'മതത്തിന്റെ പേരില്‍ ആരേയും വേര്‍തിരിക്കില്ല, എല്ലാ ജീവനും പ്രധാനപ്പെട്ടതാണ്'; നിലപാട് വ്യക്തമാക്കി സായ് പല്ലവി
ചെന്നൈ: കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തേയും ആള്‍ക്കൂട്ട കൊലപാതകത്തേയും താരതമ്യം ചെയ്ത് സംസാരിച്ചത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി നടി സായ് പല്ലവി. അഭിമുഖത്തിന്റെ പൂര്‍ണരൂപം കേള്‍ക്കാതെയാണ് പലരും പ്രതികരിക്കുന്നത് എന്നും വിവാദങ്ങള്‍ക്കിടെ പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറയുന്നതായും സായ് പല്ലവി പറഞ്ഞു. ഒരു തരത്തിലുള്ള കൊലപാതകങ്ങളേയും ന്യായീകരിക്കാന്‍ സാധിക്കില്ല എന്നും സായ് പല്ലവി വ്യക്തമാക്കി.
ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു സായ് പല്ലവിയുടെ പ്രതികരണം. കശ്മീര്‍ ഫയല്‍സ് സിനിമ കണ്ടതിന് ശേഷം സിനിമയുടെ സംവിധായകനായ വിവേക് അഗ്നിഹോത്രിയുമായി സംസാരിച്ചിരുന്നു എന്നും ആളുകളുടെ ദുരവസ്ഥ കണ്ട് താന്‍ അസ്വസ്ഥയാണെന്ന് പറഞ്ഞിരുന്നെന്നും സായ് പല്ലവി വ്യക്തമാക്കി. അതേസമയം തന്നെ മറ്റ് കൊലപാതകങ്ങളും തന്നെ അസ്വസ്ഥപ്പെടുത്തുന്നതാണ് എന്നാണ് താന്‍ പറഞ്ഞതെന്നും സായ് പല്ലവി പറഞ്ഞു.

സായ് പല്ലവിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: നിങ്ങള്‍ക്ക് മുന്നില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഇത്തരമൊരു വീഡിയോ ചെയ്യുന്നത്. ഞാന്‍ ഇത് പറയുന്നതിന് മുന്‍പ് രണ്ട് തവണ ചിന്തിച്ചിരുന്നു. കാരണം എന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമോ എന്ന ആശങ്ക എനിക്കുണ്ട്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ഞാന്‍ ഇടതുപക്ഷത്താണോ, വലതുപക്ഷത്താണോ എന്ന് ചോദിച്ചിരുന്നു.

അതിന് ഞാന്‍ പറഞ്ഞത് ന്യൂട്രലായി നില്ക്കുന്നു എന്നാണ്. നല്ല മനുഷ്യനായി നില്ക്കുക എന്നതാണ് ആദ്യം വേണ്ടത് എന്നാണ് ഞാന്‍ പറഞ്ഞത്. അടിച്ചമര്‍ത്തപ്പെടുന്നവരെ എന്ത് വിലകൊടുത്തും സംരക്ഷിക്കണം എന്നായിരുന്നു പറഞ്ഞത്. ഞാന്‍ പറഞ്ഞതിനെ കുറിച്ച് ആ അഭിമുഖത്തില്‍ തന്നെ ഞാന്‍ വിശദീകരിക്കുമ്പോള്‍ ഞാന്‍ കാര്യങ്ങളെ എങ്ങനെ വീക്ഷിക്കുന്നു എന്നതിനെ കുറിച്ച് പറഞ്ഞത് രണ്ട് കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ്

കശ്മീര്‍ ഫയല്‍സ് സിനിമ കണ്ടതിന് ശേഷം സിനിമയുടെ സംവിധായകനുമായി (വിവേക് അഗ്നിഹോത്രി) സംസാരിച്ചിരുന്നു. ആളുകളുടെ ദുരവസ്ഥ കണ്ട് താന്‍ അസ്വസ്ഥയാണെന്ന് പറഞ്ഞു. ഏത് രൂപത്തിലുള്ള അക്രമവും ഏതെങ്കിലും മതത്തിന്റെ പേരിലുള്ള അക്രമവും വലിയ പാപമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍, ആള്‍ക്കൂട്ടക്കൊലപാതകത്തെ പലരും ഓണ്‍ലൈനില്‍ ന്യായീകരിച്ചത് കണ്ടപ്പോള്‍ അസ്വസ്ഥതയുണ്ടായിരുന്നു.

മറ്റൊരാളുടെ ജീവനെടുക്കാന്‍ നമ്മളില്‍ ആര്‍ക്കും അവകാശമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഒരു മെഡിക്കല്‍ ഗ്രാജുവേറ്റ് എന്ന നിലയില്‍ എല്ലാ ജീവനും പ്രധാനമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാ ജീവനും തുല്യമാണ്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഐഡന്റിറ്റിയുടെ പേരില്‍ അവനോ അവളോ ഭയപ്പെടാന്‍ പാടില്ല എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കുട്ടിക്കാലത്ത് ഞാന്‍ ഒരിക്കലും സംസ്കാരത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ പരസ്പരം വേര്‍തിരിച്ചിട്ടില്ല.

സ്കൂളില്‍ ചൊല്ലുന്ന പ്രതിജ്ഞ അതേ അര്‍ത്ഥത്തില്‍ ഹൃദയത്തില്‍ ഉള്‍ക്കൊണ്ടിരുന്നു. എന്നാല്‍ എല്ലാ തവണയും ഞാന്‍ ഒരു ന്യൂട്രല്‍ പക്ഷത്ത് നിന്ന് സംസാരിക്കുമ്പോഴും ഞാന്‍ പറഞ്ഞത് മറ്റൊരു അര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത് എന്നെ അതിശയിപ്പിക്കുന്നു. പ്രധാനപ്പെട്ട പല നേതാക്കളും വെബ്സൈറ്റുകളും ഞാന്‍ മുന്‍പ് നല്കിയ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രം കണ്ട് ഞാന്‍ പറഞ്ഞതിന്റെ സദുദ്ദേശ്യം മനസിലാക്കാതെ പ്രതികരിക്കുന്നത് കാണുന്നു.

എന്റെ കൂടെ കഴിഞ്ഞ ദിവസങ്ങളില്‍ പിന്തുണ നല്കി നിന്നവര്‍ക്ക് നന്ദി പറയുന്നു. കാരണം ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമായപ്പോള്‍ കൂടെയുണ്ട് എന്ന് പറഞ്ഞ് നിരവധി പേര് പിന്തുണ നല്കി. അതിന് നന്ദി പറയുന്നു. എല്ലാവര്ക്കും സന്തോഷവും സമാധാനവും നേരുന്നു എന്നായിരുന്നു സായ് പല്ലവി വീഡിയോയിലൂടെ പറഞ്ഞത്. വിരാട പര്‍വം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിനിടെയായിരുന്നു സായ് പല്ലവി കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും പശുക്കടത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകവും തുല്യമാണ് എന്ന് പറഞ്ഞത്.
ക്യൂട്ട്നെസ് വാരിവിതറുകയാണല്ലോ ഷംനാ..; വൈറല്‍ ചിത്രങ്ങള്‍ കണ്ടോ
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications