'നാൻ റെഡി താൻ വരവാ...' ഇനി ഒരു കൈ രാഷ്ട്രീയത്തിൽ? വിജയ് സിനിമാഭിനയം നിർത്തിയേക്കും!
ചെന്നൈ: 'പോസ്റ്റർ അടി.. അണ്ണൻ റെഡി..' വിജയുടെ പുതിയ ചിത്രമായ 'ലിയോ'യിലെ ഹിറ്റ് ഗാനത്തിലെ വരികളാണിത്.. ഈ വരികൾ താരത്തിന്റെ പുതിയ ചുവടുവെപ്പിനെക്കുറിച്ചുളള സൂചനയാണോ എന്ന് സംശയിച്ചാൽ തെറ്റില്ല. കാരണം വിജയുടെ രാഷ്ട്രീയ പ്രവേശത്തിന് ആരാധകർക്ക് ഇനി അധികകാലം കാത്തിരിക്കേണ്ടി വന്നേക്കില്ല. പോസ്റ്റർ അടിക്കാം, അണ്ണൻ റെഡിയാണ്...
ആരാധകരുടെ ഇളയദളപതി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സൂചനകള്‍ ശക്തമാക്കിയിരിക്കുകയാണ് താരത്തിന്റെ ഫാന്‍സ് അസോസിയേഷന്‍ യോഗം. ഇന്ന് രാവിലെ വിജയ് ആരാധകരുടെ കൂട്ടായ്മയായ 'വിജയ് മക്കള്‍ ഇയക്ക'ത്തിന്റെ ജില്ലാതല ഭാരവാഹികളുടെ യോഗം താരം വിളിച്ച് ചേര്‍ത്തിരുന്നു. പനൈയയൂരിലെ വിജയുടെ ഫാം ഹൗസില്‍ വെച്ചായിരുന്നു യോഗം.

വിജയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച നിര്‍ണായക ചര്‍ച്ചയായിരിക്കും ഈ യോഗത്തില്‍ നടക്കുക എന്നുളള അഭ്യൂഹം നേരത്തെ മുതൽക്കേ തന്നെ ശക്തമായിരുന്നു. അത് ശരി വെയ്ക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചേക്കുമെന്നും അതിനായി സിനിമയില്‍ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് വിവരം.
''നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് പോലെ, രാഷ്ട്രീയത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ ജോസഫ് വിജയ് സിനിമാഭിനയം നിര്‍ത്തും. ഇന്ന് നടന്ന വിജയ് മക്കള്‍ ഇയക്കം യോഗത്തിലാണ് താരം ഈ നിര്‍ണായക പ്രസ്താവന നടത്തിയത്'' എന്നാണ് സിനിമ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയുടെ രാഷ്ട്രീയ പ്രവേശനം ഏറെക്കുറെ ഉറപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വൈകിട്ട് 3 മണിയോടെയാണ് യോഗസ്ഥലത്തേക്ക് വിജയ് എത്തിയത്. ആരാധകര്‍ അടക്കമുളള വലിയ ആള്‍ക്കൂട്ടമായിരുന്നു പ്രദേശത്ത് തിങ്ങി നിറഞ്ഞിരുന്നത്. വിജയ് എത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിജയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ചുളള വാര്‍ത്തകള്‍ പുറത്ത് വരുന്നത് ഇതാദ്യമായല്ല. എന്നാല്‍ താരം ഇതുവരെ അക്കാര്യത്തില്‍ നേരിട്ട് വ്യക്തത വരുത്തിയിട്ടില്ല.
വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിക്കണം എന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ നാളുകളായി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയ് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ മത്സരിക്കുകയും 115 പേര്‍ വിജയിക്കുകയും ചെയ്തിരുന്നു. സിനിമാ ട്രെയിലര്‍ ലോഞ്ച് അടക്കമുളള പരിപാടികളില്‍ വിജയ് നടത്തുന്ന പ്രസംഗങ്ങളില്‍ പലതും താരത്തിന് രാഷ്ട്രീയത്തിലുളള താല്‍പര്യത്തെ കുറിച്ച് സൂചനകള്‍ തന്നിട്ടുണ്ട്.
അടുത്തിടെ തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലേയും പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ വിജയ് ആദരിച്ചിരുന്നു. വലിയ ജനശ്രദ്ധ നേടിയ ഈ പരിപാടിയോട് കൂടിയാണ് വിജയുടെ രാഷ്ട്രീയ പ്രവേശനമെന്ന അഭ്യൂഹം കരുത്താര്‍ജ്ജിച്ചത്. 'ദളപതി 68' പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് വര്‍ഷത്തേക്ക് വിജയ് അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത് രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചേക്കും എന്നാണ് സൂചന.












Click it and Unblock the Notifications