2001 ലെ ചിക്കൻ ബിരിയാണിയുടെ വില എത്രയെന്ന് അറിയാമോ, മട്ടൻ ബിരിയാണിയുടേയോ? കൗതുകമായോ
ചിക്കൻ ബിരിയാണിയുടെ അന്നത്തെ വില കേട്ടാൽ നിങ്ങൾ അമ്പരന്നു പോകും

നമ്മൾ ഒരുപക്ഷേ ഏറ്റവും കൂടുതൽ പറയുന്ന ഒരു കാര്യമായിരിക്കും സാധനങ്ങൾക്കൊക്കെ എന്തൊരു വിലയാണെന്ന്. പിന്നെ പഴയ കാലത്തെക്കുറിച്ച് പറഞ്ഞ് തുടങ്ങും. പഴയകലാത്തെക്കുറിച്ച് പറഞ്ഞിട്ട് പ്രത്യേകിച്ച് ഒരു കാര്യമില്ലെന്ന് അറിഞ്ഞാലും ഒരു ആശ്വാസത്തിന് നമ്മൾ അത് പറയും. കാരണം സാധനങ്ങളുടെ വില നാൾക്കുനാൾ കൂടുകയാണല്ലോ...200 രൂപയെങ്കിലും ഇല്ലാതെ ഒരു ബിരിയാണി കഴിക്കാൻ പറ്റുമോ..എന്നാൽ 20 വർഷം മുമ്പ് ബിരിയാണിക്കൊക്കെ എന്തായിരിക്കും വില എന്ന് അറിയാമോ ..കൗതുകം തോന്നുന്നുണ്ടല്ലേ..എന്നാൽ നമുക്ക് 2001 ലെ ഭക്ഷണ സാധനങ്ങളുടെ വില അറിയാം...
90കളിലെ ഓർമ്മകളിലേക്ക് കടന്നുപോകുക എന്നത് വളരെ രസകരമായ കാര്യമാണ് അത്തരത്തിൽ പല ഓർമകളും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു കാര്യമാണ് സോഷ്യൽമീഡിയിൽ വൈറൽ ആവുന്നത്. എന്താണ് സംഭവം എന്നുനോക്കാം...
അടുത്തിടെ, 2001-ൽ നിന്നുള്ള ഒരു റെസ്റ്റോറന്റിന്റെ മെനു കാർഡ് 90-കളിലെ കുട്ടികളെ ഓർമയുടെ പാതയിലേക്ക് കൊണ്ടുപോകാൻ ഇന്റർനെറ്റിൽ ചുറ്റിക്കറങ്ങാൻ തുടങ്ങി. ഇപ്പോൾ വൈറലായ മെനു കാർഡിൽ ലഭ്യമായ ഭക്ഷണസാധനങ്ങളുടെയും അവയുടെ വിലയുടെയും പട്ടികയുണ്ട്.
ചിക്കൻ ബിരിയാണിയുടെ അന്നത്തെ വില കേട്ടാൽ നിങ്ങൾ അമ്പരന്നു പോകും. ഇപ്പോൾ ഒരു പ്ലേറ്റിന് 150 രൂപയോളം വിലയുള്ള ചിക്കൻ ബിരിയാണി അന്ന് 30 രൂപയ്ക്കാണ് വിറ്റിരുന്നത്. അതുപോലെ, ഇപ്പോൾ പ്ലേറ്റൊന്നിന് ഏകദേശം 250 രൂപയ്ക്ക് വിൽക്കുന്ന മട്ടൺ ബിരിയാണിക്ക് 2001 ൽ 32 രൂപയായിരുന്നു.എഗ് റോൾ, ചിക്കൻ റോൾ, എഗ് ചിക്കൻ റോൾ, സ്പെഷ്യൽ ചിക്കൻ റോൾ എന്നിവയ്ക്ക് യഥാക്രമം 7, 10, 15, 24 രൂപയായിരുന്നു 2001ൽ വില. ചിക്കൻ ചില്ലക്ക് 30 രൂപ അങ്ങനെ പോകുന്നു വില. നിരവധിപേരാണ് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.
ഇൻസ്റ്റാഗ്രാമിൽ മെനു കാർഡ് പങ്കിട്ടതിന് ശേഷം, പോസ്റ്റ് 3500-ലധികം ലൈക്കുകൾ നേടി, ചിത്രം ആളുകളെ പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി. ഇന്നത്തെ വിലയുമായി നോക്കുമ്പോൾ തന്നെ ബോധം പോയെന്നാണ് ഒരാളുടെ കമന്റ്, 30 ൽ നിന്ന് 150 ൽ എത്തിയ ബിരിയാ ണി എന്നാണ് മറ്റാെരാൾ പറഞ്ഞത്. നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications