റീൽസ് ചെയ്യാൻ ഐ ഫോൺ വേണം; 8 മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ദമ്പതികൾ
സോഷ്യൽ മീഡിയ ഒരേ സമയം ഉപകാരപ്രദവും അതേസമയം ദോഷകരവുമാണ്. പലരും സോഷ്യൽ മീഡിയയ്ക്ക് അടിമപ്പെട്ട് ജീവിക്കുന്ന അവസ്ഥയാണ്. ഏ.ത് നേരവും ഫോണിൽ നോക്കിയിരിക്കുന്നത് കാരണം പല ബന്ധങ്ങളും തകരുന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്. പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.
റീൽസ് എടുക്കുന്നതിനിടയിൽ എത്രോയ പേർ അപകടത്തിൽ പെടുകയും ജീവൻ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ കേട്ടാൽ തന്നെ ഞെട്ടിപ്പോകുന്ന മറ്റൊരു സംഭവമാണ് പുറത്തുവന്നിരിക്കുന്നത്.

റീൽസ് ചെയ്യാൻ വിലകൂടിയ ഐഫോൺ വാങ്ങുന്നതിന് വേണ്ടി മാതാപിതാക്കൾ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു, പശ്ചിമബംഗാളിൽ ആണ് സംഭവം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മയെ പോലീസ് പിടികൂടി അച്ഛൻ ഇപ്പോഴും ഒളിവിലാണ്.
സതിയുടേയും ജയദേവിന്റേയും പെരുമാറ്റത്തിൽ അയൽക്കാർക്ക് സംശയം തോന്നിയതിന് പിന്നാലെയാണ് സംഭവം പുറത്തുവന്നത്. സംശയം തോന്നിയതിന് പിന്നാലെ ഇവർ പോലീസിനെ സംഭവം അറിയിക്കുകയായിരുന്നു.
കുഞ്ഞിനെ കുറേ ദിവസം വീട്ടിൽ കാണാതാവുകയും ഇവരുടെ സ്വഭാത്തിലെ മാറ്റവും ആണ് സംശയം തോന്നാൻ കാരണമായത്. കുറച്ച് മുമ്പ് തന്നെ ജീവിക്കാൻ വളരെ കഷ്ടപ്പെടുകയായിരുന്ന ഇരുവരും പെട്ടെന്ന് ഐ ഫോൺ വാങ്ങുകയും പല സ്ഥലത്ത് ടൂറ് പോയി റീലുകൾ ചെയ്യുകയും ചെയ്തു.
കുഞ്ഞിനെക്കുറിച്ച് അയൽക്കാർ ഇവരോട് ചോദിച്ചതോടെ അവസാനം ഇവർ കുട്ടിയെ വിറ്റുവെന്ന സമ്മതിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ പോലീസ് കുട്ടിയെ വാങ്ങിച്ച സ്ത്രീയിൽ നിന്നും കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഐ ഫോൺ വാങ്ങാനാണ് കുഞ്ഞിനെ ഇവർക്ക് വിറ്റത്. കുട്ടിയെ വാങ്ങിയ സ്ത്രീയേയും പോലീസ് പിടികൂടി. കുട്ടിയുടെ മാതാപിതാക്കൾക്ക് ഏഴ് വയസ്സ് പ്രായമുള്ള ഒരു കുട്ടി കൂടിയുണ്ട്.
ഇവർ മയക്ക് മരുന്ന് ഉപയോഗിക്കാറുണ്ട് എന്ന് അയൽക്കാർ പറഞ്ഞു. ഇവർ തങ്ങളുടെ ഏഴ് വയസ്സ് പ്രായമുള്ള കുട്ടിയേയും വിൽക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് പ്രദൈശിക കൗൺസിലർ പറഞ്ഞത്. ആൺകുട്ടിയെ വിറ്റ ശേഷം ശനിയാഴ്ച രാത്രി ജയദേവും ഭാര്യയും പെൺകുട്ടിയെ വിൽക്കാൻ ശ്രമിച്ചതായി ഇയാൾ പറഞ്ഞു.
കാര്യം അറിഞ്ഞപ്പോൾ പോലീസിൽ അറിയിക്കുകയായിരുന്നുവെന്നും പറഞ്ഞു. അതേസമയം പട്ടിണി കാരണമാണോ മറ്റ് കാരണങ്ങൾ മൂലമാണോ ഇവർ കുഞ്ഞിനെ വിറ്റതെന്ന് വ്യക്തമായിട്ടില്ല എന്നാണ് പോലീസ് പറഞ്ഞത്.












Click it and Unblock the Notifications