്കുന്നത്.
"കഠിനാധ്വാനം ചിലപ്പോൾ വൈകിയാലും ഫലം കാണും. അതിന്റെ ഫലമാണ് എനിക്ക് ഈ അവാർഡ് ലഭിച്ചത്, ജനങ്ങളുടെ അനുഗ്രഹമാണ്." അ പദ്മശ്രീ പുരസ്‌കാരം ലഭിച്ചതിന് ശേഷം, ഡോ. ദാവർ എഎൻഐയോട് പറഞ്ഞു,
"ഇത്രയും കുറഞ്ഞ ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് വീട്ടിൽ തീർച്ചയായും ചർച്ച നടന്നിരുന്നു, എന്നാൽ അതിൽ തർക്കമുണ്ടായില്ല, ജനങ്ങളെ സേവിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം, അതിനാൽ ഫീസ് വർദ്ധിപ്പിച്ചില്ല. നിങ്ങൾ ക്ഷമയോടെ പ്രയത്നിച്ചാൽ തീർച്ചയായും നിങ്ങൾക്ക് വിജയം ലഭിക്കും, വിജയവും ബഹുമാനിക്കപ്പെടും എന്നതാണ് വിജയത്തിന്റെ അടിസ്ഥാനമന്ത്രം."
തന്റെ ജീവിതാനുഭവങ്ങളെ കുറിച്ച് അദ്ദേഹം പഫറഞ്ഞു.
രാഷ്ട്രീയ നേട്ടം കൊണ്ട് മാത്രമാണ് അവാർഡുകൾ നൽകുന്നതെന്നാണ് ഞങ്ങൾ കരുതിയിരുന്നത്, എന്നാൽ സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി ആദരിക്കുന്ന രീതി വളരെ നല്ല കാര്യമാണെന്നും അതുകൊണ്ടാണ് തങ്ങളുടെ പിതാവിന് ഈ അവാർഡ് ലഭിച്ചതെന്നും ഡോ ദാവറിന്റെ മകൻ റിഷി പറഞ്ഞു.. "ഇത് ഞങ്ങൾക്ക്, ഞങ്ങളുടെ കുടുംബത്തിനും ഞങ്ങളുടെ നഗരത്തിനും അഭിമാനകരമാണ്," ഡോ. ദാവറിന്റെ മരുമകൾ സുചിത പറഞ്ഞു.
ഈ വർഷത്തെ പദ്മ അവാർഡുകൾ പ്രഖ്യാപിച്ചു. ആറ് പേർക്ക് പദ്മ വിഭൂഷണും 9 പേർക്ക് പദ്മഭൂഷണും 91 പേർക്ക് പദ്മശ്രീയുമാണ് പ്രഖ്യാപിച്ചത്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications