ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 600 കോടിയിലേറെ; മറ്റെല്ലാ പാര്‍ട്ടികളേക്കാളും മൂന്നിരട്ടി കൂടുതല്‍!!
ബിഎസ്പിക്ക് ഇത്തവണയും 20000 ത്തിന് മുകളില്‍ സംഭാവന ലഭിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ച്ചയായ 16-ാം വര്‍ഷമാണ് ബിഎസ്പിക്ക് 20000 ത്തിന് മുകളില്‍ സംഭാവന ലഭിക്കാത്തത്

ന്യൂദല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ ലഭിച്ച സംഭാവനയുടെ കണക്കുകള്‍ പുറത്ത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേക്കാള്‍ മൂന്നിരട്ടിയില്‍ അധികം സംഭാവന ലഭിച്ച ബി ജെ പിയാണ് പട്ടികയില്‍ മുന്നില്‍. ആകെ 614.6 കോടിയാണ് ബി ജെ പിക്ക് കഴിഞ്ഞ വര്‍ഷം ലഭിച്ച സംഭാവന. രണ്ടാമതുള്ള കോണ്‍ഗ്രസിന് 100 കോടി പോലും സംഭാവനയായി ലഭിച്ചിട്ടില്ല എന്നാണ് കണക്ക്.
പോള്‍ വാച്ച്ഡോഗ് അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്) ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ബി ജെ പിക്ക് 614.6 കോടി രൂപ സംഭാവനയായി ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 95.4 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേശീയ പാര്‍ട്ടികള്‍ എല്ലാം പ്രഖ്യാപിച്ച 20,000 രൂപയ്ക്ക് മുകളിലുള്ള മൊത്തം സംഭാവന 7,141 സംഭാവനകളില്‍ നിന്ന് 780.77 കോടി രൂപയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൂന്നിരട്ടി അധികം ബിജെപിക്ക്
4957 സംഭാവനകളില്‍ നിന്നാണ് 614.6 കോടി രൂപ ബി ജെ പിക്ക് ലഭിച്ചത്. 2020-21 കാലയളവില്‍ 477.545 കോടി രൂപയായിരുന്നു ബി ജെ പിക്ക് ലഭിച്ചത് എങ്കില്‍ 2021-22 ല്‍ അത് 614.626 കോടി രൂപയായി ഉയര്‍ന്നു. ഇത് 28.71% ത്തിന്റെ വര്‍ധനവ് ആണ് സംഭാവനയില് ബി ജെ പിക്ക് ഉണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ്, എന്‍ സി പി, സി പി എം, സി പി ഐ, എന്‍പിപി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയേക്കാള്‍ മൂന്നിരട്ടി അധികം സംഭാവനയാണ് ബി ജെ പിക്ക് ലഭിച്ചിരിക്കുന്നത്.

കോര്‍പ്പറേറ്റ് സംഭാവനകളിലും ബിജെപി
കോര്‍പ്പറേറ്റ് സംഭാവനകളിലും ബി ജെ പിക്കാണ് മുന്‍തൂക്കം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മറ്റെല്ലാ ദേശീയ പാര്‍ട്ടികളും പ്രഖ്യാപിച്ച കോര്‍പ്പറേറ്റ് സംഭാവനകളുടെ ഏഴിരട്ടിയിലധികം ബി ജെ പിക്ക് ലഭിച്ചു. ബി ജെ പിക്ക് സ്വന്തമായി 548.808 കോടി രൂപ കോര്‍പ്പറേറ്റ് സംഭാവനയായി ലഭിച്ചപ്പോള്‍ മറ്റെല്ലാ ദേശീയ പാര്‍ട്ടികള്‍ക്കും കൂടി 77.075 കോടി രൂപയാണ് കോര്‍പ്പറേറ്റ് സംഭാവനയായി ലഭിച്ചത്.

കോണ്‍ഗ്രസിനും നേട്ടം
കോണ്‍ഗ്രസിന് കഴിഞ്ഞ വര്‍ഷം 1255 സംഭാവനകളില്‍ നിന്നാണ് 95.45 കോടി രൂപ ലഭിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 74.524 കോടി രൂപയായിരുന്നു. ഇതില്‍ കോര്‍പ്പറേറ്റ്/ബിസിനസ് മേഖലകളില്‍ നിന്നുള്ള 170 സംഭാവനകളിലൂടെ 40.892 കോടി രൂപയാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതേസമയം തുടര്‍ച്ചയായി 16-ാം വര്‍ഷവും, 20,000 രൂപയില്‍ കൂടുതല്‍ സംഭാവനകളൊന്നും ലഭിച്ചിട്ടില്ലെന്ന് ബി എസ് പി പ്രഖ്യാപിച്ചു.

സിപിഎമ്മിന് കുറഞ്ഞു
2021-22 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ പാര്‍ട്ടികളുടെ മൊത്തം സംഭാവനയില് 187.026 കോടി രൂപയുടെ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. അതായത് സംഭാവനയില് 31.50 ശതമാനത്തിന്റെ വര്‍ധനവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സി പി എമ്മിന് സംഭാവനയിനത്തില്‍ 22.06 ശതമാനത്തിന്റെയും (2.846 കോടി രൂപ) എന്‍ പി പിക്ക് 40.50 ശതമാനത്തിന്റേയും (24.10 ലക്ഷം) ഇടിവും ഉണ്ടായി.

80 ശതമാനവും കോര്‍പ്പറേറ്റുകളില്‍ നിന്ന്
ദേശീയ പാര്‍ട്ടികള്‍ക്ക് എല്ലാം കൂടെ ആകെ, 2,551 സംഭാവനകള്‍ കോര്‍പ്പറേറ്റ്/ബിസിനസ് മേഖലകള്‍ നല്കി. ഇതില്‍ നിന്ന് 625.883 കോടി രൂപയാണ് പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. ആകെ സംഭാവനയുടെ 80.16 ശതമാനമാണ് ഇത്. അതേസമയം 4,506 വ്യക്തിഗത ദാതാക്കള്‍ 153.328 കോടി രൂപയും നല്കി. മൊത്തം സംഭാവനയുടെ 19.6379% ആണിത് എന്നും എ ഡി ആര് റിപ്പോര്‍ട്ടില്‍ പറയുന്നു.
-
'ഗോവിന്ദൻ മാഷ് ആണ് ശരി, കോണ്‍ഗ്രസിന് മിനിമം ബോധമെങ്കിലും വേണം';രാഹുൽ ഈശ്വർ -
ക്രിസ്ത്യൻസ് ‘ഔട്ട് ഓഫ് റീച്ച്’;അച്ഛൻ-മകൻ കോംബോ ബിജെപിയെ അസ്വസ്ഥമാക്കുമ്പോൾ... -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
‘കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയിൽ സർക്കാർ വേണ്ട’- ഈ വാശി മൂലം ജയിച്ചിട്ടും ‘എംഎൽഎ’ ആകാൻ കഴിയാഞ്ഞവർ -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത്












Click it and Unblock the Notifications