അറബിക്കടൽ കാണുന്ന മനോഹര ബംഗ്ലാവ്, റെഡ് ഫെരാരി. സ്വകാര്യ ജെറ്റ്; രത്തൻ ടാറ്റയുടെ ആഡംബര വസ്തുക്കൾ
ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 അനുസരിച്ച്, രത്തൻ ടാറ്റയുടെ ആസ്തി 3800 കോടി രൂപയാണ്,

ഇന്ത്യയിലെ ഏറ്റവും ധനികരായ ബിസിനസുകാരിൽ ഒരാളാണ് രത്തൻ ടാറ്റ. 1990 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പിനെ നയിച്ചകും ഇദദ്ദേഹമായിരുന്നു. 2016 ഒക്ടോബർ മുതൽ 2017 ഫെബ്രുവരി വരെ ആക്ടിംഗ് ചെയർമാനായും സേവനമനുഷ്ഠിച്ചു. സമ്പത്ത് കൊണ്ടുമാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും അദ്ദേഹം പ്രസിദ്ധനാണ്. നന്മ നിറഞ്ഞ എത്രയോ സംഭവങ്ങൾ
ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022 അനുസരിച്ച്, രത്തൻ ടാറ്റയുടെ ആസ്തി 3800 കോടി രൂപയാണ്, അതിൽ ഭൂരിഭാഗവും ടാറ്റ സൺസിൽ നിന്നാണ്. 2019 വരെ, രത്തൻ ടാറ്റയ്ക്ക് ഒരു അപൂർവ ബ്യൂക്ക് സ്കൈലാർക്ക് ഉണ്ടായിരുന്നു, എന്നിരുന്നാലും, അദ്ദേഹത്തിന് അത് വിൽക്കേണ്ടി വന്നു. രത്തൻ ടാറ്റയുടെ ഉടമസ്ഥതയിലുള്ള മറ്റ് വിലകൂടിയ വസ്തുക്കൾ പരിചയപ്പെടാം..

ചുവന്ന ഫെരാരി...
ചുവന്ന ഫെരാരി കാലിഫോർണിയയുടെ ഉടമയാണ് രത്തൻ ടാറ്റ. കാലിഫോർണിയ സീരിസിലെ ഏറ്റവും മികച്ച മോഡലാണ് ഫെരാരി കാലിഫോർണിയ. കാലിഫോർണിയ ടോപ്പ് മോഡലിന്റെ വില 3.13 കോടി രൂപയാണ്. മോഡലിന്റെ വിൽപ്പന രാജ്യം നിർത്തിയാൽ ഇവ ഇപ്പോ വിപണിയിൽ ലഭ്യമല്ല.

ഡാസള്‍ട്ട് ഫാല്‍കണ്‍ പ്രൈവറ്റ് ജെറ്റ്..
ഡാസള്‍ട്ട് ഫാല്‍കണ്‍ 2000 പ്രൈവറ്റ് ജെറ്റ്ന്റെ ഉടമയാണ് രത്തൻ ടാറ്റ. 22 മില്യൺ ഡോളറിന്റെ ഡാസള്‍ട്ട് ഫാൽക്കൺ 2000 ആണ് ടാറ്റയുടെ കൈവശമുള്ള വിലയേറിയ സ്വകാര്യ വിമാനങ്ങളിൽ ഒന്ന്, ഏകദേശം 182 കോടി രൂപയോളം വരും ഇതിന്റെ വില. ടാറ്റയ്ക്ക് സ്വന്തമായി വിമാനം പറത്താൻ അധികാരമുണ്ട്. കോംപാക്റ്റ് ബീറ്റ്സിന് ഇരട്ട എഞ്ചിനാണുള്ളത്, വിദഗ്ധരായ ഒരു കൂട്ടം ഫ്രഞ്ച് എഞ്ചിനീയർമാരാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

അറബിക്കടലിന്റെ മനോഹരമായ കാഴ്ച നൽകുന്ന ആഢംബര ബംഗ്ലാവ്..
രത്തൻ ടാറ്റയുടെ കൊളാബ ഹൗസ് അറബിക്കടലിന്റെ മനോഹരമായ കാഴ്ച നൽകുന്നു. 15,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഈ മാളികയ്ക്ക് ഏഴ് നിലകളും മുകളിലത്തെ നിലയിൽ ഒരു ഇൻഫിനിറ്റി പൂളും ഉണ്ട്. ഒരു വലിയ കാർ പാർക്കിംഗ് സ്ഥലം, ഒരു മീഡിയ റൂം, ഒരു സൺ ഡെക്ക്, ഒരു ലോഞ്ച്, മറ്റൊരു നീന്തൽക്കുളം എന്നിവയുണ്ട്. നഗരത്തിലെ ഏറ്റവും ചെലവേറിയ വീടുകളിൽ ഒന്നാണ് ഇത് എന്നത് ശ്രദ്ധേയമാണ്.

മസെരാട്ടി ക്വാട്രോപോർട്ട്, ലാൻഡ് റോവർ ഫ്രീലാൻഡർ
രത്തൻ ടാറ്റയുടെ ഗാരേജിൽ ഒരു മസെരാട്ടി ക്വാട്രോപോർട്ട് ഉണ്ട്. എല്ലാ ഓട്ടോമൊബൈൽ ആസ്വാദകരുടെയും സ്വപ്ന കാറായ മസെരാട്ടി ക്വാട്രോപോർട്ടിൽ 424 bhp കരുത്തും 580 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന ഇരട്ട-ടർബോ V6 പെട്രോൾ എഞ്ചിനാണ് അവതരിപ്പിക്കുന്നത്.
കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ രത്തൻ ടാറ്റ ലാൻഡ് റോവർ ഫ്രീലാൻഡർ വാങ്ങിയതായി എച്ച്ടി റിപ്പോർട്ട് ചെയ്തു. 187 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന നാല് സിലിണ്ടർ ഡീസൽ എഞ്ചിനിലാണ് വാഹനം വരുന്നത്.












Click it and Unblock the Notifications